top of page

MCXൽ UTI ഫണ്ടിൻ്റെ വമ്പൻ നിക്ഷേപം

Jun 30
1 min read

ഉത്പന്ന അവധി വ്യാപാരത്തിൽ കേന്ദ്രീകരിക്കുന്ന MCXൻ്റ 15 ലക്ഷത്തിനടുത്ത് ഓഹരികൾ യുടിഐ

മ്യംച്വൽ ഫണ്ട് വാങ്ങി. 425 കോടി ഇതിനായി അവർ മുടക്കി. ഓഹരി ഒന്നിന് ശരാശരി 2899.23 രൂപയ്ക്കായിരുന്നു ഇടപാടുകൾ.


കൃത്യം പറഞ്ഞാൽ 14,65,941 എംസിഎക്സ് ഓഹരികളാണ്  ഓപ്പൺ മാർക്കറ്റിൽ നിന്ന് യുടിഐ മ്യംച്വൽ ഫണ്ട് വാങ്ങിയെടുത്തത്. ഇതോടെ അവർക്ക് MCX ൽ 0.57% ഓഹരികളായി.


2026 മാർച്ച് പാദത്തിൽ 530 കോടിയാണ് MCXൻ്റ ലാഭം. മുൻ വർഷം ഇതേ പാദത്തെക്കാൾ നാലു മടങ്ങ് ലാഭവർധന. വരുമാനം ഇതേ കാലത്ത് മൂന്നിരട്ടി കൂടി. 291 കോടിയിൽ നിന്ന്  889 കോടിയായി വരുമാനം പറന്നുയർന്നു.


2003ൽ തുടങ്ങിയ MCX ഉത്പന്ന അവധി വ്യാപാരത്തിൻ്റെ 98% വും ഇന്നും കയ്യാളുന്നു. ഇന്ത്യയിലെ അസറ്റ് മാനേജ്മെൻ്റ് കമ്പനികളിൽ മുമ്പനാണ് യുടിഐ AMC. 23.42 ലക്ഷം കോടിയുടെ സമ്പാദ്യം അവർ കൈകാര്യം ചെയ്യുന്നു. അവരാണ് യുടിഐ മ്യംച്വൽ ഫണ്ട് മാനേജ് ചെയ്യുന്നത്.


bottom of page