top of page
All Articles
TakingStock


ജിയോ IPO 3.58 ലക്ഷം കോടിയുടെ അപേക്ഷകൾ
രണ്ടാം ദിനം പിന്നിട്ടപ്പോൾ തന്നെ വിൽക്കാൻവെച്ചതിൽ അഞ്ചിരട്ടി അപേക്ഷകൾ ജിയോ ഐപിഒയ്ക്ക് ലഭിച്ചു. നിക്ഷേപക വിഭാഗത്തിൽ നിന്നു തന്നെ 1.08 ലക്ഷം കോടിയുടെ അപേക്ഷകൾ കിട്ടി. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് രണ്ടര ലക്ഷം കോടിയുടെ അപേക്ഷകൾ. ആകെ 3.58 ലക്ഷം കോടിയുടെ അപേക്ഷകൾ. നാളെ കൂടി അപേക്ഷിക്കാൻ സമയമുണ്ട്. 212 ആങ്കർ നിക്ഷേപകർക്ക് 8,10.85 കോടിയുടെ ഓഹരികൾ അനുവദിച്ചു നൽകി കഴിഞ്ഞു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻസ്റ്റർമാരിൽ നിന്നു തന്നെ 11.4 മടങ്ങ് അപേക്ഷകളാണ് കിട്ടിയത്. 4.9 കോടി ഓഹരികളെ ഈ വിഭാഗ
7 hours ago1 min read


ജിയോ IPO 90,500 കോടിയുടെ അപേക്ഷകൾ
അംബാനി ലക്ഷ്യമിടുന്നത് 30, 230 കോടി. ആദ്യ ദിനം കിട്ടിയതോ 90,500 കോടിയുടെ അപേക്ഷകൾ. മെഗാ ഇഷ്യു കളിൽ ജിയോ പ്ളാറ്റ്ഫോംസ് ഐപിഒ ചരിത്രം സൃഷ്ടിക്കുന്നു. ഒക്ടോബർ 23 വരെ അപേക്ഷിക്കാൻ സമയം ബാക്കിയുണ്ട്. 28 ന് ലിസ്റ്റിങ്. ലക്ഷ്യമിടുന്നതിലും മൂന്ന് മടങ്ങ് ആദ്യ ദിനം തന്നെ. 27, 859 കോടിയുടെ ഹ്യുണ്ടായി ഐപിഒയ്ക്ക് ലഭിച്ച പ്രതികരണത്തേക്കാൾ എത്ര യോ മുന്നിൽ ജിയോ!
1 day ago1 min read


സപ്തംബർ പാദം തുണച്ചു, ഐടി കയറുന്നു
സ്റ്റോക് മാർക്കറ്റിൽ ഇന്ന് പിടിച്ച് നിന്നത് ഐടി. പൊതു വിലയിടിവിലും നിഫ്റ്റി ഐടി ഇൻഡക്സ് 2.2% കൂടി. ഇന്നത്തെ മാർക്കറ്റ് ട്രെൻറിനെ അതിജീവിച്ചത് ഐടി ആണെന്നു പറയാം. വിപ്രോ 3.3% കൂടി. ഇൻഫോസിസ് 2.8%. എംഫസിസ് 2.65 % കൂടി. 690.75 ലക്ഷം ഐടി ഓഹരികളുടെ ഇടപാട് നടന്നു. 7113.96 കോടിയുടെ ഐടി ഓഹരികളാണ് ഇന്ന് കൈമറിഞ്ഞത്. ഐടി ഇൻഡക്സിൻ്റ ഇന്നത്തെ കമ്പോള മൂല്യം എത്രയെന്നോ?12.07 ലക്ഷം കോടി. പേഴ്സിസ്റ്റൻറ് സിസ്റ്റംസ് കൂടിയത് 2.41%. ടെക് മഹീന്ദ്ര 2.36%. ടിസിഎസ് 1.97%. ഐടി ഇൻഡക്സിൽ വരുന്ന 10 കമ്പനിക
1 day ago1 min read


