top of page
All Articles
TakingStock


ജിയോ IPO 3.58 ലക്ഷം കോടിയുടെ അപേക്ഷകൾ
രണ്ടാം ദിനം പിന്നിട്ടപ്പോൾ തന്നെ വിൽക്കാൻവെച്ചതിൽ അഞ്ചിരട്ടി അപേക്ഷകൾ ജിയോ ഐപിഒയ്ക്ക് ലഭിച്ചു. നിക്ഷേപക വിഭാഗത്തിൽ നിന്നു തന്നെ 1.08 ലക്ഷം കോടിയുടെ അപേക്ഷകൾ കിട്ടി. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് രണ്ടര ലക്ഷം കോടിയുടെ അപേക്ഷകൾ. ആകെ 3.58 ലക്ഷം കോടിയുടെ അപേക്ഷകൾ. നാളെ കൂടി അപേക്ഷിക്കാൻ സമയമുണ്ട്. 212 ആങ്കർ നിക്ഷേപകർക്ക് 8,10.85 കോടിയുടെ ഓഹരികൾ അനുവദിച്ചു നൽകി കഴിഞ്ഞു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻസ്റ്റർമാരിൽ നിന്നു തന്നെ 11.4 മടങ്ങ് അപേക്ഷകളാണ് കിട്ടിയത്. 4.9 കോടി ഓഹരികളെ ഈ വിഭാഗ
9 hours ago1 min read


ജിയോ IPO 90,500 കോടിയുടെ അപേക്ഷകൾ
അംബാനി ലക്ഷ്യമിടുന്നത് 30, 230 കോടി. ആദ്യ ദിനം കിട്ടിയതോ 90,500 കോടിയുടെ അപേക്ഷകൾ. മെഗാ ഇഷ്യു കളിൽ ജിയോ പ്ളാറ്റ്ഫോംസ് ഐപിഒ ചരിത്രം സൃഷ്ടിക്കുന്നു. ഒക്ടോബർ 23 വരെ അപേക്ഷിക്കാൻ സമയം ബാക്കിയുണ്ട്. 28 ന് ലിസ്റ്റിങ്. ലക്ഷ്യമിടുന്നതിലും മൂന്ന് മടങ്ങ് ആദ്യ ദിനം തന്നെ. 27, 859 കോടിയുടെ ഹ്യുണ്ടായി ഐപിഒയ്ക്ക് ലഭിച്ച പ്രതികരണത്തേക്കാൾ എത്ര യോ മുന്നിൽ ജിയോ!
1 day ago1 min read


സപ്തംബർ പാദം തുണച്ചു, ഐടി കയറുന്നു
സ്റ്റോക് മാർക്കറ്റിൽ ഇന്ന് പിടിച്ച് നിന്നത് ഐടി. പൊതു വിലയിടിവിലും നിഫ്റ്റി ഐടി ഇൻഡക്സ് 2.2% കൂടി. ഇന്നത്തെ മാർക്കറ്റ് ട്രെൻറിനെ അതിജീവിച്ചത് ഐടി ആണെന്നു പറയാം. വിപ്രോ 3.3% കൂടി. ഇൻഫോസിസ് 2.8%. എംഫസിസ് 2.65 % കൂടി. 690.75 ലക്ഷം ഐടി ഓഹരികളുടെ ഇടപാട് നടന്നു. 7113.96 കോടിയുടെ ഐടി ഓഹരികളാണ് ഇന്ന് കൈമറിഞ്ഞത്. ഐടി ഇൻഡക്സിൻ്റ ഇന്നത്തെ കമ്പോള മൂല്യം എത്രയെന്നോ?12.07 ലക്ഷം കോടി. പേഴ്സിസ്റ്റൻറ് സിസ്റ്റംസ് കൂടിയത് 2.41%. ടെക് മഹീന്ദ്ര 2.36%. ടിസിഎസ് 1.97%. ഐടി ഇൻഡക്സിൽ വരുന്ന 10 കമ്പനിക
1 day ago1 min read


