top of page

ഒരു ലക്ഷം കോടി മുതൽ മുടക്കിന് അദാനി എയർപോർട്‌ ഹോൾഡിങ്സ്

Jun 23
1 min read

അദാനി ഗ്രൂപ്പ് ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്താവളങ്ങളുടെ വികസനത്തിനായി വരുന്ന അഞ്ചു വർഷത്തിനുളളിൽ ഒരു ലക്ഷം കോടി മുടക്കുമെന്ന് അദാനി എയർപോർട് ഹോൾഡിങ്സ് ഡയറക്ടർ ജീത് അദാനി. മുന്ദ്ര എയർപോർട്ടിലെ പുതിയ ടെർമിനലിൻ്റയും കമേഴ്സ്യൽ സർവീസുകളുടെയും ഉദ്ഘാടനം നിർവഹിച്ച ശേഷം വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പുതിയ 11 വിമാനത്താവളങ്ങൾക്ക് കേന്ദ്ര സർക്കാർ സ്വകാര്യ മുതൽ മുടക്ക് ക്ഷണിക്കുമ്പോൾ ഗ്രൂപ്പ് താൽപര്യപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുന്ദ്രയിൽ നിന്ന് മുംബൈ വഴി ഗോവയ്ക്ക് സ്റ്റാർ എയർ സർവീസ് ആരംഭിച്ചിരിക്കുന്നു. മുന്ദ്ര തുറമുഖ നഗരിയെ രാജ്യത്തിൻ്റ വിവിധ നഗരങ്ങളുമായി ബന്ധിപ്പിക്കും.


മുന്ദ്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ അതിവേഗം പൂർത്തിയാക്കാനായി. അനുമതികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരിൻ്റ ഉഡാൻ സ്കീം സഹായകരമായി എന്നും ജീത് അദാനി പറഞ്ഞു.


മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മം‌ഗലുരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം, മുന്ദ്ര എന്നീ വിമാനത്താവളങ്ങളാണ് നിലവിൽ അദാനി ഓപ്പറേറ്റ് ചെയ്യുന്നത്.നിർദിഷ്ട നവി മുംബൈ ഇൻ്റർനാഷണൽ എയർപോർട്ടിൽ 74% ഓഹരി പങ്കാളിത്തമുണ്ട്‌.

bottom of page