മലയാളം ബിസിനസ് റിപ്പോർട്ടുകൾ: മലയാളത്തിൽ ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ
ബിസിനസ് ലോകം ദിവസേന മാറുന്നു. പുതിയ നയങ്ങൾ, വിപണിയിലെ മാറ്റങ്ങൾ, സ്റ്റോക്ക് മാർക്കറ്റിലെ ഉയർച്ച-താഴ്ച്ചകൾ എന്നിവയെ കുറിച്ച് അറിയുന്നത് വളരെ പ്രധാനമാണ്. മലയാളം വായനക്കാർക്ക് ബിസിനസ് വാർത്തകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു വിശ്വസനീയമായ വേദി ആവശ്യമുണ്ട്. ഈ ലേഖനത്തിൽ, ഞാൻ മലയാളത്തിൽ ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ പങ്കുവെക്കുന്നു. മലയാളം ബിസിനസ് റിപ്പോർട്ടുകൾ: വിപണിയിലെ പുതിയ പ്രവണതകൾ വിപണിയിൽ പുതിയ മാറ്റങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കുന്നത് നമുക്ക് ബിസിനസ
4 days ago2 min read


ജിയോ IPO, അറിയേണ്ട വസ്തുതകൾ
ജിയോ പ്ളാറ്റ്ഫോംസ് ഐപിഒയിൽ കണ്ണുവെക്കുന്നവർ അറിയേണ്ട ചില അടിസ്ഥാന വസ്തുതകളുണ്ട്. ഐപിഒ യ്ക്ക് അപേക്ഷിക്കുക വഴി നമ്മളും ആ ബിസിനസിൽ പങ്കാളികളാവുകയാണല്ലോ. ജിയോ എന്ന ബ്രാൻ്റ് റിലയൻസ് കെട്ടിപ്പടുത്തത് അസാധാരണമായ മാനേജ്മെൻ്റ് മികവിലൂടെയാണ്. 2016ൽ ടെലികോം മേഖലയിലേക്ക് ജിയോ കടന്നു വരുന്നത് ഒരു ക്രൗഡഡ് മാർക്കറ്റിലേക്കാണ്. കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഇന്നത്തെ നിലയ്ക്ക് എത്തിയത്. 1065-1119 പ്രൈസ് ബാൻറിലാണ് ജിയോ പ്ളാറ്റ്ഫോംസ് ഇഷ്യു വരുന്നത്. ഓഹരികൾ പ്രൈസ് ബാൻറിലെ ഉയർന്ന വിലയായ 1,119 രൂ
5 days ago2 min read


രാജേഷ് വാര്യർ ഫെഡറൽ ബാങ്ക് ബോർഡിൽ
കോഗ്നിസൻ്റ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജേഷ് വാര്യർ ഫെഡറൽ ബാങ്ക് ഡയറക്ടർ ബോർഡിൽ. ഐടി രംഗത്തെ അതികായന്മാരിൽ ഒരാൾ ബോർഡിലേക്ക് വരുന്നത് കൂടുതൽ മികച്ച സാങ്കേതികതയിലേക്ക് ഫെഡറൽ ബാങ്കിനെ കൈ പിടിച്ചുയർത്തുമെന്ന് കരുതുന്നു. കോഗ്നിസൻ്റിലേക്ക് വരും മുമ്പ് ഇൻഫോസിസിലും ആദിത്യ ബിർള സൺ ലൈഫ് ഇൻഷൂറൻസിലും രാജേഷ് വാര്യർ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഇൻഫോസിസ് അമേരിക്കാസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായിരുന്നു. ഇൻഫോസിസ് ഡിജിറ്റലിൻ്റെ ഗ്ളോബൽ ഹെഡായിരുന്നു. ആദിത്യ ബിർള സൺ ലൈഫ് ഇൻ
6 days ago1 min read


IDBl Bankലും ഫെയർഫാക്സ്, CSB ബാങ്ക് ലയനം ആസന്നം
ഐഡിബിഐ ബാങ്കിൻ്റെ നിയന്ത്രണം ഇനി കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ് സിന്. കേന്ദ്ര മന്ത്രിസഭാ യോഗം ഓഹരി കൈമാറ്റത്തിന് അനുമതി നൽകി. നിലവിൽ സിഎസ്ബി ബാങ്കിൻ്റ നിയന്ത്രണവും ഫെയർഫാക്സിനാണ്. പുതിയ തീരുമാനത്തോടെ സിഎസ്ബി ബാങ്ക് ഒന്നുകിൽ ഐഡിബിഐ ബാങ്കിൽ ലയിപ്പിക്കണം. അല്ലെങ്കിൽ ഫെയർഫാക്സിന് ഒരെണ്ണം കയ്യൊഴിയേണ്ടി വരും. റിസർവ് ബാങ്ക് ചട്ടം പാലിക്കാൻ ഇരു ബാങ്കുകളുടെയും ലയനത്തിനാണ് സാദ്ധ്യത കാണുന്നത്. ഓഹരി ഒന്നിന് 81 രൂപ നിരക്കിൽ ഐഡിബിഐ ബാങ്കിൻ്റ 60.72% ഓഹരികൾ ഫെയർഫാക്സ് വാങ്ങു
Oct 141 min read