LTCG വീണ്ടും ചർച്ചയായി, പ്രതീക്ഷയിൽ ഓഹരിക്കുതിപ്പ്
എൽടിസിജി പുന:പരിശോധനാ വിഷയത്തിൽ സർക്കാരിന് തുറന്ന മനസ്സാണുള്ളതെന്ന ധനമന്ത്രി നിർമ്മല സീതാരാമൻ്റെ പ്രസ്താവനയോടെ ഓഹരി വിപണിയിൽ കുതിപ്പ്. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സിൻ്റ കാര്യത്തിലും ഇതേ നിലപാടാണെന്ന പ്രഖ്യാപനം കൂടിയായപ്പോൾ വർധിത വീര്യമായി. ഡൽഹിയിൽ ബ്ളൂംബർഗ് ന്യൂ ഇക്കോണമി ഫോറത്തിലെ ധനമന്ത്രിയുടെ പ്രസംഗത്തിൻ്റെ പിറകെയായിരുന്നു ഇന്ന് മാർക്കറ്റ്. താഴ്ന്ന വിപണിയിൽ ഇതോടെ വാല്യു ബയിങ് തകൃതി. സെൻസെക്സും നിഫ്റ്റിയും പറന്ന് കയറിയത് ഒന്നര ശതമാനം. വ്യതിയാന സൂചിക INDIA VIX ഒറ്റയടിക്ക്
Oct 131 min read


SIP നിക്ഷേപത്തിൽ റെക്കോഡ്
ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിലും എസ്ഐപി വഴിയുള്ള മ്യുച്വൽ ഫണ്ട് നിക്ഷേപത്തിൽ സർവകാല റെക്കോഡ്. സപ്തംബറിൽ എസ്ഐപി വഴി മ്യുച്വൽ ഫണ്ടുകളിലേക്ക് ഒഴുകി എത്തിയത് 32,490 കോടി. വിലയിടിവ് മൂലം ഫണ്ട് ഹൗസുകളുടെ AUM പൊതുവിൽ കുറഞ്ഞിട്ടും നിക്ഷേപകരുടെ വിശ്വാസം കുറഞ്ഞില്ല. ഓഗസ്റ്റിൽ 32,297 കോടിയായിരുന്ന SIP നിക്ഷേപം സപ്തംബറിൽ 32,490 കോടിയായി ഉയർന്നു. 193 കോടിയുടെ വർധന. 63 ലക്ഷം പേർ സപ്തംബറിൽ SIP യിൽ പുതുതായി ചേർന്നു. 17.86 ലക്ഷം കോടിയുടെ എസ്ഐപി നിക്ഷേപങ്ങൾ നമ്മുടെ മ്യുച്വൽ ഫണ്ടുകൾ ഇന്ന് കൈകാ
Oct 121 min read


ജിയോ ഐപിഒ 1,119 രൂപയ്ക്കെന്ന് സൂചന
ജിയോ പ്ളാറ്റ്ഫോംസ് ഐപിഒ വില 1065-1119 രൂപയായിരിക്കുമെന്ന് സൂചന. ഏതാണ്ട് 11 ലക്ഷം കോടിയുടെ മൂല്യമാണ് കമ്പനിക്ക് കണക്കു കൂട്ടി കാണുന്നത്. ഇപ്പോൾ കേൾക്കുന്ന പ്രൈസ് ബാൻ്റിലെ ഉയർന്ന വിലയായ 1,119 രൂപയ്ക്ക് ഓഹരി വിറ്റുപോയാൽ 30,200 കോടി റിലയൻസിന് സമാഹരിക്കാനാവും. ഒക്ടോബർ 21ന് ഐപിഒ തുറക്കുമെന്നാണ് സൂചന. ലിസ്റ്റിങ് ഈ മാസം 28ന് നടത്താൻ കഴിയുമെന്നാണ് കരുതുന്നത്. 2024ൽ വന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐപിഒയെയും കടത്തിവെട്ടി മെഗാ ഐപിഒ ലിസ്റ്റിൽ ജിയോപ്ളാറ്റ്ഫോംസ് ഇടം നേടുമെന്നാണ് പൊതു വി
Oct 101 min read


