top of page

യോഗക്ഷേമം ലോൺസ് ടാറ്റ കാപ്പിറ്റൽ ഏറ്റെടുക്കുന്നു

Jul 13
1 min read

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ കമ്പനിയായ യോഗക്ഷേമം ലോൺസിനെ (യോഗ് ലോൺസ്) ടാറ്റ കാപ്പിറ്റൽ ഏറ്റെടുക്കുന്നു. ഇതിനായി പ്രാരംഭ മുതൽ മുടക്കായി 93 കോടി  ടാറ്റ കാപ്പിറ്റൽ നിക്ഷേപിക്കും.


പ്രൊമോട്ടർ ഓഹരി വാങ്ങിയും പുതിയ ഓഹരികൾ സ്വന്തമാക്കിയുമാവും ഏറ്റെടുക്കൽ പൂർത്തീകരിക്കുക. 360 മുതൽ 365 കോടി വരെ ഏറ്റെടുക്കലിന് മുടക്കേണ്ടി വരുമെന്നാണ് ടാറ്റ കാപ്പിറ്റൽ സ്റ്റോക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുള്ളത്.


യോഗക്ഷേമം ലോൺസിൻ്റ 88.6% ഓഹരികൾ വാങ്ങി കമ്പനിയുടെ സമ്പൂർണ്ണ നിയന്ത്രണം പിടിക്കാനാണ് ടാറ്റ കാപ്പിറ്റൽ പദ്ധതിയിടുന്നത്. 1991 ഫെബ്രുവരിയിലാണ് യോഗക്ഷേമം ലോൺസ് പ്രവർത്തനം തുടങ്ങുന്നത്. കേരളം, കർണ്ണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 162 ശാഖകൾ പ്രവർത്തിക്കുന്നു.


2025-26 സാമ്പത്തിക വർഷം 140.38 കോടിയാണ് വിറ്റുവരവ്. ലാഭം 14.21 കോടി. ഈ ഏറ്റെടുക്കലോടെ ടാറ്റ കാപ്പിറ്റൽ ഗോൾഡ് ലോൺ ബിസിനസ്സിലേക്ക് കടക്കുകയാണെന്ന് ടാറ്റ കാപ്പിറ്റൽ സിഇഒ രാജീവ് സബർവാൾ പറഞ്ഞു.


യോഗക്ഷേമത്തിൻ്റെ യോഗ് ലോൺസ് ഗോൾഡ് ലോൺ ബിസിനസിൽ സജീവ ബ്രാൻ്റാണ്. ഇത് ഈ രംഗത്ത് ചുവടുറപ്പിക്കാൻ ടാറ്റ കാപ്പിറ്റലിനെ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

bottom of page