top of page
All Articles
TakingStock


ജിയോ IPO, അറിയേണ്ട വസ്തുതകൾ
ജിയോ പ്ളാറ്റ്ഫോംസ് ഐപിഒയിൽ കണ്ണുവെക്കുന്നവർ അറിയേണ്ട ചില അടിസ്ഥാന വസ്തുതകളുണ്ട്. ഐപിഒ യ്ക്ക് അപേക്ഷിക്കുക വഴി നമ്മളും ആ ബിസിനസിൽ പങ്കാളികളാവുകയാണല്ലോ. ജിയോ എന്ന ബ്രാൻ്റ് റിലയൻസ് കെട്ടിപ്പടുത്തത് അസാധാരണമായ മാനേജ്മെൻ്റ് മികവിലൂടെയാണ്. 2016ൽ ടെലികോം മേഖലയിലേക്ക് ജിയോ കടന്നു വരുന്നത് ഒരു ക്രൗഡഡ് മാർക്കറ്റിലേക്കാണ്. കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഇന്നത്തെ നിലയ്ക്ക് എത്തിയത്. 1065-1119 പ്രൈസ് ബാൻറിലാണ് ജിയോ പ്ളാറ്റ്ഫോംസ് ഇഷ്യു വരുന്നത്. ഓഹരികൾ പ്രൈസ് ബാൻറിലെ ഉയർന്ന വിലയായ 1,119 രൂ
6 days ago2 min read


രാജേഷ് വാര്യർ ഫെഡറൽ ബാങ്ക് ബോർഡിൽ
കോഗ്നിസൻ്റ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജേഷ് വാര്യർ ഫെഡറൽ ബാങ്ക് ഡയറക്ടർ ബോർഡിൽ. ഐടി രംഗത്തെ അതികായന്മാരിൽ ഒരാൾ ബോർഡിലേക്ക് വരുന്നത് കൂടുതൽ മികച്ച സാങ്കേതികതയിലേക്ക് ഫെഡറൽ ബാങ്കിനെ കൈ പിടിച്ചുയർത്തുമെന്ന് കരുതുന്നു. കോഗ്നിസൻ്റിലേക്ക് വരും മുമ്പ് ഇൻഫോസിസിലും ആദിത്യ ബിർള സൺ ലൈഫ് ഇൻഷൂറൻസിലും രാജേഷ് വാര്യർ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഇൻഫോസിസ് അമേരിക്കാസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായിരുന്നു. ഇൻഫോസിസ് ഡിജിറ്റലിൻ്റെ ഗ്ളോബൽ ഹെഡായിരുന്നു. ആദിത്യ ബിർള സൺ ലൈഫ് ഇൻ
7 days ago1 min read


ടിസിഎസ് Q2 ഫലം: 12 രൂപ ലാഭവിഹിതം
ടിസിഎസിന് രണ്ടാം പാദത്തിൽ 13,884 കോടി ലാഭം. ഒന്നാം പാദത്തെ അപേക്ഷിച്ച് 4% ലാഭ വളർച്ച. ഓഹരി ഒന്നിന് 12 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ നിന്നുള്ള വാർഷിക വരുമാനം മൂന്ന് ബില്യൺ ഡോളർ കടന്നു. തൊട്ടു മുൻ ത്രൈമാസത്തിലെ ലാഭം 13,349 കോടിയായിരുന്നു. Q2വിലെ മൊത്ത വരുമാനം 73,188 കോടി .മുൻപാദത്തിലെ വരുമാനം 72,275 കോടിയായിരുന്നു. വളർച്ച 1.3% .ഓപ്പറേറ്റിങ് പ്രോഫിറ്റ് 17, 317 കോടിയിൽ നിന്ന് 17,553 കോടിയായി. 1.4% വളർച്ച.ഓപ്പറേറ്റിങ് പ്രോഫിറ്റ് മാർജിൻ 24 % ൽ ഏതാണ്ട് മാറ്റമി
Oct 81 min read