ഒല ഇലക്ട്രിക് അവകാശ ഓഹരി വരുന്നു
ഒല ഇലക്ട്രിക് അവകാശ ഓഹരി വഴി ധനസമാഹരണത്തിന് പദ്ധതിയിടുന്നു. ആയിരം കോടിവരെ സമാഹരിക്കാനുള്ള അനുമതി കമ്പനിക്ക് സ്റ്റോക് എക്സ്ചേഞ്ചുകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിൻ്റെ വിശദാംശങ്ങൾ ഓരോന്നായി ചർച്ചയ്ക്ക് വന്നതായി അറിയുന്നു. കഴിഞ്ഞ സപ്തംബർ 28ന് ബോർഡ് യോഗം ചേർന്നിരുന്നു. റൈറ്റ്സ് ഇഷ്യു ഇറക്കാൻ ആ യോഗത്തിൽ തീരുമാനം എടുത്തിരുന്നു റൈറ്റ്സ് ഇഷ്യുവിൻ്റ മുഖവില 10 രൂപയായിരിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. മറ്റ് കാര്യങ്ങളിൽ ചർച്ച നടക്കുന്നു. മുഖ്
Oct 71 min read


നഷ്ടത്തിന് ശമനമില്ല
കണ്ട ഉയരത്തിൽ നിൽക്കാൻ കഴിയാതെ താഴേക്ക് വീണ്ടും. ഓഹരിയുടെ ഇന്നത്തെ അവസ്ഥ ഒറ്റ വാചകത്തിൽ പറഞ്ഞാൽ അതാണ്. കണ്ട ഉയർച്ചയിൽ നിന്ന് സെൻസെക്സ് വീണത് 600 പോയൻ്റ്. നിഫ്റ്റിയോ സാങ്കേതികമായി പ്രാധാന്യമുള്ള 22,600ന് കഷ്ടി മുകളിൽ. ക്രൂഡ് വില വർധന അശനിപാതം പോലെ വേട്ടയാടുന്നു. ഇറാനുമേലുള്ള ഉപരോധം നീക്കാൻ ഉദ്ദേശമില്ലെന്ന് ട്രംപ് പറഞ്ഞതാണ് ക്രൂഡിനെ കത്തിച്ചു നിർത്തിയത്. ഇതോടെ വിദേശ ഫണ്ടുകൾ ഓഹരി വിൽപ്പനക്ക് ആക്കം കൂട്ടി. ആ പൊരിച്ചിലിൽ ഫാർമയടക്കം സർവ്വതും വീണു. 22,750 നു മുകളിൽ ശക്തമായി നിലകൊണ്ട
Sep 301 min read


ക്രൂഡ് വില്ലനായി, ഓഹരി താഴോട്ട്
ക്രൂഡിൽ കണ്ണും നട്ടാണ് സ്റ്റോക് മാർക്കറ്റ് നീങ്ങുന്നത്. കഴിഞ്ഞ ആഴ്ച കണ്ട വിൽപ്പന ഇന്നും തുടർന്നു. കഴിഞ്ഞ 6 മാസത്തെ ഏറ്റവും കുറഞ്ഞ തലത്തിലേക്ക് മാർക്കറ്റ് അടുക്കുന്നു. നിഫ്റ്റി 22,850 നു താഴെ എത്തി. ബ്രൻറ് ക്രൂഡിന് ഫ്യൂച്ചേഴ്സിൽ ബാരലിന് 108 ഡോളറായത് ഇടപാടുകാരെ വല്ലാതെ വിഷമിപ്പിക്കുന്നു. ഇനിയും പ്രധാന റൂട്ടിൽ ക്രൂഡ് നീക്കത്തിന് തടസ്സം നേരിട്ടാൽ പ്രതിസന്ധി കനക്കും എന്ന വിലയിരുത്തൽ ശക്തമായിരിക്കുന്നു. ക്രൂഡ് ഇറക്കുമതിയിൽ ലോകത്തെ മൂന്നാമനാണ് ഇന്ത്യ. ക്രൂഡ് വില കൂടിയാൽ ആനുപാതികമായി
Sep 281 min read