LTCG വീണ്ടും ചർച്ചയായി, പ്രതീക്ഷയിൽ ഓഹരിക്കുതിപ്പ്
എൽടിസിജി പുന:പരിശോധനാ വിഷയത്തിൽ സർക്കാരിന് തുറന്ന മനസ്സാണുള്ളതെന്ന ധനമന്ത്രി നിർമ്മല സീതാരാമൻ്റെ പ്രസ്താവനയോടെ ഓഹരി വിപണിയിൽ കുതിപ്പ്. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സിൻ്റ കാര്യത്തിലും ഇതേ നിലപാടാണെന്ന പ്രഖ്യാപനം കൂടിയായപ്പോൾ വർധിത വീര്യമായി. ഡൽഹിയിൽ ബ്ളൂംബർഗ് ന്യൂ ഇക്കോണമി ഫോറത്തിലെ ധനമന്ത്രിയുടെ പ്രസംഗത്തിൻ്റെ പിറകെയായിരുന്നു ഇന്ന് മാർക്കറ്റ്. താഴ്ന്ന വിപണിയിൽ ഇതോടെ വാല്യു ബയിങ് തകൃതി. സെൻസെക്സും നിഫ്റ്റിയും പറന്ന് കയറിയത് ഒന്നര ശതമാനം. വ്യതിയാന സൂചിക INDIA VIX ഒറ്റയടിക്ക്
Oct 131 min read


SIP നിക്ഷേപത്തിൽ റെക്കോഡ്
ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിലും എസ്ഐപി വഴിയുള്ള മ്യുച്വൽ ഫണ്ട് നിക്ഷേപത്തിൽ സർവകാല റെക്കോഡ്. സപ്തംബറിൽ എസ്ഐപി വഴി മ്യുച്വൽ ഫണ്ടുകളിലേക്ക് ഒഴുകി എത്തിയത് 32,490 കോടി. വിലയിടിവ് മൂലം ഫണ്ട് ഹൗസുകളുടെ AUM പൊതുവിൽ കുറഞ്ഞിട്ടും നിക്ഷേപകരുടെ വിശ്വാസം കുറഞ്ഞില്ല. ഓഗസ്റ്റിൽ 32,297 കോടിയായിരുന്ന SIP നിക്ഷേപം സപ്തംബറിൽ 32,490 കോടിയായി ഉയർന്നു. 193 കോടിയുടെ വർധന. 63 ലക്ഷം പേർ സപ്തംബറിൽ SIP യിൽ പുതുതായി ചേർന്നു. 17.86 ലക്ഷം കോടിയുടെ എസ്ഐപി നിക്ഷേപങ്ങൾ നമ്മുടെ മ്യുച്വൽ ഫണ്ടുകൾ ഇന്ന് കൈകാ
Oct 121 min read


ജിയോ ഐപിഒ 1,119 രൂപയ്ക്കെന്ന് സൂചന
ജിയോ പ്ളാറ്റ്ഫോംസ് ഐപിഒ വില 1065-1119 രൂപയായിരിക്കുമെന്ന് സൂചന. ഏതാണ്ട് 11 ലക്ഷം കോടിയുടെ മൂല്യമാണ് കമ്പനിക്ക് കണക്കു കൂട്ടി കാണുന്നത്. ഇപ്പോൾ കേൾക്കുന്ന പ്രൈസ് ബാൻ്റിലെ ഉയർന്ന വിലയായ 1,119 രൂപയ്ക്ക് ഓഹരി വിറ്റുപോയാൽ 30,200 കോടി റിലയൻസിന് സമാഹരിക്കാനാവും. ഒക്ടോബർ 21ന് ഐപിഒ തുറക്കുമെന്നാണ് സൂചന. ലിസ്റ്റിങ് ഈ മാസം 28ന് നടത്താൻ കഴിയുമെന്നാണ് കരുതുന്നത്. 2024ൽ വന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐപിഒയെയും കടത്തിവെട്ടി മെഗാ ഐപിഒ ലിസ്റ്റിൽ ജിയോപ്ളാറ്റ്ഫോംസ് ഇടം നേടുമെന്നാണ് പൊതു വി
Oct 101 min read