ജിയോ ഐപിഒ 23ന്
റിലയൻസ് ജിയോ പ്ളാറ്റ്ഫോം ഐപിഒ ഈ മാസം 23ന് തുടങ്ങുമെന്നറിയുന്നു. ലിസ്റ്റിങ് 28 ന് ഉണ്ടായേക്കും. ഐപിഒ പണം ഭാഗികമായി ഉപയോഗിക്കാൻ പോകുന്നത് ഈ ഡിവിഷൻ്റെ കടം വീട്ടാനാണ്. വിശദാംശങ്ങൾ അറിവായി വരുന്നതേയുള്ളു. ഔദ്യോഗിക സ്ഥിരീകരണത്തിന് റിലയൻസ് മാനേജ്മെൻറ് ഇതുവരെ തയ്യാറായിട്ടില്ല.
Oct 51 min read


അനൂപ് ബഗ്ചി HDFC ബാങ്ക് സിഇഒ
അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ എച്ച്ഡിഎഫ്സി ബാങ്കിന് പുതിയ സിഇഒയായി. ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷൂറൻസിൻ്റ മാനേജിങ് ഡയറക്ടറും സിഇഒയുമായ അനൂപ് ബഗ്ചിയാണ് പുതിയ എച്ച്ഡി എഫ്സി ബാങ്ക് സിഇഒ. നിലവിലെ സിഇഒ ശശിധർ ജഗദീശൻ്റെ കാലാവധി ഒക്ടോബർ 26 ന് തീരും. അന്നു തന്നെ ബഗ്ചി ചുമതലയേൽക്കും. ബഗ്ചിക്കു പുറമെ എച്ച്ഡിഎഫ്സി ബാങ്ക് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ കൈസത് ബറൂച്ചയെയും സിഇഒ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ബഗ്ചിയെയാണ് റിസർവ് ബാങ്ക് അംഗീകരിച്ചത്.
Oct 11 min read


ചന്ദ്ര തുടരണമെന്ന് ബോർഡ്, എതിർത്ത് നോയൽ
ടാറ്റയിൽ എൻ ചന്ദ്രശേഖരൻ തുടരും. ടാറ്റ സൺസിൻ്റെ എക്സിക്യൂട്ടീവ് ചെയർമാനായി അഞ്ചു വർഷം കൂടി പ്രവർത്തിക്കാൻ എൻ. ചന്ദ്രശേഖരന് ഡയറക്ടർ ബോർഡ് അനുമതി നൽകിയതായി അറിയുന്നു. ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ മാത്രമാണ് പ്രമേയത്തിന് എതിരായി വോട്ട് ചെയ്യാനുണ്ടായുള്ളുവത്രെ. ടാറ്റ സൺസിൻ്റ ലിസ്റ്റിങ് ബോർഡ് തത്വത്തിൽ അംഗീകരിച്ചതായും കേൾക്കുന്നു. വരുന്ന ഫെബ്രുവരി 20 ന് ചന്ദ്രയുടെ നില വിലെ കാലാവധി അവസാനിക്കുകയാണ്. മൂന്നാം വട്ടം പദവിക്ക് താനില്ലെന്ന് ചന്ദ്ര പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്ന
Sep 171 min read


ഉത്പാദന ചെലവേറി, മാരുതി വില കൂട്ടി
ചില മോഡലുകൾക്ക് ഈ മാസം മുതൽ വില കൂട്ടാൻ മാരുതി തീരുമാനിച്ചു. ഇക്കൊല്ലം ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്. സെലക്ടീവായി മോഡലുകൾക്ക് ഇരുപതിനായിരം രൂപ വരെ കൂടും. വാഹന ഘടകങ്ങൾക്ക് വില കൂടിയതും വിലക്കയറ്റവും വില വർധനയ്ക്ക് പ്രേരക ഘടകങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നു. മോഡൽ അനുസരിച്ച് പുതുക്കിയ വില ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയും ഹ്യുണ്ടായ് യും നേരത്തെ തന്നെ സപ്തംബർ വില വർധന പ്രഖ്യാപിച്ചിരുന്നു.
Sep 71 min read