NSE ഓഹരി 1,878 വരെ ഉയർന്നു
NSEയ്ക്ക് പ്രതീക്ഷിച്ച പോലെ തണുപ്പൻ ലിസ്റ്റിങ്. 1,800 രൂപയിലാണ് ബിഎസ്ഇയിൽ ഓഹരി വ്യാപാരം തുടങ്ങിയത്. എന്നാൽ, 1878 രൂപ വരെ ഒരു വേള ഉയർന്നു കണ്ടു. ഇഷ്യു വിലയായ 1,785 രൂപയിൽ നിന്ന് 5.21% വർധന. ഒടുവിൽ എൻഎസ്ഇ ഓഹരി ക്ളോസ് ചെയ്തത് 1,818 രൂപയിലാണ്. 5,15,55,409 ഓഹരികൾ ഇന്നത്തെ കച്ചവടത്തിൽ കൈമറിഞ്ഞു. ബ്രോക്കറേജുകൾ നല്ലതു പറഞ്ഞു തുടങ്ങി. ചിലർ 1,965 രൂപ വരെ ലക്ഷ്യ വില പറയുന്നു. പിഎൽ കാപ്പിറ്റൽ accumulate പറയുന്നു. അവർ പറയുന്ന പ്രതീക്ഷിത വില 1,950 രൂപ. മക്വേറിയാവട്ടെ 1,965 രൂപ പ്രതീക്ഷിക്ക
Sep 241 min read


NSE ലിസ്റ്റിങ് നാളെ
NSE ഓഹരി നാളെ ലിസ്റ്റ് ചെയ്യും. ബിഎസ്ഇയിലും മെട്രോപൊളിറ്റൻ സ്റ്റോക് എക്സ്ചേഞ്ചിലും NSE ഓഹരിയിൽ നാളെ ട്രേഡിങ് തുടങ്ങും. ഡറിവേറ്റ്യൂവ് ട്രേഡിങ്ങിൽ ലോക മുമ്പനായ എൻ എസ്ഇയുടെ ഓഹരിയിൽ അങ്ങനെ നാളെ മുതൽ നിക്ഷേപകർക്ക് പ്രതിദിന ക്രയവിക്രയം തുടങ്ങാം. ഗ്രേ മാർക്കറ്റിൽ പ്രീമിയമത്ര കാണാത്ത സ്ഥിതിക്ക് വലിയ ആവേശം തുടക്കത്തിൽ ഉണ്ടാവാനിടയില്ല. 1,785 എന്ന ഇഷ്യം വില തെല്ലു കൂടുതലാണെന്ന വാദത്തിന് പ്രചാരമേറിയിട്ടുണ്ട്. ഗ്രേ മാർക്കറ്റ് പ്രീമിയം വെച്ച് വലിയ കുതിപ്പൊന്നും അനലിസ്റ്റുകൾ പ്രവചിക്കുന്നി
Sep 231 min read


