top of page


ഇന്ത്യ - അമേരിക്ക വ്യാപാര കരാർ വൈകും
ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഈ മാസം ഒപ്പുവെക്കാൻ സാദ്ധ്യത മങ്ങി. ധാരണയിലെത്താൻ മൂന്നോ നാലോ മാസമെടുത്താലും അത്ഭുതപ്പെടാനില്ല. രണ്ടു കൂട്ടരും പുതിയ ലോക സാഹചര്യങ്ങൾ ആദ്യന്തം പുനരവലോകനം ചെയ്താവും കരാറിലേക്കെത്തുക. ഇൻറർനാഷണൽ എമർജൻസി എക്കണോമിക് പവേഴ്സ് ആക്ട് ( IEEPA) പ്രയോഗിച്ച് ട്രം പ് തീരുവ അമേരിക്കൻ സുപ്രിം കോടതി റദ്ദ് ചെയ്തതാണ് ഇന്ത്യ - യുഎസ് കരാർ അനിശ്ചിതത്വത്തിലാവാൻ കാരണം. യുഎസ് പുതുതായി മുന്നോട്ട് വെക്കുന്ന ഓരോ വ്യവസ്ഥകളും വിലയിരുത്തി മാത്രമെ സർക്കാർ തീരുമാനത്തിലേക്കെത്

Sreekantan S
Mar 81 min read


ഷിപ്പ് ബിൽഡിങ്ങിൽ വരുന്നു 3 ലക്ഷം കോടി നിക്ഷേപം
പുതിയ നിക്ഷേപ സാദ്ധ്യത തേടുന്നവർ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിൻ്റ പ്രഖ്യാപനം ശ്രദ്ധിച്ചോ?. രാജ്യത്ത് ഷിപ്പ് ബിൽഡിങ് ക്ളസ്റ്ററുകൾ വ്യാപക തോതിൽ തുടങ്ങാൻ പോകുന്നു. മൂന്ന് ലക്ഷം കോടിയുടെ മുതൽമുടക്കാണ് ഈ മുൻഗണനാ മേഖലയിൽ മോദി സർക്കാർ വിഭാവനം ചെയ്യുന്നത്. മാരിടൈം ഇന്ത്യ വിഷൻ 2030, മാരിടൈം അമൃത് കാൽ വിഷൻ 2047 എന്നീ ദർശന രേഖകളിൽ ലക്ഷ്യമിടുന്നത് ഇന്ത്യയെ ഒരു ലോകോത്തര ഷിപ്പ് ബിൽഡിങ് ഹബ്ബാക്കി മാറ്റുക എന്നതാണ്. ഷിപ്പ് റിപ്പയറിങ്ങിൽ കേന്ദ്രീകരിച്ചിരുന്ന കമ്പനികൾ ഇനി ഷിപ്പ് ബിൽഡിങ്ങില

Sreekantan S
Mar 71 min read


യുദ്ധത്തിൽ അമേരിക്കയുടെ ലക്ഷ്യം ഇന്ത്യയോ?
ലോക ശക്തിയായി ഇന്ത്യ വളരുന്നത് തടയിടാനോ അമേരിക്ക ഈ യുദ്ധങ്ങൾ നടത്തുന്നത്? ഇറാൻ പരമോന്നത നേതാവിൻ്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കിം പങ്കുവെച്ച ചിന്തകൾ മൗഢ്യമെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. കൗടില്യ ചിന്തകൾ വേണ്ട വിധം പ്രയോഗിക്കാനറിയാവുന്ന മോദി ഈ ആഗോള പ്രതിസന്ധിയെ ഫലപ്രദമായി മറികടക്കുമെന്ന് ഉറപ്പിക്കാം. ഇറാനെ ആക്രമിച്ചാൽ ഇറാൻ പശ്ചിമേഷ്യൻ മേഖലയാകെ യുദ്ധം വ്യാപിപ്പിക്കുമെന്ന് അമേരിക്കയ്ക്ക് മുൻകൂട്ടി അറിയാഞ്ഞിട്ടല്ല. ചുമ്മാതാണോ ചെല്ലും ചെലവും കൊടുത്ത് ലോകമാകമാനം സിഐഎ യെ

