SBI ഫണ്ട്സ് മാനേജ്മെൻറിന് പ്രീമിയം ലിസ്റ്റിങ്
Jul 22
1 min read

എസ്ബിഐ ഫണ്ട്സ് മാനേജ്മെൻ്റിന് മികച്ച ലിസ്റ്റിങ്. 610 രൂപയ്ക്കാണ് ഓഹരി ബിഎസ്ഇയിൽ വ്യാപാരം തുടങ്ങിയത്. എൻഎസ്ഇയിൽ 613.30 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഐപിഒയിലെ ഉയർന്ന വിലയായ 574 രൂപയെക്കാൾ 6.85% വർധന തുടക്കത്തിലെ കിട്ടി.
624.95 രൂപ വരെ ഒരു വേള വില ഉയർന്നു. പിന്നീട് നിക്ഷേപകർ ലാഭമെടുത്തതോടെ അൽപ്പം കുറഞ്ഞു. 609.75 രൂപയാണ് ക്ളോസിങ് വില.598.20 രൂപയാണ് ലിസ്റ്റിങ് ദിനം രേഖപ്പെടുത്തിയ കുറഞ്ഞ വില.
കമ്പനിയുടെ സുവർണ്ണ ഏടുകൾ ചേർക്കാനിരിക്കുന്നതേയുള്ളുവെന്ന് എസ്ബിഐ ഫണ്ട്സ് സിഇഒ ദേബശിഷ് മിശ്ര പറഞ്ഞു. ഓരോ ഇന്ത്യക്കാരൻ്റയും ഫണ്ട് മാനേജരായി കമ്പനി വളരുന്ന കാലം വരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.