NSE ഓഹരികൾ വാങ്ങാൻ മുൻപന്തിയിൽ LIC
എൻഎസ്ഇ ഐപിഒയിലെ മുന്തിയ അപേക്ഷകൻ എൽഐസിയോ? 4,500 കോടിയുടെ അപേക്ഷകൾ എൽഐസി നൽകിയതാണ് ലഭിക്കുന്ന വിവരം. വിശ്വസ്തരെ ഉദ്ധരിച്ച് ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്തതാണിത്. ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജ്മെൻ്റ് കമ്പനി, ക്വാണ്ടം മ്യൂച്വൽ ഫണ്ട് എന്നിവ രണ്ടായിരം കോടിയുടെ അപേക്ഷ നൽകിയിട്ടുണ്ട്. നോർജസ് ബാങ്ക് ഇൻവെസ്റ്റ്മെൻ്റ് മാനേജ്മെൻ്റ്, മിറൈ അസറ്റ് മ്യുച്വൽ ഫണ്ട് എന്നിവ ആയിരം കോടിയുടെ ഓഹരികൾ ബിഡ് ചെയ്തു. ഡറിവേറ്റ്യൂവ് വോള്യം കുറയുന്നതും ഉയർന്ന വാല്യംവേഷനും ചെറുകിട നിക്ഷേപകർക്കിടയിൽ തെല്ലൊരു
Sep 221 min read


മുന്നേറ്റം, നിഫ്റ്റി 23,400ന് മുകളിൽ
ആഗോള തലത്തിൽ കണ്ട പച്ചപ്പ് ഇവിടേക്കും പ്രസരിച്ചു. സെൻസെക്സിൽ 564 പോയൻ്റും നിഫ്റ്റിയിൽ 68 പോയൻ്റും കയറ്റം. വിദേശ ഫണ്ടുകൾ കളത്തിലിറങ്ങി കളിച്ചു. തദ്ദേശ ഫണ്ടുകളും ഒപ്പം കൂടി. കഴിഞ്ഞ ഒരാഴ്ചയായി വിദേശ ഫണ്ടുകൾ ഇവിടെ വിറ്റതിനേക്കാൾ കൂടുതൽ വാങ്ങുന്നു. ക്രൂഡ് വില കുറഞ്ഞത് അവർക്ക് ഇന്ധനമായിട്ടുണ്ടാവണം. തദ്ദേശ ഫണ്ടുകൾ വാല്യം ബയിങ് സ്ട്രാറ്റജിയിൽ ഊന്നുന്നുവെന്ന് വേണം കരുതാൻ. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസി ഐ ബാങ്കും ഇന്ന് മുന്നേറി. വെൽസ്പൺ കോർപ്പറേഷൻ മുന്നേറിയത് 5%. മോർഗൻ സ്റ്റാൻലി റേറ്റിങ്
Sep 211 min read


NSE ഐപിഒയ്ക്ക് മികച്ച പ്രതികരണം
ഐപിഒ തുറന്ന് രണ്ടാം ദിനം തന്നെ വിൽപ്പനയ്ക്ക് വെച്ച മുഴുവൻ NSE ഓഹരികൾക്കും ആവശ്യക്കാരായി. ഇന്ന് ഉച്ചയ്ക്ക് 2.45 ന് NSE പുറത്തുവിട്ട കണക്കുകളിലാണിത് കാണുന്നത്. 22,569 കോടിയുടെ ഐപിഒയാണിത്.1700-1785 രൂപയാണ് വില. സപ്തംബർ 24 ന് ബിഎസ്ഇയിൽ NSE ഓഹരി ലിസ്റ്റ് ചെയ്യും. ഗ്രേ മാർക്കറ്റിൽ 6% പ്രീമിയം NSE ഓഹരിക്ക് രേഖപ്പെടുത്തിക്കാണുന്നു.
Sep 181 min read