Sreekantan S
Mar 62 min read


ജോയ് ആലുക്കാസിൻ്റെ കൈവശം 16,000 കിലോ സ്വർണ്ണം !
നമ്മുടെ ജോയ് ആലുക്കാസിൻ്റെ കൈവശം എത്ര സ്വർണ്ണം കാണും?16,000 കിലോ. ഞങ്ങൾ പറഞ്ഞതല്ലിത്. ലോക ധനകാര്യം സത്യമായി പറയുന്നതിൽ പുകൾപെറ്റ ബ്ളൂംബർഗ്. കോം അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ആവുമ്പോൾ ഒട്ടും സംശയിക്കേണ്ട, നിജ സ്ഥിതി തന്നെയാവും. Joy Alukkas: Billionaire Sitting on 16,000 Kilos of gold says price will rise എന്ന തലക്കെട്ടിൽ ബ്ളൂംബർഗ്. കോം നൽകിയ റിപ്പോർട്ടിലാണ് ഈ കണക്ക് ഞങ്ങൾ കണ്ടത്. മൂപ്പരുടെ കൈവശം എന്നു പറയുമ്പോൾ സ്വകാര്യ ശേഖരമാണെന്ന് ധരിക്കേണ്ട. ലോകമാകമാനമുള്ള 17

Sreekantan S
Mar 51 min read


INDIA VIX, ഇതെങ്ങോട്ട്?
INDIA VIX എവിടെ എത്തി?. അയ്യോ! 21ൽ .വലിയ വ്യതിയാനത്തിന് നമ്മുടെ ഓഹരി കമ്പോളം വിധേയമാവുന്നു എന്നാണ് ഇതിൻ്റെ അർത്ഥം. മാർക്കറ്റിൻ്റെ ഭീതി മാപിനി അഥവാ Fear Guage ആണ് ഇന്ത്യ വൊളറ്റൈലിറ്റി ഇൻഡക്സ് അഥവാ INDIA VIX. 2014ൽ രൂപം നൽകിയ സൂചികയാണിത്. കഴിഞ്ഞ ഒരു വർഷമായി തന്നെ നമ്മുടെ മാർക്കറ്റിൻ്റെ വ്യതിയാന തോത് ക്രമാതീതമായി കൂടിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ INDIA VIX ൽ വന്ന മാറ്റം 121% .ഹോളി കഴിഞ്ഞ് ബുധനാഴ്ച തുറന്നപ്പോൾ മാത്രം 21% ലേറെ ഈ സുചിക കത്തിക്കയറി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 60

Sreekantan S
Mar 41 min read


മ്യൂച്വൽ ഫണ്ടിൽ 100%ലേറെ റിട്ടേൺ
രാജ്യത്തെ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ രണ്ടെണ്ണം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 100 %ലേറെ റിട്ടേൺ നിക്ഷേപകർക്ക് നൽകി. നിപ്പൺ ഇന്ത്യ തായ് വാൻ ഇക്വിറ്റി ഫണ്ടും ഡിഎസ്പി വേൾഡ് മൈനിങ് ഓവർസീസ് ഇക്വിറ്റി ഒമ്നി ഫണ്ട് ഓഫ് ഫണ്ട്സുമാണ് മുടക്കുമുതൽ നൂറു ശതമാനത്തിലേറെയായി നിക്ഷേപകർക്ക് മടക്കി നൽകിയത്. കഴിഞ്ഞ ഹോളിക്ക് പണം മുടക്കിയവർക്ക് ഈ ഹോളി ആയപ്പോൾ നിപ്പൺ ഇന്ത്യ തായ് വാൻ ഇക്വിറ്റി ഫണ്ട് നൽകിയത് 112.79 % റിട്ടേൺ. ഡിഎസ് പി വേൾഡ് മൈനിങ് ഓവർസീസ് ഇക്വിറ്റി ഒമ്നി ഫണ്ട് ഓഫ് ഫണ്ട്സ് നൽകുന്നത്

