top of page
Macro
TakingStock

Latest Macro News


IDBl Bankലും ഫെയർഫാക്സ്, CSB ബാങ്ക് ലയനം ആസന്നം
ഐഡിബിഐ ബാങ്കിൻ്റെ നിയന്ത്രണം ഇനി കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ് സിന്. കേന്ദ്ര മന്ത്രിസഭാ യോഗം ഓഹരി കൈമാറ്റത്തിന് അനുമതി നൽകി. നിലവിൽ സിഎസ്ബി ബാങ്കിൻ്റ നിയന്ത്രണവും ഫെയർഫാക്സിനാണ്. പുതിയ തീരുമാനത്തോടെ സിഎസ്ബി ബാങ്ക് ഒന്നുകിൽ ഐഡിബിഐ ബാങ്കിൽ ലയിപ്പിക്കണം. അല്ലെങ്കിൽ ഫെയർഫാക്സിന് ഒരെണ്ണം കയ്യൊഴിയേണ്ടി വരും. റിസർവ് ബാങ്ക് ചട്ടം പാലിക്കാൻ ഇരു ബാങ്കുകളുടെയും ലയനത്തിനാണ് സാദ്ധ്യത കാണുന്നത്. ഓഹരി ഒന്നിന് 81 രൂപ നിരക്കിൽ ഐഡിബിഐ ബാങ്കിൻ്റ 60.72% ഓഹരികൾ ഫെയർഫാക്സ് വാങ്ങു
Oct 141 min read


10,000 കോടിയുടെ SME ഗ്രോത്ത് ഫണ്ട്
പതിനായിരം കോടിയുടെ SME ഗ്രോത്ത് ഫണ്ടിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചെറുകിട ഇടത്തരം സംരംഭകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന നടപടിയാണിത്. SMEകളിൽ സർക്കാർ നേരിട്ട് ഓഹരി പങ്കാളിത്തമെടുക്കും. വളരുന്ന കാലഘട്ടത്തിൽ മൂലധനത്തിനായി ബുദ്ധിമുട്ടുന്ന സംരംഭകർക്ക് SME ഗ്രോത്ത് ഫണ്ട് കൈത്താങ്ങാവും. ലാഭകരമാണെന്ന് ചെറിയ തോതിൽ തെളിയിച്ച ചെറുകിട സംരംഭകർക്ക് ബിസിനസ് വിപുലീകരിക്കാൻ സർക്കാർ തന്നെ മൂലധനം ലഭ്യമാക്കുന്ന സവിശേഷ പദ്ധതിയാണിത്. സേവന മേഖലയിൽ ഉപരി ഉത്പാദന യൂണിറ്റുകൾക്കാവും പദ്ധതിയിൽ പ
Oct 61 min read


FDI നയത്തിൽ ഭേദഗതി വന്നേക്കും
വിദേശ നിക്ഷേപ നടപടി ക്രമങ്ങൾ ഉദാരമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. അയ്യായിരം കോടിയിൽ കൂടുതൽ വരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്ക് നിലവിൽ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയുടെ ക്ളിയറൻസ് വേണം. ഈ പരിധി 15,000 കോടിയാക്കി ഉയർത്താൻ ആലോചിക്കുന്നു. അങ്ങനെ വന്നാൽ 15,000 കോടി വരെയുള്ള വിദേശ നിക്ഷേപ പദ്ധതികൾക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് അനുമതി നൽകാം. സാമ്പത്തിക കാര്യ മന്ത്രിതല സമിതിയുടെ അനുമതിക്കായി കാക്കേണ്ടതില്ല. 2015 നവംബറിലാണ് അയ്യായിരം കോടിയുടെ പരിധി പ്രാബല്യത്തിൽ
Aug 181 min read


LTCG പിൻവലിക്കാൻ തൽക്കാലം ഉദ്ദേശമില്ലെന്ന് സർക്കാർ
ഓഹരി ഇടപാടുകൾക്ക് ചുമത്തിയിട്ടുള്ള LTCG അഥവാ ദീർഘകാല മൂലധന നേട്ട നികുതി നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ സഹ മന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഹരി വിപണിയെ ഉത്തേജിപ്പിക്കാൻ എൽടിസിജി നീക്കം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ടോെയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2024ൽ 72, 249 കോടിയും 2025ൽ 129,158 കോടിയും LTCG ഇനത്തിൽ സർക്കാരിന് ലഭിച്ചു. രണ്ടു വർഷങ്ങളിലായി 2.01 ലക
Jul 201 min read