പച്ച കണ്ടത് ഐടിയിൽ മാത്രം
ഐടി ഒഴിച്ച് എല്ലാം താഴെ. ഓഹരിയുടെ ഇന്നത്തെ കഥ. അമേരിക്കയിലെ ഫെഡ് റിസർവ് വാ തുറക്കും വരെ പ്രശ്നമാണ്. ക്രൂഡ് ആണെങ്കിൽ കത്തിക്കയറുന്നു. ഇന്ന് പോസിറ്റീവ് നോട്ടിൽ തുടങ്ങിയെങ്കിലും അൽപ്പായുസ്സായിരുന്നു. നേട്ടം മാഞ്ഞു. പിന്നെ സാവധാനം ചുവപ്പിലേക്ക്. നിഫ്റ്റി ഒരു വേള താഴ്ന്ന് അഞ്ചു മാസത്തെ താഴ്ന്ന നിലയിലേക്ക് പതിച്ചു. ക്ളോസിങ്ങിൽ സെൻസെക്സ് 777.94 പോയൻ്റ് നഷ്ടത്തിൽ. നിഫ്റ്റി 279.50 പോയൻ്റ് താഴ്ന്നു. സ്മാൾ കാപ്പ്, മിഡ് കാപ്പ് ഇൻഡക്സുകളുടെ നഷ്ടം അതിലും കനത്തതായി. ഭാരത് ഇലക്ട്രോണിക്സ്, ശ്
Sep 151 min read


NSE ഐപിഒ തുറക്കുന്നത് 17ന്
പറഞ്ഞതുപോലെ തന്നെ എൻഎസ്ഇയുടെ ഐപിഒ വില. 1700-1785 രൂപ. ഇഷ്യു തുറക്കുന്നത് ഈ മാസം 17 ന്. സമാഹരിക്കാൻ പോകുന്നതോ 22000 കോടി+. എൻഎസ്ഇ ഓഹരി വരുന്നു എന്നു കേട്ട മാത്രെ ബിഎസ്ഇ ഓഹരിയിൽ വലിയ ചാഞ്ചാട്ടം കണ്ടുതുടങ്ങിയത് ശ്രദ്ധിച്ചു കാണുമല്ലോ. 3193.20 വരെ താഴ്ന്ന ശേഷം ഇന്നലെ ക്ളോസ് ചെയ്തത് 3390.80ൽ. 1.38 ലക്ഷം കോടി നിലവിൽ കമ്പോള മൂല്യമുണ്ട് ബിഎസ്ഇയ്ക്ക്. എൻഎസ്ഇ വരുമ്പോൾ ബിഎസ്ഇയുടെ കമ്പോള മൂല്യം ഇതേപടി തുടരുമോ? എല്ലാവരും ഉത്തരം തേടുന്ന മില്യൺ ഡോളർ ചോദ്യം? എൻഎസ് ഇ ചീഫ് എക്സിക്യുട്ടീവ് ഓഫീസ
Sep 121 min read


NSE ഐപിഒ, വില നാളെ അറിയാം
ഐപിഒ വില എൻഎസ്ഇ നാളെ പ്രഖ്യാപിക്കുമെന്നറിയുന്നു. 23,000 കോടിയായി സമാഹരണ ലക്ഷ്യം വെട്ടിക്കുറയ്ക്കുകയാണെന്നും സൂചനയുണ്ട്. മുപ്പതിനായിരം കോടി സമാഹരിക്കാനാണ് ആദ്യം മുതൽ ആസൂത്രണം ചെയ്തിരുന്നത്. റിലയൻസിൻ്റ ഡിജിറ്റൽ പ്ളാറ്റ്ഫോം മെഗാ ഇഷ്യുവുമായി വരുന്ന സാഹചര്യം കൂടി എൻഎസ്ഇ പരിഗണിക്കുന്നുണ്ടാവണം. 1700- 1785 റേഞ്ചിൽ വാഗ്ദാന വില വരാനാണ് സാദ്ധ്യതയെന്ന് ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. പ്രൊമോട്ടർ കമ്പനികൾ ഓഫർ ഫോർ സെയിൽ വെട്ടിച്ചുരുക്കാനാണത്രെ തീരുമാനം. എന്തായാലും നാളെ തീരുമാനം ഔദ്യോഗികമാ
Sep 101 min read


