IDFC ഫസ്റ്റ് ബാങ്ക് ഓഹരിയിൽ കുതിപ്പ്
Jul 27
1 min read

ഒന്നാം പാദത്തിലെ ലാഭത്തിൽ റെക്കോഡിട്ടതോടെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി ഇന്ന് ഒരു വർഷത്തെ ഉയർന്ന നിലയിൽ എത്തി. 88.76 രൂപ. ഉയർന്ന വില കണ്ടതോടെ നിക്ഷേപകരിൽ ഒരു കൂട്ടം ലാഭമെടുത്തു. ഇതോടെ ക്ളോസിങ്ങിൽ അൽപ്പം കുറഞ്ഞു.
മോത്തിലാൽ ഓസ്വാൾ 90 രൂപ ടാർഗറ്റ് പറയുന്നു. ഐസിഐസിഐ നൂറു രൂപയും. ജെപി മോർഗൻ 90 രൂപ. റിട്ടേൺ ഓൺ ഇക്വിറ്റി വെച്ച് നിലവിലെ വില തന്നെ കൂടുതലാണെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വാദം.
ജൂൺ ത്രൈമാസത്തിൽ 1,075 കോടിയുടെ ലാഭമാണ് കമ്പനി നേടിയത്. 463 കോടിയായിരുന്നു മുൻ വർഷം ഇതേ കാലത്തെ ലാഭം. നെറ്റ് ഇൻറസ്റ്റ് ഇൻകം 4,933 കോടിയിൽ നിന്ന് 5,972.3 കോടിയിലേക്ക്. 21.1% നേട്ടം. സിഇഒ വെമ്പു വൈദ്യനാഥനും ടീമിനും അഭിമാനിക്കാം.



