പുതിയ AI കമ്പനിയുമായി ഐബിഎസ്
Jul 9
1 min read

വി കെ മാത്യുസിൻ്റ ഐബിഎസ് ഗ്രൂപ്പ് ട്രാവൽ ഇൻഡസ്ട്രിക്കായി പുതിയ Al കമ്പനി തുടങ്ങുന്നു.കൊച്ചി ഇൻഫോ പാർക്കിലാവും പുതിയ കമ്പനി നവീക് ടെക്നോളജി പ്രവർത്തിക്കുക.
നവീക് ടെക്നോളജി കാമ്പസ് ജൂലായ് 23 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ട്രാവൽ ഇൻഡസ്ട്രിയിലെ ഐബിഎസിൻ്റ സോഫ്റ്റ് വെയർ മികവ് കൂടുതൽ കാര്യക്ഷമതയോടെ ഇടപാടുകാർക്ക് പകർന്നു നൽകാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നേറാൻ സഹായിക്കാനും നവീക് ടെക്നോളജി യത്നിക്കുമെന്ന് വി കെ മാത്യുസ് പറയുന്നു.
ലോകോത്തര വിമാനക്കമ്പനികളും ക്രൂയിസ് ലൈൻസും ഹോട്ടലുകളും ട്രാവൽ ഏജൻസികളും എല്ലാം നവീക് ടെക്നോളജിയുടെ പങ്കാളികളാവും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 16 ഓഫീസുകൾ തുറക്കുമെന്നും മാത്യുസ് പറഞ്ഞു.



