കാമ്പസുകളിൽ നിന്ന് 20,000 പേർക്ക് ഇൻഫോസിസിൽ ജോലി
Jul 24
1 min read

ഇൻഫോസിസ് ഈ സാമ്പത്തിക വർഷം ഇരുപതിനായിരം വിദ്യാർത്ഥികളെ കാമ്പസുകളിൽ നിന്ന് റിക്രൂട്ട് ചെയ്യും. ഏപ്രിൽ - ജൂൺ പാദത്തിൽ നാലായിരം ഫ്രഷേഴ്സിന് ഇൻഫോസിസിൽ ജോലി കിട്ടി.
വേതന വർധന ഒക്ടോബർ മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് സിഇഒ സലിൽ പരീഖ് പറഞ്ഞു. ഒക്ടോബർ മുതൽ ജനുവരി വരെ മൂന്നു ഘട്ടങ്ങളിലായി ശമ്പള പരിഷ്ക്കരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
3, 28,062 പേരാണ് നിലവിൽ ഇൻഫോസിസിൽ പണിയെടുക്കുന്നത്. കൊഴിഞ്ഞു പോക്ക് നിരക്ക് 13%.



