top of page

കൊച്ചിൻ ഷിപ്പ് യാർഡ് OFSന് മികച്ച തുടക്കം

Jul 7
1 min read

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികളുടെ ഓഫർ ഫോർ സെയിലിന്  കേന്ദ്ര സർക്കാർ തുടക്കമിട്ടു. നോൺ റീട്ടെയിൽ വിഭാഗത്തിലെ വിൽപ്പനയ്ക്കാണ് ഇന്ന് തുടക്കമായത്. റീട്ടെയിൽ വിഭാഗത്തിൽ നാളെയാണ് അപേക്ഷ നൽകേണ്ടത് .


ഗ്രീൻ ഷൂ ഓപ്ഷൻ അടക്കം ഓഫർ ഫോർ സെയിൽ പൂർണ്ണ തോതിൽ വിറ്റുപോകാനുള്ള അപേക്ഷകൾ ആദ്യദിനം നോൺ റീട്ടെയിൽ വിഭാഗത്തിൽ നിന്നു തന്നെ കിട്ടിയെന്നാണ് അറിയാൻ കഴിയുന്നത്.


1,400 രൂപ തറവില നിശ്ചയിച്ചാണ് കേന്ദ്ര സർക്കാർ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി വിഹിതം വിൽക്കുന്നത്. കമ്പനിയുടെ 67.91 % ഓഹരികളും കേന്ദ്ര സർക്കാരിൻ്റെ കൈവശമാണ്. അതിൽ 5.04% ഓഹരികൾ ഈ ഓഫർ ഫോർ സെയിലിലൂടെ വിൽക്കുന്നു. സർക്കാർ ഓഹരി പങ്കാളിത്തത്തിനു പുറമെ കമ്പനിയിൽ സർക്കാർ നിയന്ത്രണത്തിലുള്ള എൽഐസി വഴി മറ്റൊരു 3. 34% ഓഹരികൾ കൂടി കേന്ദ്ര സർക്കാർ കൈവശമുണ്ട്.


കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്ന് നാലു ശതമാനത്തിലേറെ താഴ്ന്നാണ് ക്ളോസ് ചെയ്തത്. ഒഎഫ്എസിലെ തറവിലയായ 1,400 രൂപയിലേക്ക് വന്നില്ല. കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ സാമ്പത്തിക അടിത്തറയും ഓർഡർ ബുക്കും പരിഗണിക്കുമ്പോൾ സർക്കാർ നിശ്ചയിച്ച വില മോശമല്ലെന്ന വിലയിരുത്തലാണ് അനലിസ്റ്റുകൾക്ക് പൊതുവിൽ ഉള്ളത്. കപ്പൽ നിർമ്മാണത്തിനും പ്രതിരോ‌ധ മേഖലയ്ക്കും മോദി സർക്കാർ നൽകുന്ന പ്രാധാന്യം കണക്കിലെടുക്കണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

bottom of page