top of page
Companies
TakingStock

Latest Companies News


ജിയോ IPO, അറിയേണ്ട വസ്തുതകൾ
ജിയോ പ്ളാറ്റ്ഫോംസ് ഐപിഒയിൽ കണ്ണുവെക്കുന്നവർ അറിയേണ്ട ചില അടിസ്ഥാന വസ്തുതകളുണ്ട്. ഐപിഒ യ്ക്ക് അപേക്ഷിക്കുക വഴി നമ്മളും ആ ബിസിനസിൽ പങ്കാളികളാവുകയാണല്ലോ. ജിയോ എന്ന ബ്രാൻ്റ് റിലയൻസ് കെട്ടിപ്പടുത്തത് അസാധാരണമായ മാനേജ്മെൻ്റ് മികവിലൂടെയാണ്. 2016ൽ ടെലികോം മേഖലയിലേക്ക് ജിയോ കടന്നു വരുന്നത് ഒരു ക്രൗഡഡ് മാർക്കറ്റിലേക്കാണ്. കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഇന്നത്തെ നിലയ്ക്ക് എത്തിയത്. 1065-1119 പ്രൈസ് ബാൻറിലാണ് ജിയോ പ്ളാറ്റ്ഫോംസ് ഇഷ്യു വരുന്നത്. ഓഹരികൾ പ്രൈസ് ബാൻറിലെ ഉയർന്ന വിലയായ 1,119 രൂ
6 days ago2 min read


രാജേഷ് വാര്യർ ഫെഡറൽ ബാങ്ക് ബോർഡിൽ
കോഗ്നിസൻ്റ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജേഷ് വാര്യർ ഫെഡറൽ ബാങ്ക് ഡയറക്ടർ ബോർഡിൽ. ഐടി രംഗത്തെ അതികായന്മാരിൽ ഒരാൾ ബോർഡിലേക്ക് വരുന്നത് കൂടുതൽ മികച്ച സാങ്കേതികതയിലേക്ക് ഫെഡറൽ ബാങ്കിനെ കൈ പിടിച്ചുയർത്തുമെന്ന് കരുതുന്നു. കോഗ്നിസൻ്റിലേക്ക് വരും മുമ്പ് ഇൻഫോസിസിലും ആദിത്യ ബിർള സൺ ലൈഫ് ഇൻഷൂറൻസിലും രാജേഷ് വാര്യർ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഇൻഫോസിസ് അമേരിക്കാസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായിരുന്നു. ഇൻഫോസിസ് ഡിജിറ്റലിൻ്റെ ഗ്ളോബൽ ഹെഡായിരുന്നു. ആദിത്യ ബിർള സൺ ലൈഫ് ഇൻ
7 days ago1 min read


ടിസിഎസ് Q2 ഫലം: 12 രൂപ ലാഭവിഹിതം
ടിസിഎസിന് രണ്ടാം പാദത്തിൽ 13,884 കോടി ലാഭം. ഒന്നാം പാദത്തെ അപേക്ഷിച്ച് 4% ലാഭ വളർച്ച. ഓഹരി ഒന്നിന് 12 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ നിന്നുള്ള വാർഷിക വരുമാനം മൂന്ന് ബില്യൺ ഡോളർ കടന്നു. തൊട്ടു മുൻ ത്രൈമാസത്തിലെ ലാഭം 13,349 കോടിയായിരുന്നു. Q2വിലെ മൊത്ത വരുമാനം 73,188 കോടി .മുൻപാദത്തിലെ വരുമാനം 72,275 കോടിയായിരുന്നു. വളർച്ച 1.3% .ഓപ്പറേറ്റിങ് പ്രോഫിറ്റ് 17, 317 കോടിയിൽ നിന്ന് 17,553 കോടിയായി. 1.4% വളർച്ച.ഓപ്പറേറ്റിങ് പ്രോഫിറ്റ് മാർജിൻ 24 % ൽ ഏതാണ്ട് മാറ്റമി
Oct 81 min read


ജിയോ ഐപിഒ 23ന്
റിലയൻസ് ജിയോ പ്ളാറ്റ്ഫോം ഐപിഒ ഈ മാസം 23ന് തുടങ്ങുമെന്നറിയുന്നു. ലിസ്റ്റിങ് 28 ന് ഉണ്ടായേക്കും. ഐപിഒ പണം ഭാഗികമായി ഉപയോഗിക്കാൻ പോകുന്നത് ഈ ഡിവിഷൻ്റെ കടം വീട്ടാനാണ്. വിശദാംശങ്ങൾ അറിവായി വരുന്നതേയുള്ളു. ഔദ്യോഗിക സ്ഥിരീകരണത്തിന് റിലയൻസ് മാനേജ്മെൻറ് ഇതുവരെ തയ്യാറായിട്ടില്ല.
Oct 51 min read


