top of page
All Articles
TakingStock


അദാനി എയർലൈൻ, പരിഗണനയിലെന്ന് റിപ്പോർട്ട്
അദാനി ഗ്രൂപ്പ് വിമാനക്കമ്പനി പരിഗണിക്കുന്നു. വിശ്വസ്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും വെല്ലുവിളിയാവുന്ന നീക്കമാണ് അദാനി യുടേത്. മുംബൈ അടക്കം എട്ടു വിമാനത്താവളങ്ങൾ നിലവിൽ അദാനി യാണ് ഓപ്പറേറ്റ് ചെയ്യുന്നത്. സിമൻറ്, വൈദ്യുതി, തുറമുഖം, വിമാനത്താവളം തുടങ്ങി വിപുല പ്രവർത്തന ശൃംഖലയുള്ള അദാനി വ്യോമയാന മേഖലയും കണ്ണുവെക്കുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അദാനി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ തള്ളിയിട
Jul 231 min read


അദാനി പവറിന് 4,806 കോടി ലാഭം
അദാനി പവറിന് ഒന്നാം പാദത്തിൽ പ്രവർത്തന മികവ്. Fy 27 Q1ൽ കമ്പനി നേടിയത് 42% അധിക ലാഭം. വാർഷികാടിസ്ഥാനത്തിൽ വരുമാനം 34% കൂടി. 4,806 കോടിയാണ് ഇക്കുറി ഒന്നാം പാദത്തിൽ ലാഭം നേടിയത്. 2026 ഒന്നാം പാദത്തിലെ ലാഭം 3,385 കോടിയായിരുന്നു. വരുമാനം 34% വർധനയോടെ 18,902 കോടിയായി. 217.05 രൂപയിലാണ് അദാനി പവർ ഓഹരി ഇന്ന് ക്ളോസ് ചെയ്തത്.
Jul 221 min read


SBI ഫണ്ട്സ് മാനേജ്മെൻറിന് പ്രീമിയം ലിസ്റ്റിങ്
എസ്ബിഐ ഫണ്ട്സ് മാനേജ്മെൻ്റിന് മികച്ച ലിസ്റ്റിങ്. 610 രൂപയ്ക്കാണ് ഓഹരി ബിഎസ്ഇയിൽ വ്യാപാരം തുടങ്ങിയത്. എൻഎസ്ഇയിൽ 613.30 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഐപിഒയിലെ ഉയർന്ന വിലയായ 574 രൂപയെക്കാൾ 6.85% വർധന തുടക്കത്തിലെ കിട്ടി. 624.95 രൂപ വരെ ഒരു വേള വില ഉയർന്നു. പിന്നീട് നിക്ഷേപകർ ലാഭമെടുത്തതോടെ അൽപ്പം കുറഞ്ഞു. 609.75 രൂപയാണ് ക്ളോസിങ് വില.598.20 രൂപയാണ് ലിസ്റ്റിങ് ദിനം രേഖപ്പെടുത്തിയ കുറഞ്ഞ വില. കമ്പനിയുടെ സുവർണ്ണ ഏടുകൾ ചേർക്കാനിരിക്കുന്നതേയുള്ളുവെന്ന് എസ്ബിഐ ഫണ്ട്സ് സിഇഒ ദേബശിഷ് മിശ്
Jul 221 min read


ധനകാര്യത്തിലും അംബാനി, ജിയോഫിൻ ലാഭം 156 % കൂടി
ധനകാര്യ മേഖലയിലെ അംബാനിയുടെ പരീക്ഷണം ജിയോ ഫിനാൻഷ്യൽ സർവീസസിന് ലാഭത്തിൽ വൻ വർധന. മികച്ച Q1 ഫലത്തിൽ ജിയോഫിൻ ഓഹരി ഇന്ന് നല്ല കുതിപ്പ് കാട്ടി. 249.95 വരെ ഉയർന്ന ഓഹരി നിക്ഷേപകരുടെ ലാഭമെടുപ്പിനെ തുടർന്ന് ക്ളോസിങ്ങിൽ 242.70 രൂപയിലേക്ക് എത്തി. ഒന്നാം പാദ ലാഭം 156 % കൂടി 830 കോടിയായി. വരുമാനം മൂന്നിരട്ടി വർധിച്ചിട്ടുണ്ട്. വരുമാന വർധന 227%. AUM ഇരട്ടിയായി. കൃത്യം കണക്കു പറഞ്ഞാൽ 30,667 കോടി. എല്ലാ വെർട്ടിക്കൽസും ലാഭം തന്നുവെന്ന് ജിയോഫിൻ സിഇഒ ഹിതേഷ് സേത്തിയ പറഞ്ഞു. അലയൻസും ബ്ളാക് റോക്കു
Jul 171 min read


