top of page

വി-ഗാർഡിന് 130 കോടി ലാഭം

Jul 29
1 min read

വി - ഗാർഡ് ഇൻഡസ്ട്രീസിന് ഒന്നാം പാദത്തിൽ 130 കോടി ലാഭം. മുൻ വർഷം ഇതേ കാലത്തെ ലാഭം 74 കോടിയായിരുന്നു. 75.5% ലാഭ വർധന നേടാനായി.


വരുമാനം 1,811 കോടിയായി ഉയർന്നു. കഴിഞ്ഞ കൊല്ലം ഇതേ കാലത്ത് നേടിയ വരുമാനം 1,466 കോടിയായിരുന്നു.

23.5 % വർധ‌ന. EBlTDAയിൽ 55.2% നേട്ടം കാണുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽസ്, കൺസ്യൂമർ ഡ്യൂറബിൾസ്, സൺഫ്ളെയിം തുടങ്ങിയ എല്ലാ പ്രവർത്തന മേഖലകളിലും മികവ് പുലർത്താനായി.


മാനേജിങ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പിള്ളി ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിതനായി. സപ്റ്റംബർ 27 മുതലാണ് പ്രാബല്യം. നിലവിലുള്ള ചെയർപേഴ്സൺ രാധാ ഉണ്ണി കാലാവധി കഴിഞ്ഞതിനാൽ സ്ഥാനം ഒഴിയും.


2013 ലെ സ്കീം അനുസരിച്ച് എംപ്ളോയീസ് സ്റ്റോക് ഓപ്ഷന് അർഹതയുള്ള 6 ജീവനക്കാർക്ക് 23,912 ഓഹരികൾ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.


വി - ഗാർഡ് ഓഹരി 297.60 രൂപയിലാണ് ഇന്ന് ക്ളോസ് ചെയ്തത്. 316.80 രൂപ വരെ വില വന്നിരുന്നു.


bottom of page