Sreekantan S
Mar 31 min read


ഗ്യാപ് ഡൗൺ തന്നെ
പറഞ്ഞതു പോലെ തന്നെ സ്റ്റോക് മാർക്കറ്റിൽ ഗ്യാപ് ഡൗൺ ഓപ്പണിങ്. സെൻസെക്സും നിഫ്റ്റിയും ഒറ്റയടിക്ക് 1.8% താഴ്ന്നപ്പോൾ കമ്പോള മൂല്യത്തിൽ എട്ടു ലക്ഷം കോടി ആവിയായി. ഓട്ടോ, റിയാൽറ്റി, ഇൻഫ്ര അടക്കം എല്ലാ സെക്ടറൽ ഇൻഡക്സുകളും ചുവപ്പിൽ നീരാടി. പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിച്ചതോടെ ക്രൂഡ് വില ഫ്യൂച്ചേഴ്സിൽ കഴിഞ്ഞ 14 മാസത്തെ ഉയർന്ന നിരക്കിൽ. സ്പോട്ടിൽ 7% വർധന ബ്രൻ്റിൽ കണ്ടു. ബ്രൻ്റ് ക്രൂഡിന് ഫ്യൂച്ചേഴ്സിൽ ബാരലിന് 82.40 ഡോളർ കണ്ടത് ആശങ്കയുടെ നിഴൽ പരത്തി. ഹോർമൂസ് അടച്ചെന്ന് ടെഹ്റാൻ പറഞ്ഞതായി വാർ

Sreekantan S
Mar 21 min read


സുദർശൻ മിഴി തുറന്നു, ഫിൻഫ്ളുവൻസർമാർക്ക് പിടി വീണു
അംഗീകാരമില്ലാത്ത ഫിൻഫ്ളുവൻസർമാരെ സമൂഹമാധ്യമങ്ങളിൽ നിന്ന് പിഴുതെറിഞ്ഞ് സെബി. 1, 20,000 അനധികൃത പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിന്ന് സെബി നീക്കം ചെയ്തത്. Alയുടെ സഹായത്തോടെയാണ് ഈ പിഴുതെറിയൽ നടത്തിയത്. സുദർശൻ എന്ന Al ടൂളുപയോഗിച്ച് സെബി അംഗീകാരമില്ലാത്ത സ്വയം പ്രഖ്യാപിത വിദഗ്ദ്ധന്മാരുടെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ എഴുത്തും ഓഡിയോ, വീഡിയോ പോസ്റ്റുകളും നീക്കി. സാമ്പത്തിക സാക്ഷരതയ്ക്കായി ബോധവത്ക്കരണത്തിന് തടസ്സമില്ലെന്ന് സെബി ചെയർമാൻ തുഹിൻ കാന്ത് പാണ്ഡെ പറഞ്ഞു. ഓരോ വ്യക്തിക്കും അഭിപ്രാ

Sreekantan S
Mar 21 min read


ക്ളീൻ മാക്സിന് തണുപ്പൻ ലിസ്റ്റിങ്
ക്ളീൻ മാക്സ് എൻവിറോ എനർജി സൊല്യൂഷൻസ് ഓഹരി ലിസ്റ്റ് ചെയ്തു.960 രൂപയാണ് NSE യിലെ ലിസ്റ്റിങ് വില. ഓഹരിയുടെ ഇഷ്യു വില 1,000 - 1,053 രൂപയായിരുന്നു.863.70 രൂപ വരെ ഒരു വേള താഴ്ന്നു. ബിഎസ്ഇയിൽ 952 രൂപയ്ക്കാണ് ലിസ്റ്റിങ് നടന്നത്. അലോട്മെൻ്റ് കിട്ടിയവർ ക്ഷമയോടെ കാത്തിരിക്കാനാണ് വിദഗ്ദ്ധർ പറഞ്ഞു കേട്ടത്. പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്നവർ വില സ്ഥിരത ആർജ്ജിക്കും വരെ ക്ഷമിക്കുന്നതാവും ബുദ്ധിയെന്ന് സ്വസ്തിക ഇൻവെസ്റ്റ്മെൻ്റ് മാർട്ടിൻ്റെ അനലിസ്റ്റ് ശിവാനി ന്യാതി പറയുന്നു.