Paytmൽ ബോണസ് പ്രതീക്ഷ, തീരുമാനം 20ന്
ബോണസ് പ്രതീക്ഷയിൽ പേ ടിഎം ഓഹരിയിൽ കുതിപ്പ്. പേ ടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിൻ്റ ഓഹരിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മുന്നേറ്റം കാണുന്നു. ജൂലായ് 20ന് ചേരുന്ന ഡയറക്ടർ ബോർഡിൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. 1,395.90 രൂപ വരെ ഇന്ന് ഒരു വേള വില വന്നു. കഴിഞ്ഞ ഒരു വർഷത്തെ ഉയർന്ന വിലയായ 1,407 രൂപ ഇന്നലെ രേഖപ്പെടുത്തി. 1,361.60 രൂപയിലാണ് ഇന്ന് ഒടുവിൽ ക്ളോസ് ചെയ്ത് കാണുന്നത്. ബോണസ് തീരുമാനം ഈ ഓഹരിക്ക് ഗുണകരമാവുമെന്നാണ് പൊതു വിലയിരുത്തൽ. പല ബ്രോക്കറേജ് റിപ്പോർട്
Jul 161 min read


SBl ഫണ്ട്സ് മാനേജ്മെൻ്റ് ഐപിഒയ്ക്ക് നല്ല തുടക്കം
രാജ്യത്തെ ഏറ്റവും വലിയ മ്യുച്ചൽ ഫണ്ടായ എസ്ബിഐ ഫണ്ട്സ് മാനേജ്മെൻ്റ് ഐപിഒയ്ക്ക് ആദ്യ ദിനം 50%ൽ ഏറെ അപേക്ഷകൾ. 6,80,99,096 ഓഹരികൾക്ക് അപേക്ഷ കിട്ടി കഴിഞ്ഞു. 12,45,63,536 ഓഹരികളാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ജൂലായ് 16 വരെ അപേക്ഷ നൽകാൻ സമയമുണ്ട്. നോൺ ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗത്തിൽ അപേക്ഷകൾ പൂർണ്ണമായി. ജീവനക്കാരിൽ 90%വും അപേക്ഷ നൽകി കഴിഞ്ഞു. നിലവിലെ ഓഹരി ഉടമകളിൽ 78% ഐപിഒയിൽ ഭാഗമായി കഴിഞ്ഞു. ചെറുകിട നിക്ഷേപകർക്കായി നീക്കിവെച്ചിട്ടുള്ളതിൽ 53% ന് ആദ്യ ദിനം തന്നെ ആവശ്യക്കാർ വന്നു.
Jul 141 min read


യോഗക്ഷേമം ലോൺസ് ടാറ്റ കാപ്പിറ്റൽ ഏറ്റെടുക്കുന്നു
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ കമ്പനിയായ യോഗക്ഷേമം ലോൺസിനെ (യോഗ് ലോൺസ്) ടാറ്റ കാപ്പിറ്റൽ ഏറ്റെടുക്കുന്നു. ഇതിനായി പ്രാരംഭ മുതൽ മുടക്കായി 93 കോടി ടാറ്റ കാപ്പിറ്റൽ നിക്ഷേപിക്കും. പ്രൊമോട്ടർ ഓഹരി വാങ്ങിയും പുതിയ ഓഹരികൾ സ്വന്തമാക്കിയുമാവും ഏറ്റെടുക്കൽ പൂർത്തീകരിക്കുക. 360 മുതൽ 365 കോടി വരെ ഏറ്റെടുക്കലിന് മുടക്കേണ്ടി വരുമെന്നാണ് ടാറ്റ കാപ്പിറ്റൽ സ്റ്റോക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുള്ളത്. യോഗക്ഷേമം ലോൺസിൻ്റ 88.6% ഓഹരികൾ വാങ്ങി കമ്പനിയുടെ സമ്പൂർണ്ണ നിയന്ത്ര
Jul 131 min read


