SBl ഫണ്ട്സ് മാനേജ്മെൻറ് ഐപിഒ ചൊവ്വാഴ്ച

രാജ്യത്തെ മുൻനിര മ്യുച്ചൽ ഫണ്ടായ എസ്ബിഐ ഫണ്ട്സ് മാനേജ്മെൻറിൻ്റെ ഐപിഒ ചൊവ്വാഴ്ച തുടങ്ങും. 545-574 രൂപ നിരക്കിലാണ് ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ വിൽപ്പന. ജൂലായ് 16ന് വിൽപ്പന അവസാനിക്കും.
കമ്പനി പ്രൊമോട്ടർമാരായ എസ്ബി ഐയും യൂറോപ്പിലെ പ്രമുഖ ഫണ്ട് മാനേജ്മെൻറ് കമ്പനിയായ അമുണ്ടി ഇന്ത്യാ ഹോൾഡിങ്സും ഐപിഒയിൽ ഓഹരി വിൽക്കും. SBl വിൽക്കുന്നത് 12.83 കോടി ഓഹരികൾ . അമുണ്ടി ഇന്ത്യാ ഹോൾഡിങ്സ് വിൽക്കുക 7.54 കോടി ഓഹരികൾ. ഐപിഒ വഴി സമാഹരിക്കാൻ ഉദ്ദേശിക്കുന്നത് 11,692 കോടി രൂപ.
മാർച്ചിലെ കണക്കു പ്രകാരം 29.46 ലക്ഷം കോടിയുടെ സമ്പാദ്യങ്ങൾ എസ്ബിഐ ഫണ്ട് മാനേജ്മെൻറ് കൈകാര്യം ചെയ്യുന്നു. മ്യംച്ചൽ ഫണ്ട് ബിസിനസ്സിൽ 15% പങ്കാളിത്തം. കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷങ്ങളിലെ സഞ്ചിത വളർച്ചാ നിരക്ക് 14%. ഒരു മാസം 55 ലക്ഷം നിക്ഷേപകരിൽ നിന്നായി നാലായിരം കോടി SIP വഴി ഫണ്ടിലെത്തുന്നു.
എസ്ബിഐയ്ക്ക് 95 കോടി അക്കൗണ്ടുകൾ ഇന്ത്യയിലുണ്ട്. ജൻധൻ ഒഴിച്ചാൽ തന്നെ 55 കോടി അക്കൗണ്ടുകൾ വരും. ഇവരിലേക്ക് എത്തിപ്പെട്ടാൽ തന്നെ വലിയ വളർച്ചയ്ക്ക് എസ്ബിഐ ഫണ്ട്സ് മാനേജ്മെൻ്റിന് സാധ്യതയുണ്ടെന്ന് കമ്പനി ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ഡി പി സിങ് പറഞ്ഞു.
ഇന്ന് ഐപിഒയ്ക്ക് മുന്നോടിയായി കമ്പനിയിലെ 1.42% ഓഹരികൾ SBI വിറ്റഴിച്ചിട്ടുണ്ട്. 574 രൂപയ്ക്കായിരുന്നു വിൽപ്പന. കിട്ടിയത് 1,655 കോടി.