Sreekantan S
Mar 21 min read


ഓഹരിയിൽ ഗ്യാപ് ഡൗൺ പ്രതീക്ഷിക്കാം
ഈ ആഴ്ച സ്റ്റോക് മാർക്കറ്റിൽ എല്ലാവരും ഒരു ഗ്യാപ് ഡൗൺ ഓപ്പണിങ്ങിനാണ് സാദ്ധ്യത പറയുന്നത്. ഖമേനിയുടെ അന്ത്യത്തിൽ പ്രകോപിതരായി രണ്ടു കൂട്ടരും അതിക്രമങ്ങൾ കടുപ്പിച്ചാലൊ?. ഈ അശങ്ക മാർക്കറ്റിനെ വേട്ടയാടുന്നു. നിഫ്റ്റി 25,000 വിട്ട് നിർണ്ണായക സപ്പോർട്ടായ 24,850 ഭേദിച്ച് താഴോട്ട് പോയാൽ 24,500 . അല്ലെങ്കിൽ 24,400 വരെ കാണാമെന്ന് ടെക്നിക്കൽ അനലിസ്റ്റുകൾ പറയുന്നു. ഓഹരി വിറ്റ് സ്വർണ്ണത്തിലും വെള്ളിയിലുമൊക്കെ നിക്ഷേപകർ സുരക്ഷിത അഭയം തേടിയേക്കുമെന്ന് ഫണ്ടമെൻ്റൽ അനലിസ്റ്റുകൾ പറയുമ്പോൾ ടെക്നി

Sreekantan S
Mar 11 min read


SBl ഗ്ളോബൽ ഐടി സെൻ്റർ ഐരോളിയിൽ
എസ്ബിഐ ഗ്ളോബൽ ഐടി സെൻ്റർ മുംബൈയിൽ ഒരുങ്ങുന്നു. നഗരത്തോട് ചേർന്ന് കിടക്കുന്ന ഐരോളിയിലാണ് സെൻറർ വരുന്നത്. നേവ ഭക്ത നോളജ് സിറ്റിയിൽ അഞ്ച് നിലകളിലായി 1.35 ലക്ഷം ചതുരശ്ര അടി . 1.68 കോടി മാസ വാടക. നവി മുംബൈയിലെ ഐരോളി ഒരു ഐടി ഹബ്ബായി അതിവേഗം വളരുകയാണ്. ഇവിടെ മൈൻ്റ്സ്പേസ് സ്പെഷൽ ഇക്കണോമിക് സോണിൽ അടുത്തിടെ വിപ്രോ ഒരു വലിയ ഓഫീസ് സമുച്ചയം വാടകയ്ക്ക് എടുത്തിരുന്നു. 10.11 കോടി സെക്യൂരിറ്റി ഡപ്പോസിറ്റ് നൽകിയാണ് എസ്ബിഐ കേന്ദ്രം ഐരോളിയിൽ വരുന്നത്. റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക്

Sreekantan S
Feb 281 min read


ഭാരത് ബയോടെക് ഐപിഒ വരുന്നു
വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഓഹരി വിൽപ്പനക്ക് ഒരുങ്ങുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 500 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ഏകദേശ ധാരണയായിട്ടുള്ളതെന്ന് വിശ്വസ്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. 1996ൽ പ്രവർത്തനം തുടങ്ങിയ ഭാരത് ബയോടെക് വാക്സിൻ നിർമ്മാണത്തിൽ ഇതിനകം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കൊവാക്സിൻ എന്ന കൊവിഡ് വാക്സിൻ, ഹെപ്പറ്റൈറ്റിസ് ബി, ഡയേറിയ പ്രതിരോധ ഔഷധങ്ങൾ എന്നിവയെല്ലാം ഉത്പന്ന നിരയിലുണ്ട്. ഡോ. കൃഷ്ണ എല്ലയും ഭാര്യ ഡോ.സുചിത്ര