NSE ലിസ്റ്റിങ് ഈ മാസം 25 ഓടെ
എൻഎസ്ഇ ലിസ്റ്റിങ് ഈ മാസം 25ന് മുമ്പ് ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ. പബ്ളിക് ഇഷ്യുവിന് സെബി അനുമതിയായിട്ടുണ്ട്. പുതുക്കിയ പ്രോസ്പെക്ടസ് കൂടി സമർപ്പിച്ചാൽ പ്രൈസ് ബാൻറിൻ്റ കാര്യത്തിൽ തീരുമാനമാവും. അടുത്ത ആഴ്ച രണ്ടും സംഭവിക്കാം. അങ്ങനെ വന്നാൽ മൂന്നാം ആഴ്ച ഐപിഒ തുറക്കും. മെഗാ ഇഷ്യംവിൽ ഓഫർ ഫോർ സെയിൽ ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പ്രൊമോട്ടർമാരിൽ എസ്ബിഐയാവും ഏറ്റവും കൂടുതൽ ഓഹരികൾ വിൽക്കുക. അവർ 2.5 കോടിയ്ക്കടുത്ത് ഓഹരികൾ വിൽക്കാൻ തയ്യാറെടുക്കുകയാണത്രെ. എം എസ് സ്ട്രാറ്റജിക് മൗറ
Sep 51 min read


സിറോധ മർച്ചൻ്റ് ബാങ്കിങ്ങിലേക്ക്
ഫിൻ ടെക് കമ്പനിയായ സിറോധ മർച്ചൻറ് ബാങ്കിങ്ങിലേക്ക്. അവരുടെ അപേക്ഷ സെബി അംഗീകരിച്ചതായി വാർത്തകൾ വരുന്നു. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ ഏപ്രിൽ 27നാണ് മർച്ചൻ്റ് ബാങ്കിങ്ങിലേക്ക് കടക്കാൻ അനുമതി തേടി സിറോധ സെബിയെ സമീപിക്കുന്നത്. അനുമതി ലഭിക്കുന്നതോടെ താമസംവിനാ കമ്പനിക്ക് ഐപിഒകൾ മാനേജ് ചെയ്യാനാവും. ഫോളോ ഓൺ പബ്ളിക് ഓഫറുകളും അവകാശ ഓഹരികളും കൂടി മാനേജ് ചെയ്യാനാവും. സിറോധ കൂടി ഈ രംഗത്തേക്ക് വരുന്നതോടെ രാജ്യത്തെ ഇൻവെസ്റ്റ്മെൻറ് ബാങ്കിങ് മേഖലയിൽ മത്സരം മുറുകും. ഐപിഒകളുടെ എണ്ണം
Sep 21 min read


ടാറ്റ സൺസ് ബോർഡ് അടുത്ത മാസം 17 ന് ചേർന്നേക്കും
ടാറ്റ സൺസ് ഡയറക്ടർ ബോർഡ് സപ്തംബർ 17ന് ചേരുമെന്ന് സൂചന. ചെയർമാൻ എൻ ചന്ദ്രശേഖരൻ്റ ഭാവി യോഗത്തിൽ ചർച്ച ചെയ്യപ്പെടും. മൂന്നാം വട്ടം പദവി വേണ്ടെന്ന നിലപാടിൽ ചന്ദ്ര ഉറച്ചു നിൽക്കുകയാണ്. ഓഗസ്റ്റ് 12 നാണ് ചന്ദ്ര നിലപാട് വ്യക്തമാക്കിയത്. ഇതുവരെയും ഒരു തീരുമാനത്തിലെത്താൻ ടാറ്റ സൺസിന് കഴിഞ്ഞിട്ടില്ല. ചന്ദ്രയുടെ പേര് ഇനിയും നിർദ്ദേശിക്കാൻ ഏതെങ്കിലും ഡയറക്ടർമാർ തയ്യാറായാൽ അത് വോട്ടിനിടാനുള്ള സർവ്വ സാദ്ധ്യതയും കാണുന്നു.
Aug 241 min read


