top of page

ധനകാര്യത്തിലും അംബാനി, ജിയോഫിൻ ലാഭം 156 % കൂടി

Jul 17
1 min read

ധനകാര്യ മേഖലയിലെ അംബാനിയുടെ പരീക്ഷണം ജിയോ ഫിനാൻഷ്യൽ സർവീസസിന് ലാഭത്തിൽ വൻ വർധ‌ന. മികച്ച Q1 ഫലത്തിൽ ജിയോഫിൻ ഓഹരി ഇന്ന് നല്ല കുതിപ്പ് കാട്ടി.


249.95 വരെ ഉയർന്ന ഓഹരി നിക്ഷേപകരുടെ ലാഭമെടുപ്പിനെ തുടർന്ന് ക്ളോസിങ്ങിൽ 242.70 രൂപയിലേക്ക് എത്തി.


ഒന്നാം പാദ ലാഭം 156 % കൂടി 830 കോടിയായി. വരുമാനം മൂന്നിരട്ടി വർധിച്ചിട്ടുണ്ട്. വരുമാന വർധന 227%. AUM ഇരട്ടിയായി. കൃത്യം കണക്കു പറഞ്ഞാൽ 30,667 കോടി.


എല്ലാ വെർട്ടിക്കൽസും ലാഭം തന്നുവെന്ന് ജിയോഫിൻ സിഇഒ ഹിതേഷ് സേത്തിയ പറഞ്ഞു. അലയൻസും ബ്ളാക് റോക്കുമായുള്ള ചങ്ങാത്തത്തിൻ്റെ ഫലം വരാനിരിക്കുന്നതേയുള്ളുവെന്നും സേത്തിയ കൂട്ടി ചേർക്കുന്നു.ജിയോ പേമെൻ്റ് സ് ബാങ്ക് കുതിപ്പിൻ്റെ പാതയിൽ. ജിയോ പേമെൻ്റ് സൊലൂഷൻസ്, ജിയോ ബ്ളാക്റോക്ക് എല്ലാം പ്രവൃത്തി പഥത്തിൽ ചുവടുറപ്പിക്കുകയാണെന്ന് കണക്കുകൾ ഉദാഹരിച്ച് സേത്തിയ സമർത്ഥിക്കുന്നു .

bottom of page