top of page

About us

TakingStock

മാറുന്ന ലോകം ലളിതമായി നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു. ആഴത്തിൽ ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. അതാണ് ടേക്കിങ് സ്റ്റോക് എന്ന പ്ളാറ്റ്ഫോമിൽ ലക്ഷ്യമിടുന്നത്. വാർത്തകളെ അവലോകന ദൃഷ്ടിയോടെ . ഫിനാൻസ്, ടെക്നോളജി,പൊളിറ്റിക്സ്, പോളിസി മേക്കിങ്,കൾച്ചർ, ഫിലോസഫി എല്ലാം. മുഖ്യധാരാ മാധ്യമങ്ങളുടെ ബ്രേക്കിങ് ന്യൂസ് ഘടനയിൽ നിന്ന് വ്യതിരിക്തമായി സംഭവങ്ങൾ കൂടുതൽ ആഴത്തിൽ സമഗ്രമായി.

ശ്രീകണ്ഠൻ എസ് · എഡിറ്റർ

90കളിൽ മുംബൈ കാപ്പിറ്റൽ മാർക്കറ്റിൽ തുടങ്ങിയ ജേണലിസം കരിയർ. മാതൃഭൂമി, മംഗളം, ന്യൂ ഏജ് ദിനപത്രങ്ങളിലും ഇന്ത്യാവിഷൻ ചാനലിലും പ്രവർത്തിച്ചു. മാതൃഭൂമിയുടെ ബിസിനസ് കറസ്പോണ്ടന്റ്, മാതൃഭൂമി ധനകാര്യത്തിന്റെ സ്വതന്ത്ര ചുമതല, മംഗളത്തിന്റെ കൊച്ചി ബ്യൂറോ ചീഫ്, ഇന്ത്യാവിഷൻ ടി വി ചാനലിൽ ബിസിനസ് എഡിറ്റർ, ന്യൂ ഏജ് മലയാള സാമ്പത്തിക ദിനപത്രത്തിന്റെ സ്ഥാപക എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. മികച്ച ഫിനാൻഷ്യൽ ജേണലിസ്റ്റിനുള്ള എം പി നാരായണപിള്ള അവാർഡ് ജേതാവ്. ടേക്കിങ് സ്റ്റോക്കിൽ വിപണി, കമ്പനികൾ, സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ച് എഴുതുന്നു.

 

അരുന്ധതി എം · അസോസിയേറ്റ് എഡിറ്റർ

ടേക്കിങ് സ്റ്റോക്ക് വെബ്സൈറ്റിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നു: ലേഖനങ്ങൾ പ്രസിദ്ധീകരിക്കൽ, പ്രൂഫ് റീഡിങ്, എഡിറ്റോറിയൽ ഏകോപനം.

 

അരുൺ മേനോൻ · ഓൺലൈൻ പ്ലാറ്റ്ഫോം കോർഡിനേറ്റർ
ടേക്കിങ് സ്റ്റോക്കിന്റെ വെബ്സൈറ്റ്, സാങ്കേതിക കാര്യങ്ങൾ, ന്യൂസ്‌ലെറ്റർ എന്നിവയുടെ ചുമതല വഹിക്കുന്നു.

TakingStock publishes news and analysis for general information. It is not investment advice. Please read our Editorial and Financial Disclaimer.

Questions, corrections or feedback: arunmenon1812@gmail.com

bottom of page