ഷിപ്പ് റോക്കറ്റ് ഓഹരി റോക്കറ്റ് പോലെ
ഇ- കൊമേഴ്സ് ലൊജിസ്റ്റിക് പ്ളാറ്റ്ഫോമായ ഷിപ്പ്റോക്കറ്റ് ഓഹരിക്ക് 35% പ്രീമിയം ലിസ്റ്റിങ്. 97 രൂപയ്ക്ക് ഐപി ഒ യിൽ കിട്ടിയ ഓഹരിക്ക് ലിസ്റ്റ് ചെയ്തപ്പോൾ തന്നെ എൻഎസ്ഇയിൽ 131 രൂപ. ബിഎസ്ഇയിൽ 129.50 രൂപ. ഈ വർഷം ഇതുവരെ വന്ന ടെക് ഐപിഒകളിൽ വമ്പൻ നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ച് ഷിപ്പ് റോക്കറ്റ് ശ്രദ്ധേയമായിരിക്കുന്നു. 156 രൂപ വരെ ഒരു വേള വില വന്നു. ഇതെഴുതുമ്പോൾ വില 143.45 രൂപ.
Aug 191 min read


ടാറ്റയുടെ തലപ്പത്ത് നരേന്ദ്രൻ?
ടാറ്റ സൺസിൻ്റെ നേതൃത്വത്തിലേക്ക് ടിവി നരേന്ദ്രൻ വന്നേക്കും. ടാറ്റ സ്റ്റീലിൻ്റ സിഇഒയും മാനേജിങ് ഡയറക്ടറുമായി മികവു പുലർത്തുന്നതാണ് അദ്ദേഹത്തിൻ്റെ പ്ളസ് പോയൻ്റ്. ടാറ്റ ട്രസ്റ്റ് പരിഗണിക്കുന്ന പേരുകളിൽ ഏറ്റവും പ്രാമുഖ്യം നരേന്ദ്രനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ടാറ്റ കെമിക്കൽസ് സിഇഒ ആർ മുകുന്ദനും പരിഗണനയിലുണ്ട്. ടിസിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർത്തി സുബ്രഹ്മണ്യൻ പറഞ്ഞു കേൾക്കുന്ന ഒരു പേരാണ്. ട്രെൻ്റിൻ്റെ സിഇഒ പി.വെങ്കടേശലുവും സാദ്ധ്യത കൽപ്പിക്കുന്ന പേരുകളിൽ ഒന്നാണ്.
Aug 141 min read


വിപ്രോ നിഫ്റ്റിക്ക് പുറത്തേക്ക്
വിപ്രോ സപ്തംബർ 30 മുതൽ നിഫ്റ്റിക്ക് പുറത്ത്. പകരം ബിഎസ്ഇ ആ സ്ഥാനം പിടിച്ച് നിഫ്റ്റിയിലേക്ക് വരുന്നു. ഐടിയുടെ പ്രാമുഖ്യം ഓഹരി കമ്പോളത്തിൽ കുറഞ്ഞു വരുന്നതിൻ്റെ സൂചനയോ? ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉയർത്തിവിടുന്ന അനിശ്ചിതത്വത്തിൽ സോഫ്റ്റ് വെയർ കമ്പനികളുടെ വരുമാനം കുറയുമോ എന്ന ആശങ്കയുടെ പ്രതിഫലനമായി ഇതിനെ വ്യാഖ്യാനിക്കാം. വിപ്രോ ഓഹരി ഈ വർഷം ഇതിനകം കുറഞ്ഞത് 30%. ഐടി ഇൻഡക്സ് 16 % കുറഞ്ഞു. സെൻസെക്സും നിഫ്റ്റിയും 6% കുറഞ്ഞ കാലത്താണ് ഐടി ഇൻഡക്സ് 16% കുറഞ്ഞത്. അപ്പോൾ വിപ്രോ കുറഞ്ഞതോ 30%. കമ്
Aug 111 min read