SBl ഫണ്ട്സ് മാനേജ്മെൻറ് ഐപിഒ ചൊവ്വാഴ്ച
രാജ്യത്തെ മുൻനിര മ്യുച്ചൽ ഫണ്ടായ എസ്ബിഐ ഫണ്ട്സ് മാനേജ്മെൻറിൻ്റെ ഐപിഒ ചൊവ്വാഴ്ച തുടങ്ങും. 545-574 രൂപ നിരക്കിലാണ് ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ വിൽപ്പന. ജൂലായ് 16ന് വിൽപ്പന അവസാനിക്കും. കമ്പനി പ്രൊമോട്ടർമാരായ എസ്ബി ഐയും യൂറോപ്പിലെ പ്രമുഖ ഫണ്ട് മാനേജ്മെൻറ് കമ്പനിയായ അമുണ്ടി ഇന്ത്യാ ഹോൾഡിങ്സും ഐപിഒയിൽ ഓഹരി വിൽക്കും. SBl വിൽക്കുന്നത് 12.83 കോടി ഓഹരികൾ . അമുണ്ടി ഇന്ത്യാ ഹോൾഡിങ്സ് വിൽക്കുക 7.54 കോടി ഓഹരികൾ. ഐപിഒ വഴി സമാഹരിക്കാൻ ഉദ്ദേശിക്കുന്നത് 11,692 കോടി രൂപ. മാർച്ചിലെ കണക്കു പ്ര
Jul 101 min read


പുതിയ AI കമ്പനിയുമായി ഐബിഎസ്
വി കെ മാത്യുസിൻ്റ ഐബിഎസ് ഗ്രൂപ്പ് ട്രാവൽ ഇൻഡസ്ട്രിക്കായി പുതിയ Al കമ്പനി തുടങ്ങുന്നു.കൊച്ചി ഇൻഫോ പാർക്കിലാവും പുതിയ കമ്പനി നവീക് ടെക്നോളജി പ്രവർത്തിക്കുക. നവീക് ടെക്നോളജി കാമ്പസ് ജൂലായ് 23 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ട്രാവൽ ഇൻഡസ്ട്രിയിലെ ഐബിഎസിൻ്റ സോഫ്റ്റ് വെയർ മികവ് കൂടുതൽ കാര്യക്ഷമതയോടെ ഇടപാടുകാർക്ക് പകർന്നു നൽകാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നേറാൻ സഹായിക്കാനും നവീക് ടെക്നോളജി യത്നിക്കുമെന്ന് വി കെ മാത്യുസ് പറയുന്നു. ലോകോത്തര വിമാനക്കമ്പനികളും ക
Jul 91 min read


മഹേഷ് മുരളീധർ പൈ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി
സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി മഹേഷ് മുരളീധർ പൈ വരുന്നു. ഒക്ടോബർ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. പൈയുടെ നിയമനത്തിന് റിസർവ് ബാങ്ക് അനുമതിയായി. നിലവിൽ കനറാ ബാങ്കിൻ്റെ ചീഫ് ജനറൽ മാനേജരാണ് മഹേഷ് മുരളീധർ പൈ. മൂന്നു പതിറ്റാണ്ടത്തെ അനുഭവ സമ്പത്തുണ്ട്. ട്രഷറി, റീട്ടെയിൽ ബാങ്കിങ്, ഫോറെക്സ്, എംഎസ്എംഇ തുടങ്ങിയ മേഖലകളിൽ നല്ല പരിചയമുണ്ട്. ന്യുയോർക്കിലും ഇടക്കാലത്ത് പ്രവർത്തിച്ചിരുന്നു. ജൂലായ് 16ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരും. യോഗം പുതിയ സിഇഒയുടെ
Jul 81 min read