ടിസിഎസ് Q2 ഫലം: 12 രൂപ ലാഭവിഹിതം
ടിസിഎസിന് രണ്ടാം പാദത്തിൽ 13,884 കോടി ലാഭം. ഒന്നാം പാദത്തെ അപേക്ഷിച്ച് 4% ലാഭ വളർച്ച. ഓഹരി ഒന്നിന് 12 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ നിന്നുള്ള വാർഷിക വരുമാനം മൂന്ന് ബില്യൺ ഡോളർ കടന്നു. തൊട്ടു മുൻ ത്രൈമാസത്തിലെ ലാഭം 13,349 കോടിയായിരുന്നു. Q2വിലെ മൊത്ത വരുമാനം 73,188 കോടി .മുൻപാദത്തിലെ വരുമാനം 72,275 കോടിയായിരുന്നു. വളർച്ച 1.3% .ഓപ്പറേറ്റിങ് പ്രോഫിറ്റ് 17, 317 കോടിയിൽ നിന്ന് 17,553 കോടിയായി. 1.4% വളർച്ച.ഓപ്പറേറ്റിങ് പ്രോഫിറ്റ് മാർജിൻ 24 % ൽ ഏതാണ്ട് മാറ്റമി
Oct 81 min read


സ്റ്റോക്ക് വിലയിരുത്തൽ: കേരളത്തിന്റെ സാമ്പത്തിക ഭാവി
കേരളത്തിന്റെ സാമ്പത്തിക വളർച്ചയും വികസനവും സ്റ്റോക്ക് മാർക്കറ്റിന്റെ പ്രകടനത്തോടൊപ്പം ചേർന്ന് മുന്നേറുകയാണ്. സ്റ്റോക്ക് മാർക്കറ്റ് വിലയിരുത്തൽ എന്നത് കേരളത്തിന്റെ സാമ്പത്തിക ഭാവിയെ മനസ്സിലാക്കാൻ ഒരു പ്രധാന ഉപാധിയാണ്. നാം ഇവിടെ സ്റ്റോക്ക് മാർക്കറ്റിന്റെ അടിസ്ഥാന ഘടകങ്ങൾ, കേരളത്തിലെ സാമ്പത്തിക സാഹചര്യങ്ങൾ, വിപണിയിലെ സാധ്യതകൾ, നിക്ഷേപ മാർഗങ്ങൾ എന്നിവ വിശദമായി പരിശോധിക്കും. സ്റ്റോക്ക് മാർക്കറ്റ് വിലയിരുത്തൽ: അടിസ്ഥാനങ്ങൾ സ്റ്റോക്ക് മാർക്കറ്റ് വിലയിരുത്തൽ എന്നത് ഒരു കമ്പനിയുടെ ഓഹര
Oct 82 min read


ഒല ഇലക്ട്രിക് അവകാശ ഓഹരി വരുന്നു
ഒല ഇലക്ട്രിക് അവകാശ ഓഹരി വഴി ധനസമാഹരണത്തിന് പദ്ധതിയിടുന്നു. ആയിരം കോടിവരെ സമാഹരിക്കാനുള്ള അനുമതി കമ്പനിക്ക് സ്റ്റോക് എക്സ്ചേഞ്ചുകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിൻ്റെ വിശദാംശങ്ങൾ ഓരോന്നായി ചർച്ചയ്ക്ക് വന്നതായി അറിയുന്നു. കഴിഞ്ഞ സപ്തംബർ 28ന് ബോർഡ് യോഗം ചേർന്നിരുന്നു. റൈറ്റ്സ് ഇഷ്യു ഇറക്കാൻ ആ യോഗത്തിൽ തീരുമാനം എടുത്തിരുന്നു റൈറ്റ്സ് ഇഷ്യുവിൻ്റ മുഖവില 10 രൂപയായിരിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. മറ്റ് കാര്യങ്ങളിൽ ചർച്ച നടക്കുന്നു. മുഖ്
Oct 71 min read