ക്രൂഡ് കയറിയപ്പോൾ ഓഹരി താഴെ
ഈ ആഴ്ച രണ്ടാം ദിവസവും ഓഹരിയിൽ താഴ്ചയും വീഴ്ചയും. ഒരു വേള നിഫ്റ്റി ഇന്ന് കഴിഞ്ഞ മൂന്നു മാസത്തെ തറ തൊട്ടു തൊട്ടില്ല എന്ന നിലയ്ക്കായി. ക്രൂഡ് വില 100 ഡോളറിലേക്ക് കയറുന്നതിൻ്റെ ആവലാതിയാണ് എല്ലാറ്റിനും കാരണം. ഐടി, ബാങ്കിങ്, ഓയിൽ ആൻ്റ് ഗ്യാസ് എല്ലാം താഴോട്ടായിരുന്നു. ഇതിനിടയിലും മിഡ് കാപ്പ് , സ്മാൾ കാപ്പ് ഇൻഡക്സുകൾ പ്ളസായി ക്ളോസ് ചെയ്തു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷൂറൻസ്, എൽ ആൻറ് ടി, അൾട്രാടെക് സിമൻറ് എന്നിവർ താഴ്ന്ന വമ്പന്മാരിൽപ്പെടുന്നു. ഭാരത് ഇലക്ട്രോണിക്സ്,
Sep 81 min read


രൂപയ്ക്ക് പത്താഴ്ചത്തെ കയറ്റം
ഡോളർ മൂല്യത്തിൽ രൂപ കരുത്താർജ്ജിച്ചു. ഒരു ഡോളറിന് 94.4850 രൂപ. കഴിഞ്ഞ ജൂൺ 25 നു ശേഷം ഇന്നാണ് രൂപ ഈ നിലയ്ക്ക് എത്തുന്നത്. ജൂലായ് 27 നു ശേഷം ഇത്രയധികം ഒരു ദിനം വർധിക്കുന്നത് ഇതാദ്യം. റിസർവ് ബാങ്കിൻ്റ അവസരോചിത ഇടപെടൽ ഫലം കാണുന്നു. ഇറക്കുമതിക്കാർ ഡോളർ വാങ്ങാൻ തിരക്കു കൂട്ടുന്നുണ്ട്. അതില്ലായിരുന്നെങ്കിൽ അൽപ്പം കൂടി മെച്ചപ്പെട്ടേനെ. ക്രൂഡ് വിലയിലെ വർധന ഇറക്കുമതിക്കാരെ അലോസരപ്പെടുത്തുന്നു. ഡോളർ ഡിമാൻറ് കൂടുന്ന പക്ഷം വിറ്റ് രൂപയെ തടുക്കാൻ തന്നെയാണ് തൽക്കാലം റിസർവ് ബാങ്ക് തന്ത്രം എന്
Sep 31 min read


MSCI INDIA indexൽ നാളെ മുതൽ മാറ്റം
MSCI INDIA Indexൻ്റ ഘടന നാളെ മുതൽ മാറുന്നു. സ്റ്റോക് ട്രേഡർമാർ ശ്രദ്ധിക്കുക. ലൗറസ് ലാബ്സ്, ലൻസ്കാർട് സൊലൂഷൻസ്, അദാനി എനർജി സൊലൂഷൻസ്, ഗാരേജ് വെഞ്ചുവേഴ്സ് എന്നീ കമ്പനികളുടെ ഓഹരികൾ എം എസ് സി ഐ ഇന്ത്യ ഇൻഡക്സിലേക്ക് പുതുതായി കടന്നു വരുന്നു. ബാലകൃഷ്ണ ഇൻഡസ്ട്രീസ്, എസ്ബി ഐ കാർഡ്സ് ആൻറ് പേമെൻ്റ് സർവീസസ്, ആസ്ട്രൽ എന്നിവ ഈ ഇൻഡക്സിൽ നിന്ന് നാളെ മുതൽ പുറത്താവുന്നു. മ്യംച്ചുൽ ഫണ്ട് നിക്ഷേപം പുതുതായി വന്ന കമ്പനികളിലേക്ക് ഒഴുകാൻ സാദ്ധ്യത കാണുന്നു.
Aug 311 min read
bottom of page