കൊച്ചിൻ ഷിപ്പ് യാർഡ് OFSന് മികച്ച തുടക്കം
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികളുടെ ഓഫർ ഫോർ സെയിലിന് കേന്ദ്ര സർക്കാർ തുടക്കമിട്ടു. നോൺ റീട്ടെയിൽ വിഭാഗത്തിലെ വിൽപ്പനയ്ക്കാണ് ഇന്ന് തുടക്കമായത്. റീട്ടെയിൽ വിഭാഗത്തിൽ നാളെയാണ് അപേക്ഷ നൽകേണ്ടത് . ഗ്രീൻ ഷൂ ഓപ്ഷൻ അടക്കം ഓഫർ ഫോർ സെയിൽ പൂർണ്ണ തോതിൽ വിറ്റുപോകാനുള്ള അപേക്ഷകൾ ആദ്യദിനം നോൺ റീട്ടെയിൽ വിഭാഗത്തിൽ നിന്നു തന്നെ കിട്ടിയെന്നാണ് അറിയാൻ കഴിയുന്നത്. 1,400 രൂപ തറവില നിശ്ചയിച്ചാണ് കേന്ദ്ര സർക്കാർ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി വിഹിതം വിൽക്കുന്നത്. കമ്പനിയുടെ 67.91 % ഓഹരികളും കേന്ദ്ര സർക്കാര
Jul 71 min read


FY 27 Q1ൽ സ്വകാര്യ ബാങ്കുകൾക്ക് മികച്ച വളർച്ച
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകൾക്ക് FY 27 ഒന്നാം പാദത്തിൽ മികച്ച വളർച്ച. നിക്ഷേപ സമാഹരണത്തിനൊപ്പം വായ്പാ വിതരണത്തിലും ഈ ബാങ്കുകളെല്ലാം മികവ് പുലർത്തി. എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, എയു സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സ്വകാര്യ ബാങ്കുകളാണ്. നിക്ഷേപ സമാഹരണത്തിൽ വാർഷികാടിസ്ഥാനത്തിൽ 14.7% വും വായ്പാ വിതരണത്തിൽ 15.4% വും വളർച്ചയാണ് എച്ച്ഡിഎഫ്സി ബാങ്ക് നേടിയത്. കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ നിക്ഷേപ വളർച്ച വാർഷികാടിസ്ഥാനത്തിൽ 11.7
Jul 61 min read


MCXൽ UTI ഫണ്ടിൻ്റെ വമ്പൻ നിക്ഷേപം
ഉത്പന്ന അവധി വ്യാപാരത്തിൽ കേന്ദ്രീകരിക്കുന്ന MCXൻ്റ 15 ലക്ഷത്തിനടുത്ത് ഓഹരികൾ യുടിഐ മ്യംച്വൽ ഫണ്ട് വാങ്ങി. 425 കോടി ഇതിനായി അവർ മുടക്കി. ഓഹരി ഒന്നിന് ശരാശരി 2899.23 രൂപയ്ക്കായിരുന്നു ഇടപാടുകൾ. കൃത്യം പറഞ്ഞാൽ 14,65,941 എംസിഎക്സ് ഓഹരികളാണ് ഓപ്പൺ മാർക്കറ്റിൽ നിന്ന് യുടിഐ മ്യംച്വൽ ഫണ്ട് വാങ്ങിയെടുത്തത്. ഇതോടെ അവർക്ക് MCX ൽ 0.57% ഓഹരികളായി. 2026 മാർച്ച് പാദത്തിൽ 530 കോടിയാണ് MCXൻ്റ ലാഭം. മുൻ വർഷം ഇതേ പാദത്തെക്കാൾ നാലു മടങ്ങ് ലാഭവർധന. വരുമാനം ഇതേ കാലത്ത് മൂന്നിരട്ടി കൂടി. 291 കോടി
Jun 301 min read