പുതിയ ഷോറൂമുകൾ Trentന് ഗുണമായി
മെട്രോ നഗരങ്ങൾക്ക് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത് ട്രെൻ്റിന് ഗുണമായി. ലാഭം 26% Q1ൽ കൂടി. വരുമാനം 18.5% ഉയർന്നു. അസംസ്കൃത വസ്തുക്കളുടെ വില കൂടിയിട്ടും മത്സരക്ഷമതയോടെ പിടിച്ചു നിൽക്കാനായത് പ്രവർത്തനം വ്യാപിപ്പിച്ചത് ഒന്നു കൊണ്ടു മാത്രമാണ്. സൂഡിയോ ഔട്ലെറ്റുകൾ 22 എണ്ണം Q1 ൽ പുതിയതായി തുറന്നു. വെസ്റ്റ്സൈഡ് ഔട്ലെറ്റ് ഒരെണ്ണവും. ഇതോടെ സൂഡിയോ ഔട്ലെറ്റുകൾ 982 ആയി. വെസ്റ്റ്സൈഡ് സ്റ്റോറുകൾ 301 ആയി. 532 കോടിയാണ് ഒന്നാം പാദ ലാഭം. മുൻ വർഷം ഇതേ കാലത്തെ ലാഭം 423 കോടിയായിരുന്നു. വരുമാ
Aug 61 min read


NSE യ്ക്ക് 3,120 കോടി ലാഭം, ഐപിഒ സപ്തംബറിൽ
നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന് Q1ൽ 3,120 കോടി ലാഭം. ഐപിഒ ഇറക്കാനിരിക്കുന്ന കമ്പനിക്ക് ഈ പാദ ഫലം നിർണ്ണായകമാണ്. മുൻ വർഷം ഇതേ പാദത്തിൽ നേടിയ ലാഭം 2,924 കോടിയായിരുന്നു. ലാഭത്തിൽ 7% വർധനയാണ് NSE ഇക്കുറി നേടിയത്. ട്രാൻസാക്ഷൻ ചാർജിനത്തിൽ കൂടുതൽ വരുമാനം കിട്ടിയതാണ് ലാഭം കൂടാൻ കാരണം. മൊത്ത വരുമാനം 9% കൂടി. 4,798 കോടിയിൽ നിന്ന് 5,251 കോടിയിലേക്ക് വരുമാനം വർധിപ്പിക്കാനായി. NSE ഐപിഒ സപ്തംബറിൽ ഉണ്ടാവും. 30,000 കോടിയാണ് സമാഹരണ ലക്ഷ്യം.
Jul 311 min read


Vaultൽ വിരാട് കോലി പണം മുടക്കുന്നു
രാജ്യത്തെ പ്രീമിയം ഫിറ്റ്നസ് ശൃംഖലയായ വോൾട്ടിൽ കോലി സഹോദരന്മാർ മുതൽ മുടക്കുന്നു. വിരാട് കോലിയും സഹോദരൻ വികാസ് കോലിയും ചേർന്ന് വോൾട്ടിൻ്റെ 28% ഓഹരികൾ വാങ്ങുന്നു. മുകേഷ് ഗോജിയ 2023ൽ തുടങ്ങിയ വോൾട്ടിൻ്റെ പരസ്യ മോഡൽ വിരാട് കോലിയായിരുന്നു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 50 ഫിറ്റ്നെസ് സെൻ്ററുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ തുടങ്ങാനാണ് വോൾട്ട് തയ്യാറെടുക്കുന്നത്. 6,000 മുതൽ 25,000 ചതുരശ്രയടി വരെ വരുന്ന ഫിറ്റ്നസ് ക്ളബ്ബുകൾ ഇതിൽ ഉൾപ്പെടുന്നു. പ്രീമിയം ഫിറ്റ്നസ് മെട്രോ നഗരങ്ങൾക്ക് പുറത്ത
Jul 301 min read


വി-ഗാർഡിന് 130 കോടി ലാഭം
വി - ഗാർഡ് ഇൻഡസ്ട്രീസിന് ഒന്നാം പാദത്തിൽ 130 കോടി ലാഭം. മുൻ വർഷം ഇതേ കാലത്തെ ലാഭം 74 കോടിയായിരുന്നു. 75.5% ലാഭ വർധന നേടാനായി. വരുമാനം 1,811 കോടിയായി ഉയർന്നു. കഴിഞ്ഞ കൊല്ലം ഇതേ കാലത്ത് നേടിയ വരുമാനം 1,466 കോടിയായിരുന്നു. 23.5 % വർധന. EBlTDAയിൽ 55.2% നേട്ടം കാണുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽസ്, കൺസ്യൂമർ ഡ്യൂറബിൾസ്, സൺഫ്ളെയിം തുടങ്ങിയ എല്ലാ പ്രവർത്തന മേഖലകളിലും മികവ് പുലർത്താനായി. മാനേജിങ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പിള്ളി ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിതനായി. സപ്റ്റംബർ 27 മു
Jul 291 min read