അനൂപ് ബഗ്ചി HDFC ബാങ്ക് സിഇഒ
അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ എച്ച്ഡിഎഫ്സി ബാങ്കിന് പുതിയ സിഇഒയായി. ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷൂറൻസിൻ്റ മാനേജിങ് ഡയറക്ടറും സിഇഒയുമായ അനൂപ് ബഗ്ചിയാണ് പുതിയ എച്ച്ഡി എഫ്സി ബാങ്ക് സിഇഒ. നിലവിലെ സിഇഒ ശശിധർ ജഗദീശൻ്റെ കാലാവധി ഒക്ടോബർ 26 ന് തീരും. അന്നു തന്നെ ബഗ്ചി ചുമതലയേൽക്കും. ബഗ്ചിക്കു പുറമെ എച്ച്ഡിഎഫ്സി ബാങ്ക് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ കൈസത് ബറൂച്ചയെയും സിഇഒ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ബഗ്ചിയെയാണ് റിസർവ് ബാങ്ക് അംഗീകരിച്ചത്.
Oct 11 min read


ചന്ദ്ര തുടരണമെന്ന് ബോർഡ്, എതിർത്ത് നോയൽ
ടാറ്റയിൽ എൻ ചന്ദ്രശേഖരൻ തുടരും. ടാറ്റ സൺസിൻ്റെ എക്സിക്യൂട്ടീവ് ചെയർമാനായി അഞ്ചു വർഷം കൂടി പ്രവർത്തിക്കാൻ എൻ. ചന്ദ്രശേഖരന് ഡയറക്ടർ ബോർഡ് അനുമതി നൽകിയതായി അറിയുന്നു. ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ മാത്രമാണ് പ്രമേയത്തിന് എതിരായി വോട്ട് ചെയ്യാനുണ്ടായുള്ളുവത്രെ. ടാറ്റ സൺസിൻ്റ ലിസ്റ്റിങ് ബോർഡ് തത്വത്തിൽ അംഗീകരിച്ചതായും കേൾക്കുന്നു. വരുന്ന ഫെബ്രുവരി 20 ന് ചന്ദ്രയുടെ നില വിലെ കാലാവധി അവസാനിക്കുകയാണ്. മൂന്നാം വട്ടം പദവിക്ക് താനില്ലെന്ന് ചന്ദ്ര പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്ന
Sep 171 min read


ഉത്പാദന ചെലവേറി, മാരുതി വില കൂട്ടി
ചില മോഡലുകൾക്ക് ഈ മാസം മുതൽ വില കൂട്ടാൻ മാരുതി തീരുമാനിച്ചു. ഇക്കൊല്ലം ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്. സെലക്ടീവായി മോഡലുകൾക്ക് ഇരുപതിനായിരം രൂപ വരെ കൂടും. വാഹന ഘടകങ്ങൾക്ക് വില കൂടിയതും വിലക്കയറ്റവും വില വർധനയ്ക്ക് പ്രേരക ഘടകങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നു. മോഡൽ അനുസരിച്ച് പുതുക്കിയ വില ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയും ഹ്യുണ്ടായ് യും നേരത്തെ തന്നെ സപ്തംബർ വില വർധന പ്രഖ്യാപിച്ചിരുന്നു.
Sep 71 min read


NSE ലിസ്റ്റിങ് ഈ മാസം 25 ഓടെ
എൻഎസ്ഇ ലിസ്റ്റിങ് ഈ മാസം 25ന് മുമ്പ് ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ. പബ്ളിക് ഇഷ്യുവിന് സെബി അനുമതിയായിട്ടുണ്ട്. പുതുക്കിയ പ്രോസ്പെക്ടസ് കൂടി സമർപ്പിച്ചാൽ പ്രൈസ് ബാൻറിൻ്റ കാര്യത്തിൽ തീരുമാനമാവും. അടുത്ത ആഴ്ച രണ്ടും സംഭവിക്കാം. അങ്ങനെ വന്നാൽ മൂന്നാം ആഴ്ച ഐപിഒ തുറക്കും. മെഗാ ഇഷ്യംവിൽ ഓഫർ ഫോർ സെയിൽ ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പ്രൊമോട്ടർമാരിൽ എസ്ബിഐയാവും ഏറ്റവും കൂടുതൽ ഓഹരികൾ വിൽക്കുക. അവർ 2.5 കോടിയ്ക്കടുത്ത് ഓഹരികൾ വിൽക്കാൻ തയ്യാറെടുക്കുകയാണത്രെ. എം എസ് സ്ട്രാറ്റജിക് മൗറ
Sep 51 min read
bottom of page