Sreekantan S
Feb 281 min read


ഇക്വിറ്റി സ്കീമുകൾക്കും സ്വർണ്ണം, വെള്ളി ഇടപാടുകളാവാം
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾക്ക് സ്വർണ്ണം, വെള്ളി നിക്ഷേപങ്ങൾ നടത്താൻ സെബി അനുമതിയായി. ഓഹരി അധിഷ്ഠിത സ്കീമുകളിൽ സമാഹരിക്കുന്ന പണം നിശ്ചിത മേഖലകളിൽ മുതൽ മുടക്കിയ ശേഷം വരുന്ന റസിഡ്യുൽ സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കാനാണ് അനുവാദം ലഭിച്ചിരിക്കുന്നത്. ലാർജ് കാപ്പ് ഫണ്ടുകളുടെ കാര്യമെടുത്താൽ സമാഹരിച്ച പണത്തിൻ്റെ 80% ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള 100 കമ്പനികളുടെ ഓഹരികളിൽ മുടക്കണമെന്നാണ് സെബി അനുശാസിക്കുന്നത്. ബാക്കി പണം ഫണ്ടിൻ്റെ അക്കൗണ്ടിലെ റസി ഡ്യുൽ ആയി കണക്കാക്കും.

Sreekantan S
Feb 271 min read


ഓഹരി, താഴോട്ട് തന്നെ
സ്റ്റോക് മാർക്കറ്റ് ദുർബലമായി തുടരുകയാണ്. ആഴ്ച അവസാനവും ട്രെൻ്റിൽ മാറ്റമില്ല. വെള്ളിയാഴ്ച രാവിലെ തന്നെ കണ്ടത് കൂട്ടപ്പൊരിച്ചിലായിരുന്നു. കമ്പോള മൂല്യത്തിൽ മൂന്നു ലക്ഷം കോടിയുടെ നഷ്ടം രാവിലെ തന്നെ. ജിയോ പൊളിറ്റിക്സിൽ അനിശ്ചിതത്വം മാറുന്നില്ല. പുതിയ പ്രശ്നങ്ങൾ ഉരുണ്ടു കൂടുന്നു. അമേരിക്ക-ഇറാൻ ചർച്ചകൾ എങ്ങുമെത്തുന്നില്ല. ഇതോടെ ക്രൂഡ് വില ബാരലിന് 71 ഡോളറിന് മുകളിലെത്തി. വിദേശ ഫണ്ടുകൾ പലപ്പോഴും വിറ്റതിനേക്കാളും കൂടുതൽ വാങ്ങുന്നുണ്ടെങ്കിലും sell on ralIy തന്ത്രം തന്നെ പയറ്റിക്കാണു

Sreekantan S
Feb 271 min read


SeII on rally, കാണുന്നത് അതു തന്നെ
തുടക്കത്തിലെ നേട്ടങ്ങൾ പിന്നീട് കൈമോശം വന്ന കാഴ്ചയാണ് സ്റ്റോക് മാർക്കറ്റിൽ കാണുന്നത്. NVidiaയുടെ മികച്ച ഫലം ഐടിയിൽ രാവിലെ കണ്ടു. പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയി. ബാങ്ക് നിഫ്റ്റിയിലാവട്ടെ നല്ല വ്യതിയാനം. കോൾ ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ, എസ്ബിഐ എന്നിവ നിഫ്റ്റിയെ പിന്നാക്കം വലിച്ചു കൊണ്ടേയിരുന്നു. ടാറ്റ മോട്ടോഴ്സും ടെക് മഹീന്ദ്രയും മുന്നോട്ടാഞ്ഞതാണ് നിഫ്റ്റിയെ പിടിച്ചു നിർത്തിയത്. ക്രൂഡ് വില കഴിഞ്ഞ എഴുമാസത്തെ ഉയർന്ന നിലവാരത്തിൽ എത്തിയത് നിക്ഷേപകർക്കിടയിൽ ആശങ്ക പടർത്തി.