10,000 കോടിയുടെ SME ഗ്രോത്ത് ഫണ്ട്
പതിനായിരം കോടിയുടെ SME ഗ്രോത്ത് ഫണ്ടിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചെറുകിട ഇടത്തരം സംരംഭകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന നടപടിയാണിത്. SMEകളിൽ സർക്കാർ നേരിട്ട് ഓഹരി പങ്കാളിത്തമെടുക്കും. വളരുന്ന കാലഘട്ടത്തിൽ മൂലധനത്തിനായി ബുദ്ധിമുട്ടുന്ന സംരംഭകർക്ക് SME ഗ്രോത്ത് ഫണ്ട് കൈത്താങ്ങാവും. ലാഭകരമാണെന്ന് ചെറിയ തോതിൽ തെളിയിച്ച ചെറുകിട സംരംഭകർക്ക് ബിസിനസ് വിപുലീകരിക്കാൻ സർക്കാർ തന്നെ മൂലധനം ലഭ്യമാക്കുന്ന സവിശേഷ പദ്ധതിയാണിത്. സേവന മേഖലയിൽ ഉപരി ഉത്പാദന യൂണിറ്റുകൾക്കാവും പദ്ധതിയിൽ പ
Oct 61 min read


ജിയോ ഐപിഒ 23ന്
റിലയൻസ് ജിയോ പ്ളാറ്റ്ഫോം ഐപിഒ ഈ മാസം 23ന് തുടങ്ങുമെന്നറിയുന്നു. ലിസ്റ്റിങ് 28 ന് ഉണ്ടായേക്കും. ഐപിഒ പണം ഭാഗികമായി ഉപയോഗിക്കാൻ പോകുന്നത് ഈ ഡിവിഷൻ്റെ കടം വീട്ടാനാണ്. വിശദാംശങ്ങൾ അറിവായി വരുന്നതേയുള്ളു. ഔദ്യോഗിക സ്ഥിരീകരണത്തിന് റിലയൻസ് മാനേജ്മെൻറ് ഇതുവരെ തയ്യാറായിട്ടില്ല.
Oct 51 min read


കേരള ബിസിനസ് റിപ്പോർട്ട്: കേരളത്തിലെ ബിസിനസ് വാർത്തകൾ - ഏറ്റവും പുതിയ അപ്ഡേറ്റുകൾ
കേരളത്തിലെ ബിസിനസ് രംഗം ഇന്നും വളരെയധികം മാറ്റങ്ങൾ അനുഭവിക്കുന്നു. പുതിയ നയങ്ങൾ, വിപണിയിലെ മാറ്റങ്ങൾ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എപ്പോഴും ശ്രദ്ധേയമാണ്. ഈ ബ്ലോഗ് പോസ്റ്റിൽ, കേരളത്തിലെ ബിസിനസ് വാർത്തകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു. കേരള ബിസിനസ് റിപ്പോർട്ട്: പുതിയ നയങ്ങളും വിപണിയിലെ മാറ്റങ്ങളും കേരള സർക്കാർ പുതിയ വ്യവസായ നയങ്ങൾ പ്രഖ്യാപിച്ചു. ഈ നയങ്ങൾ ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ
Oct 52 min read


അനൂപ് ബഗ്ചി HDFC ബാങ്ക് സിഇഒ
അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ എച്ച്ഡിഎഫ്സി ബാങ്കിന് പുതിയ സിഇഒയായി. ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷൂറൻസിൻ്റ മാനേജിങ് ഡയറക്ടറും സിഇഒയുമായ അനൂപ് ബഗ്ചിയാണ് പുതിയ എച്ച്ഡി എഫ്സി ബാങ്ക് സിഇഒ. നിലവിലെ സിഇഒ ശശിധർ ജഗദീശൻ്റെ കാലാവധി ഒക്ടോബർ 26 ന് തീരും. അന്നു തന്നെ ബഗ്ചി ചുമതലയേൽക്കും. ബഗ്ചിക്കു പുറമെ എച്ച്ഡിഎഫ്സി ബാങ്ക് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ കൈസത് ബറൂച്ചയെയും സിഇഒ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ബഗ്ചിയെയാണ് റിസർവ് ബാങ്ക് അംഗീകരിച്ചത്.
Oct 11 min read


