top of page

Paytmൽ ബോണസ് പ്രതീക്ഷ, തീരുമാനം 20ന്

Jul 16
1 min read

ബോണസ് പ്രതീക്ഷയിൽ പേ ടിഎം ഓഹരിയിൽ കുതിപ്പ്. പേ ടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിൻ്റ ഓഹരിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മുന്നേറ്റം കാണുന്നു. ജൂലായ് 20ന് ചേരുന്ന ഡയറക്ടർ ബോർഡിൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.


1,395.90 രൂപ വരെ ഇന്ന് ഒരു വേള വില വന്നു. കഴിഞ്ഞ ഒരു വർഷത്തെ ഉയർന്ന വിലയായ 1,407 രൂപ ഇന്നലെ രേഖപ്പെടുത്തി. 1,361.60 രൂപയിലാണ് ഇന്ന് ഒടുവിൽ ക്ളോസ് ചെയ്ത് കാണുന്നത്.


ബോണസ് തീരുമാനം ഈ ഓഹരിക്ക് ഗുണകരമാവുമെന്നാണ് പൊതു വിലയിരുത്തൽ. പല ബ്രോക്കറേജ് റിപ്പോർട്ടുകളും ആ നിഗമനത്തിലാണ് എത്തി ചേർന്നിരിക്കുന്നത്. ചുരുക്കത്തിൽ 20 ലെ ബോർഡ് യോഗം നിർണ്ണായകം.

bottom of page