ഇൻസ്റ്റമാർടിനെ ഇനി നന്ദിത നയിക്കും
ഇൻസ്റ്റമാർട് സിഇഒയായി നന്ദിത സിൻഹ നിയമിതയായി. ഓഗസ്റ്റ് മൂന്നിന് ചുമതലയേൽക്കും. അമിതേഷ് കുമാർ ജാ രാജിവെച്ച ഒഴിവിലാണ് നിയമനമെന്ന് സ്വിഗ്ഗി വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്വിഗ്ഗി ഓഹരി ഇന്ന് 4.7 ശതമാനം കൂടി. 270.10 രൂപയിലാണ് ക്ളോസ് ചെയ്തത്. 273 രൂപ വരെ ഒരു വേള വില ഉയർന്നിരുന്നു. നന്ദിത സിൻഹയ്ക്ക് Myntra സിഇഒ ആയി പ്രവർത്തിച്ചു പരിചയമുണ്ട്. ഫാഷൻ ഇ കമേഴ്സ് പ്ളാറ്റ്ഫോമായ Myntraയ്ക്ക് ദ്രുത വളർച്ച സമ്മാനിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
Jul 281 min read


IDFC ഫസ്റ്റ് ബാങ്ക് ഓഹരിയിൽ കുതിപ്പ്
ഒന്നാം പാദത്തിലെ ലാഭത്തിൽ റെക്കോഡിട്ടതോടെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി ഇന്ന് ഒരു വർഷത്തെ ഉയർന്ന നിലയിൽ എത്തി. 88.76 രൂപ. ഉയർന്ന വില കണ്ടതോടെ നിക്ഷേപകരിൽ ഒരു കൂട്ടം ലാഭമെടുത്തു. ഇതോടെ ക്ളോസിങ്ങിൽ അൽപ്പം കുറഞ്ഞു. മോത്തിലാൽ ഓസ്വാൾ 90 രൂപ ടാർഗറ്റ് പറയുന്നു. ഐസിഐസിഐ നൂറു രൂപയും. ജെപി മോർഗൻ 90 രൂപ. റിട്ടേൺ ഓൺ ഇക്വിറ്റി വെച്ച് നിലവിലെ വില തന്നെ കൂടുതലാണെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വാദം. ജൂൺ ത്രൈമാസത്തിൽ 1,075 കോടിയുടെ ലാഭമാണ് കമ്പനി നേടിയത്. 463 കോടിയായിരുന്നു മുൻ വർഷം ഇതേ കാലത്തെ ലാ
Jul 271 min read


കാമ്പസുകളിൽ നിന്ന് 20,000 പേർക്ക് ഇൻഫോസിസിൽ ജോലി
ഇൻഫോസിസ് ഈ സാമ്പത്തിക വർഷം ഇരുപതിനായിരം വിദ്യാർത്ഥികളെ കാമ്പസുകളിൽ നിന്ന് റിക്രൂട്ട് ചെയ്യും. ഏപ്രിൽ - ജൂൺ പാദത്തിൽ നാലായിരം ഫ്രഷേഴ്സിന് ഇൻഫോസിസിൽ ജോലി കിട്ടി. വേതന വർധന ഒക്ടോബർ മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് സിഇഒ സലിൽ പരീഖ് പറഞ്ഞു. ഒക്ടോബർ മുതൽ ജനുവരി വരെ മൂന്നു ഘട്ടങ്ങളിലായി ശമ്പള പരിഷ്ക്കരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 3, 28,062 പേരാണ് നിലവിൽ ഇൻഫോസിസിൽ പണിയെടുക്കുന്നത്. കൊഴിഞ്ഞു പോക്ക് നിരക്ക് 13%.
Jul 241 min read
bottom of page