നഷ്ടത്തിന് ശമനമില്ല
കണ്ട ഉയരത്തിൽ നിൽക്കാൻ കഴിയാതെ താഴേക്ക് വീണ്ടും. ഓഹരിയുടെ ഇന്നത്തെ അവസ്ഥ ഒറ്റ വാചകത്തിൽ പറഞ്ഞാൽ അതാണ്. കണ്ട ഉയർച്ചയിൽ നിന്ന് സെൻസെക്സ് വീണത് 600 പോയൻ്റ്. നിഫ്റ്റിയോ സാങ്കേതികമായി പ്രാധാന്യമുള്ള 22,600ന് കഷ്ടി മുകളിൽ. ക്രൂഡ് വില വർധന അശനിപാതം പോലെ വേട്ടയാടുന്നു. ഇറാനുമേലുള്ള ഉപരോധം നീക്കാൻ ഉദ്ദേശമില്ലെന്ന് ട്രംപ് പറഞ്ഞതാണ് ക്രൂഡിനെ കത്തിച്ചു നിർത്തിയത്. ഇതോടെ വിദേശ ഫണ്ടുകൾ ഓഹരി വിൽപ്പനക്ക് ആക്കം കൂട്ടി. ആ പൊരിച്ചിലിൽ ഫാർമയടക്കം സർവ്വതും വീണു. 22,750 നു മുകളിൽ ശക്തമായി നിലകൊണ്ട
Sep 301 min read


ക്രൂഡ് വില്ലനായി, ഓഹരി താഴോട്ട്
ക്രൂഡിൽ കണ്ണും നട്ടാണ് സ്റ്റോക് മാർക്കറ്റ് നീങ്ങുന്നത്. കഴിഞ്ഞ ആഴ്ച കണ്ട വിൽപ്പന ഇന്നും തുടർന്നു. കഴിഞ്ഞ 6 മാസത്തെ ഏറ്റവും കുറഞ്ഞ തലത്തിലേക്ക് മാർക്കറ്റ് അടുക്കുന്നു. നിഫ്റ്റി 22,850 നു താഴെ എത്തി. ബ്രൻറ് ക്രൂഡിന് ഫ്യൂച്ചേഴ്സിൽ ബാരലിന് 108 ഡോളറായത് ഇടപാടുകാരെ വല്ലാതെ വിഷമിപ്പിക്കുന്നു. ഇനിയും പ്രധാന റൂട്ടിൽ ക്രൂഡ് നീക്കത്തിന് തടസ്സം നേരിട്ടാൽ പ്രതിസന്ധി കനക്കും എന്ന വിലയിരുത്തൽ ശക്തമായിരിക്കുന്നു. ക്രൂഡ് ഇറക്കുമതിയിൽ ലോകത്തെ മൂന്നാമനാണ് ഇന്ത്യ. ക്രൂഡ് വില കൂടിയാൽ ആനുപാതികമായി
Sep 281 min read


NSE ഓഹരി 1,878 വരെ ഉയർന്നു
NSEയ്ക്ക് പ്രതീക്ഷിച്ച പോലെ തണുപ്പൻ ലിസ്റ്റിങ്. 1,800 രൂപയിലാണ് ബിഎസ്ഇയിൽ ഓഹരി വ്യാപാരം തുടങ്ങിയത്. എന്നാൽ, 1878 രൂപ വരെ ഒരു വേള ഉയർന്നു കണ്ടു. ഇഷ്യു വിലയായ 1,785 രൂപയിൽ നിന്ന് 5.21% വർധന. ഒടുവിൽ എൻഎസ്ഇ ഓഹരി ക്ളോസ് ചെയ്തത് 1,818 രൂപയിലാണ്. 5,15,55,409 ഓഹരികൾ ഇന്നത്തെ കച്ചവടത്തിൽ കൈമറിഞ്ഞു. ബ്രോക്കറേജുകൾ നല്ലതു പറഞ്ഞു തുടങ്ങി. ചിലർ 1,965 രൂപ വരെ ലക്ഷ്യ വില പറയുന്നു. പിഎൽ കാപ്പിറ്റൽ accumulate പറയുന്നു. അവർ പറയുന്ന പ്രതീക്ഷിത വില 1,950 രൂപ. മക്വേറിയാവട്ടെ 1,965 രൂപ പ്രതീക്ഷിക്ക
Sep 241 min read
bottom of page