സെമികോൺ മിഷന് 1.27 ലക്ഷം കോടി
ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0യ്ക്ക് 1.27 ലക്ഷം കോടി വകയിരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഒന്നാം ഘട്ടത്തിനായി നീക്കിവെച്ചത് 76,000 കോടിയായിരുന്നു. ആദ്യ ഘട്ടത്തിൽ ഈ മേഖലയിലേക്ക് പരമാവധി നിക്ഷേപം കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. തദ്ദേശീയമായി ഘടക ഉത്പന്നങ്ങളുടെ ശൃംഖല ഒരുക്കുന്നതിലേക്ക് രണ്ടാം ഘട്ടത്തിൽ ഊന്നൽ മാറുന്നു. ചിപ്പ് നിർമ്മാണത്തിന് വേണ്ട സെമി കണ്ടക്ടർ ഘടകങ്ങൾ, രാസവസ്തുക്കൾ, അസംസ്കൃത വസ്തുക്കൾ, പാക്കേജിങ് സാമഗ്രികൾ എല്ലാം ഇവിടെ തന്നെ നിർമ്മിക്കും. ഈ മേഖലയിൽ
Jul 151 min read


റബർ വില ഉയരുന്നു, കോട്ടയം വില 269 വരെയെത്തി
രാജ്യാന്തര തലത്തിൽ ഡിമാൻ്റ് ഉയർന്നതോടെ റബർ വില കൂടുന്നു. കിലോയ്ക്ക് 267 രൂപ വില എത്തിയിട്ടുണ്ട്. ജനുവരിയിൽ 185 രൂപയെ വിലയുണ്ടായിരുന്നുളളു. കോട്ടയത്ത് 269 രൂപയ്ക്കു വരെ കച്ചവടം നടന്നതായി കേൾക്കുന്നു. ഉത്പാദന മേഖലയിലെ മഴ, രാജ്യാന്തര വിപണിയിലെ വർധിത ഡിമാൻ്റ്, പശ്ചിമേഷ്യൻ പ്രതിസന്ധി. എല്ലാം വില വർധനയ്ക്ക് കാരണമായി. ഈ വർഷം പിറന്നതു മുതൽ രാജ്യാന്തര വിപണിയിൽ വിലക്കയറ്റത്തിൻ്റെ ട്രെൻ്റാണ് കാണിക്കുന്നത്. ആർഎസ്എസ് മൂന്നാം ഗ്രേഡിന് ബാങ്കോക്കിൽ ജനുവരിയിൽ വില 191.85 രൂപയായിരുന്നു. ഇപ്പോ
Jun 91 min read


FY 26ൽ 7.7% വളർച്ച, Q4ൽ 7.8%
പോയ മാർച്ചിൽ അവസാനിച്ച 2026 സമ്പൂർണ സാമ്പത്തിക വർഷം 7.7% വളർച്ച കൈവരിച്ചെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഈ വളർച്ച കാണുന്നത്. 7.6% ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇന്നത്തെ ലോക സാഹചര്യത്തിൽ ഇതു നേട്ടം തന്നെ. 2026 സാമ്പത്തിക വർഷത്തെ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസങ്ങളിൽ അതായത് നാലാം പാദത്തിൽ മാത്രം 7.8 % വളർച്ച നേടിയിട്ടുണ്ട്. മൂന്നാം പാദത്തിൽ 8% വളർച്ച രേഖപ്പെടുത്തിയിരുന്നു. അടിസ്ഥാന വർഷം 2022-23 ആയി പുതുക്കി നി
Jun 51 min read


പുതിയ പലിശ, എംപിസി യോഗം നാളെ
പുതിയ പലിശ നാളെ അറിയാം. റിസർവ് ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി വെള്ളിയാഴ്ച തീരുമാനം പറയും. തത്സ്ഥിതി തുടർന്നേക്കും. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ 2026ലെ പ്രൊവിഷണൽ എസ്റ്റിമേഷനും വെള്ളിയാഴ്ച പ്രഖ്യാപിക്കും. Cautious resiliance എന്ന തലക്കെട്ടാണ് മെയ് മാസത്തെ തത്സ്ഥിതിയെ ധനകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നത്. ആഗോള ഇന്ധന പ്രതിസന്ധി, രൂപയുടെ വിലയിടിവ്, ഏറുന്ന ഇറക്കുമതി ചെലവ്, ശരാശരിയിൽ കുറഞ്ഞ കാലവർഷം. ഈ ഘടകങ്ങൾ വെച്ച് അങ്ങനെ ഒരു വിലയിരുത്തലെ നടത്താനാവൂ. 1.94
Jun 41 min read
bottom of page
