top of page

ബജാജ് ഓട്ടോ ഓഹരി മടക്കി വാങ്ങൽ ജൂലായ് ഒന്നിന്

Jun 29
1 min read

ബജാജ് ഓട്ടോയുടെ ഓഹരി മടക്കി വാങ്ങൽ ജൂലായ് ഒന്നിന് തുടങ്ങും. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത് 12,000 രൂപ .


46.94 ലക്ഷം ഓഹരികൾ കമ്പനി നിക്ഷേപകരിൽ നിന്ന് മടക്കി വാങ്ങുന്നു. ഇതിനായി മുടക്കാൻ പോകുന്നത് 5,632.8 കോടി . മാർക്കറ്റിൽ 9,630 രൂപയാണ് ഇന്ന് ബജാജ് ഓട്ടോയുടെ വില. ഉയർന്ന വില നൽകി മാനേജ്മെൻ്റ് ഓഹരി മടക്കി വാങ്ങുന്നത് ബിസിനസ്സിലുള്ള അവരുടെ ആത്മവിശ്വാസമായി കാണാം.


ഷെയർ ബൈ ബാക്ക് ജൂലായ് ഏഴിന് അവസാനിക്കും. മെയ് 6 ന് ചേർന്ന ഡയറക്ടർ ബോർഡിലാണ് ബൈബാക്ക് തീരുമാനമെടുത്തത്. തുടർന്ന് മെയ് 14ന് പോസ്റ്റൽ ബാലറ്റിലൂടെ ഓഹരി ഉടമകൾ ഇത് അംഗീകരിച്ചു.


കമ്പനിയുടെ കൈവശമുള്ള അധിക പണത്തിൽ ഒരു പങ്ക് നിക്ഷേപകർക്ക് കൈമാറാനാണ് ഈ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്. 18,137 കോടി രൊക്കം പണമായി അവരുടെ കൈവശമുണ്ട്. ബൈ ബാക്കോടെ ബജാജ് ഓട്ടോയുടെ പ്രതി ഓഹരി വരുമാനം അഥവാ ഇപിഎസ് ഉയരുമെന്ന് അനലിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു.

bottom of page