top of page

SBl ഫണ്ട്സ് മാനേജ്മെൻ്റ് ഐപിഒയ്ക്ക് നല്ല തുടക്കം

Jul 14
1 min read

രാജ്യത്തെ ഏറ്റവും വലിയ മ്യുച്ചൽ ഫണ്ടായ എസ്ബിഐ ഫണ്ട്സ് മാനേജ്മെൻ്റ്  ഐപിഒയ്ക്ക് ആദ്യ ദിനം 50%ൽ ഏറെ അപേക്ഷകൾ. 6,80,99,096 ഓഹരികൾക്ക് അപേക്ഷ കിട്ടി കഴിഞ്ഞു. 12,45,63,536 ഓഹരികളാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.


ജൂലായ് 16 വരെ അപേക്ഷ നൽകാൻ സമയമുണ്ട്. നോൺ ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗത്തിൽ അപേക്ഷകൾ പൂർണ്ണമായി. ജീവനക്കാരിൽ 90%വും അപേക്ഷ നൽകി കഴിഞ്ഞു. നിലവിലെ ഓഹരി ഉടമകളിൽ 78% ഐപിഒയിൽ ഭാഗമായി കഴിഞ്ഞു. ചെറുകിട നിക്ഷേപകർക്കായി നീക്കിവെച്ചിട്ടുള്ളതിൽ 53% ന് ആദ്യ ദിനം തന്നെ ആവശ്യക്കാർ വന്നു.


bottom of page