മഹേഷ് മുരളീധർ പൈ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി
Jul 8
1 min read

സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി മഹേഷ് മുരളീധർ പൈ വരുന്നു. ഒക്ടോബർ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. പൈയുടെ നിയമനത്തിന് റിസർവ് ബാങ്ക് അനുമതിയായി.
നിലവിൽ കനറാ ബാങ്കിൻ്റെ ചീഫ് ജനറൽ മാനേജരാണ് മഹേഷ് മുരളീധർ പൈ. മൂന്നു പതിറ്റാണ്ടത്തെ അനുഭവ സമ്പത്തുണ്ട്. ട്രഷറി, റീട്ടെയിൽ ബാങ്കിങ്, ഫോറെക്സ്, എംഎസ്എംഇ തുടങ്ങിയ മേഖലകളിൽ നല്ല പരിചയമുണ്ട്. ന്യുയോർക്കിലും ഇടക്കാലത്ത് പ്രവർത്തിച്ചിരുന്നു.
ജൂലായ് 16ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരും. യോഗം പുതിയ സിഇഒയുടെ നിയമനം അംഗീകരിക്കും. തുടർന്ന് ഓഹരി ഉടമകളുടെ അംഗീകാരത്തിനായി സമർപ്പിക്കും. അതാണ് കീഴ്‌വഴക്കം.



