top of page

FY 27 Q1ൽ സ്വകാര്യ ബാങ്കുകൾക്ക് മികച്ച വളർച്ച

Jul 6
1 min read

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകൾക്ക് FY 27 ഒന്നാം പാദത്തിൽ മികച്ച വളർച്ച. നിക്ഷേപ സമാഹരണത്തിനൊപ്പം വായ്പാ വിതരണത്തിലും ഈ ബാങ്കുകളെല്ലാം മികവ് പുലർത്തി.


എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, എയു സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സ്വകാര്യ ബാങ്കുകളാണ്.


നിക്ഷേപ സമാഹരണത്തിൽ വാർഷികാടിസ്ഥാനത്തിൽ 14.7% വും വായ്പാ വിതരണത്തിൽ 15.4% വും വളർച്ചയാണ് എച്ച്ഡിഎഫ്സി ബാങ്ക് നേടിയത്.


കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ നിക്ഷേപ വളർച്ച വാർഷികാടിസ്ഥാനത്തിൽ 11.7% . വായ്പാ വിതരണത്തിലെ വർധന 15.1% .


യെസ് ബാങ്കിൻ്റെ നിക്ഷേപ വളർച്ച 14.3% . വായ്പാ വിതരണ നേട്ടം 18.4% .


എയു സ്മാൾ ഫിനാൻസ് ബാങ്ക് നിക്ഷേപത്തിൽ 23.5 % വളർച്ച നേടി കാണുന്നു. വായ്പാ വിതരണം 25.8% കൂടി.


ചെലവു കുറഞ്ഞ കറൻറ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപം എച്ച്ഡിഎഫ്സിയിലും കൊട്ടക്കിലും യെസ് ബാങ്കിലും നേരിയ തോതിൽ കുറഞ്ഞുവെന്നതും ശ്രദ്ധിക്കപ്പെടേണ്ട ഘടകമാണ്.

bottom of page