ബജാജ് ഓട്ടോ ഓഹരി മടക്കി വാങ്ങൽ ജൂലായ് ഒന്നിന്
ബജാജ് ഓട്ടോയുടെ ഓഹരി മടക്കി വാങ്ങൽ ജൂലായ് ഒന്നിന് തുടങ്ങും. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത് 12,000 രൂപ . 46.94 ലക്ഷം ഓഹരികൾ കമ്പനി നിക്ഷേപകരിൽ നിന്ന് മടക്കി വാങ്ങുന്നു. ഇതിനായി മുടക്കാൻ പോകുന്നത് 5,632.8 കോടി . മാർക്കറ്റിൽ 9,630 രൂപയാണ് ഇന്ന് ബജാജ് ഓട്ടോയുടെ വില. ഉയർന്ന വില നൽകി മാനേജ്മെൻ്റ് ഓഹരി മടക്കി വാങ്ങുന്നത് ബിസിനസ്സിലുള്ള അവരുടെ ആത്മവിശ്വാസമായി കാണാം. ഷെയർ ബൈ ബാക്ക് ജൂലായ് ഏഴിന് അവസാനിക്കും. മെയ് 6 ന് ചേർന്ന ഡയറക്ടർ ബോർഡിലാണ് ബൈബാക്ക് തീരുമാനമെ
Jun 291 min read


ആമസോൺ ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന്
ഇന്ത്യയിൽ ആമസോൺ 48 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങുന്നു. 2030നകം ഈ വമ്പൻ നിക്ഷേപം ഇന്ത്യയിൽ എത്തും. ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം ആമസോൺ സിഇഒ ആൻഡി ജാസിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതിൽ 13 ബില്യൺ ഡോളർ Al, ക്ളൗഡ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാവും വിനിയോഗിക്കുക. മുംബൈയിലും ഹൈദ്രബാദിലും ആമസോൺ വെബ് സർവീസസിൻ്റ ഡേറ്റാ സെൻറർ ശേഷി കൂട്ടുമെന്നും ആൻഡി ജാസി പറഞ്ഞു. കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റും AI ചിപ്പുകളും ക്ളൗഡ് സേവനങ്ങളും വൻ ത
Jun 251 min read


ഒരു ലക്ഷം കോടി മുതൽ മുടക്കിന് അദാനി എയർപോർട് ഹോൾഡിങ്സ്
അദാനി ഗ്രൂപ്പ് ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്താവളങ്ങളുടെ വികസനത്തിനായി വരുന്ന അഞ്ചു വർഷത്തിനുളളിൽ ഒരു ലക്ഷം കോടി മുടക്കുമെന്ന് അദാനി എയർപോർട് ഹോൾഡിങ്സ് ഡയറക്ടർ ജീത് അദാനി. മുന്ദ്ര എയർപോർട്ടിലെ പുതിയ ടെർമിനലിൻ്റയും കമേഴ്സ്യൽ സർവീസുകളുടെയും ഉദ്ഘാടനം നിർവഹിച്ച ശേഷം വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ 11 വിമാനത്താവളങ്ങൾക്ക് കേന്ദ്ര സർക്കാർ സ്വകാര്യ മുതൽ മുടക്ക് ക്ഷണിക്കുമ്പോൾ ഗ്രൂപ്പ് താൽപര്യപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുന്ദ്രയിൽ നിന്ന് മുംബൈ വഴി ഗോവയ്
Jun 231 min read


ജിയോ ഐപിഒ RIL ഓഹരിക്ക് ഊർജ്ജം പകർന്നു
ജിയോ ഐപിഒ റിലയൻസ് നിക്ഷേപകരെ ആവേശം കൊള്ളിക്കുന്നു. തിങ്കളാഴ്ച അതിൻ്റ സൂചനകൾ കാണുന്നു. 1,344.90 രൂപ വരെ RILന് ഒരു വേള വില വന്നു.ക്ളോസ് ചെയ്തത് 1,324. 70ൽ . ബ്രോക്കറേജുകൾ ജിയോ വാല്യംവേഷൻ കണക്കു കൂട്ടി റിലയൻസിൻ്റെ ലക്ഷ്യവില ഉയർത്തി. CLSA റിലയൻസ് ഇൻഡസ്ട്രീസിന് പറയുന്ന ലക്ഷ്യ വില 1,800 രൂപ. ബ്രോക്കറേജുകളിൽ റിലയൻസിൽ ഏറ്റവും കൂടുതൽ മുല്യം പറയുന്നത് CLSAയാണ്. ജഫ്രിസ് RIL ഓഹരിക്ക് 1,675 രൂപ ലക്ഷ്യവിലയായി പറയുന്നു. 2030 ഓടെ റിലയൻസിൻ്റെ വരുമാനം ഒരു ട്രില്യൺ ഇന്ത്യൻ രൂപയാവുമെന്ന പ്രതീ
Jun 221 min read


