ഇൻസ്റ്റമാർടിനെ ഇനി നന്ദിത നയിക്കും
Jul 28
1 min read

ഇൻസ്റ്റമാർട് സിഇഒയായി നന്ദിത സിൻഹ നിയമിതയായി. ഓഗസ്റ്റ് മൂന്നിന് ചുമതലയേൽക്കും. അമിതേഷ് കുമാർ ജാ രാജിവെച്ച ഒഴിവിലാണ് നിയമനമെന്ന് സ്വിഗ്ഗി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്വിഗ്ഗി ഓഹരി ഇന്ന് 4.7 ശതമാനം കൂടി. 270.10 രൂപയിലാണ് ക്ളോസ് ചെയ്തത്. 273 രൂപ വരെ ഒരു വേള വില ഉയർന്നിരുന്നു.
നന്ദിത സിൻഹയ്ക്ക് Myntra സിഇഒ ആയി പ്രവർത്തിച്ചു പരിചയമുണ്ട്. ഫാഷൻ ഇ കമേഴ്സ് പ്ളാറ്റ്ഫോമായ Myntraയ്ക്ക് ദ്രുത വളർച്ച സമ്മാനിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.