ജിയോ മെഗാ ഐപിഒ പ്രഖ്യാപിച്ച് RIL എജിഎം
റിലയൻസ് ജിയോയുടെ മെഗാ ഐപിഒ മുകേഷ് അംബാനി പ്രഖ്യാപിച്ചു. നാൽപ്പത്തിയൊമ്പതാമത് റിലയൻസ് ഇൻഡസ്ട്രീസ് എജിഎമ്മിലാണ് അംബാനിയുടെ സുപ്രധാന പ്രഖ്യാപനം. ജിയോ ഐപിഒയ്ക്കായി സെബി മുമ്പാകെ അപേക്ഷ നൽകുമെന്ന് മുകേഷ് യോഗത്തിൽ പറഞ്ഞു. സെബിക്ക് സമർപ്പിക്കേണ്ട കരടു രേഖയ്ക്ക് ജിയോ പ്ളാറ്റ്ഫോംസ് ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകി കഴിഞ്ഞു. തുടർ നടപടികൾ ഇഷയും ആകാശും ആനന്ദും ഏകോപിപ്പിക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു. റിലയൻസ് ഗ്രൂപ്പ് ഇനി സമ്പത്ത് സൃഷ്ടിക്കാൻ പോകുന്നത് ആ വഴിക്കായിരിക്കുമെന്ന പ്രതീക്ഷയാ
Jun 191 min read


ഫോൺപേ, ഗൂഗിൾ പേ മാർക്കറ്റ് ഷെയർ 80%ൽ താഴെ
യുപിഐ മാർക്കറ്റിൽ ഫോൺപേയുടെയും ഗൂഗിൾ പേയുടെയും അപ്രമാദിത്തം അവസാനിക്കുന്നു. ഒടുവിൽ പുറത്തു വന്ന മെയ് മാസത്തെ കണക്കുകൾ പ്രകാരം ഈ രണ്ട് കമ്പനികളുടെയും സംയുക്ത കമ്പോള വിഹിതം ഇതാദ്യമായി 80%ൽ താഴെയായി. പുതിയ യുപിഐ ആപ്പുകളായ ഭീം, നവി, സൂപ്പർ. മണി, വാട്ട്സാപ്പ് പേ എന്നിവ സാവധാനം കളം പിടിച്ചു വരുന്നുവെന്നാണ് നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു യുപിഐ ആപ്പിന് സ്വന്തം നിലയ്ക്ക് 30%ൽ ഏറെ വിപണി പങ്കാളിത്തം പാടില്ലെന്ന നിബന്ധന സർക്കാർ കൊണ്ടുവരാൻ പോവ
Jun 171 min read


സർവം aiയിലെ നിക്ഷേപം, HCL Tech ഓഹരിയിൽ കുതിപ്പ്
സർവം aiയുടെ പ്രൊമോട്ടർ കമ്പനിയായ ആക്സൺവൈസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 10.46% ഓഹരികൾ എച്ച്സിഎൽ ടെക് വാങ്ങുന്നു. ഈ വാർത്ത വന്നതോടെ എച്ച്സിഎൽ ടെക് ഓഹരി നാലു ശതമാനം വരെ കൂടി. ഒടുവിൽ ക്ളോസ് ചെയ്തത് 3.68% വർധനയോടെ 1160.50 രൂപയിൽ. ആക്സൺവൈസിൻ്റെ 10.46% ഓഹരികൾക്കായി 1,427.25 കോടിയാണ് എച്ച്സിഎൽ ടെക്നോളജി മുടക്കുന്നത്. AIയിലെ ഇന്ത്യൻ യുണീകോണായ സർവം aiയിലെ ഈ നിക്ഷേപം എച്ച്സി എൽ ടെക്കിന് ഭാവി വളർച്ചാ സാദ്ധ്യത നൽകുമെന്നാണ് പൊതുവിലയിരുത്തൽ. സമ്പൂർണ്ണ നിയന്ത്രണം ഇല്ലെങ്കിൽ കൂടി ഈ പങ്കാളിത്തം എ
Jun 161 min read
bottom of page