Sreekantan S
Feb 261 min read


അമേരിക്കൻ ഓഹരികൾ ഇന്ത്യയിൽ വാങ്ങാം
ഇന്ത്യയിലെ നിക്ഷേപകർക്ക് ഇവിടിരുന്നു തന്നെ വിദേശ രാജ്യങ്ങളിലെ കമ്പനികളുടെ ഓഹരികൾ വാങ്ങാൻ അവസരം. വില കൂടിയ ഓഹരികൾ ഭാഗികമായി 1/2 യോ 1/4 യോ വാങ്ങാം. അതുപോലെ വിൽക്കാനും കഴിയും. NSE IX അഥവാ നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ഇൻ്റർനാഷണൽ എക്സ്ചേഞ്ചാണ് ഈ സൗകര്യം ഒരുക്കുന്നത്. ഓഹരികൾക്കു പുറമെ കടപ്പത്രങ്ങളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും വ്യാപാരം നടത്താം. അമേരിക്കൻ കമ്പോളമാണ് ആദ്യ പരീക്ഷണമെന്ന് NSE IX മാനേജിങ് ഡയറക്ടർ വി ബാലസുബ്രഹ്മണ്യം പറഞ്ഞു. അടുത്ത പടിയായി 30 രാജ്യങ്ങളിലേക്ക് ഈ സൗകര്യം

Sreekantan S
Feb 261 min read


യോഗി ജപ്പാനിൽ,യുപിയിൽ 11,000 കോടി നിക്ഷേപം
ഉത്തർപ്രദേശിലേക്ക് ജപ്പാനിൽ നിന്ന് 11,000 കോടിയുടെ വ്യാവസായിക നിക്ഷേപം. ജപ്പാൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യ ദിനത്തിൽ ഒപ്പുവെച്ച ധാരണാപത്രങ്ങളുടെ കണക്കാണിത്. കുബോട്ട കോർപ്പറേഷൻ, മിൻഡ കോർപ്പറേഷൻ, ജപ്പാൻ ഏവിയേഷൻ ഇലക്ട്രോണിക്സ്, നഗസെ ആൻ്റ് കമ്പനി, സീക്കോ അഡ്വാൻസ്, ഒ ആൻ്റ് ഒ ഗ്രൂപ്പ്, ഫ്യുജി, ഫ്യംജി സിൽവർ ടെക് കോൺക്രീറ്റ് എന്നീ വമ്പൻ ജപ്പാൻ കമ്പനികൾ ഉത്തർപ്രദേശിൽ മുതൽ മുടക്കാൻ പോകുന്നു. കാർഷിക ,വ്യാവസായിക യന്ത്രങ്ങളുടെ നിർമ്മിതി, ഓട്ടോമൊബീൽ, ഇലക്ട്രോണിക്സ്, അച

Sreekantan S
Feb 251 min read


ചെറുകിട കച്ചവടത്തിന് 20 ലക്ഷം വരെഈടില്ലാ വായ്പ
ചെറുകിട ബിസിനസ്സുകാർക്ക് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ . വലിയ തോതിൽ ഈട് നൽകാൻ ശേഷിയില്ലാത്ത മൈക്രോ സ്മാൾ എൻ്റർപ്രൈസസ് അഥവാ എംഎസ്ഇ കൾക്ക് റിസർവ് ബാങ്കിൻ്റെ ഈ നടപടി വലിയ അനുഗ്രഹമാവും. നിലവിൽ ഇത് പത്തു ലക്ഷമായിരുന്നു. 2010 മുതൽ ഈ പദ്ധതി കൂടുതൽ ഉദാരമാക്കി വരുന്നു. 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കിയത് 2010ൽ ആയിരുന്നു. ഏപ്രിൽ മുതൽ പദ്ധതി പ്രാബല്യത്തിലാവും. ചെറുകിട സംരംഭകർക്ക് വലിയ അനുഗ്രഹമാവുന്ന ഈ നടപടി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നമ്മുടെ കയറ്റുമതി

Sreekantan S
Feb 251 min read


ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെയെന്ന് ട്രംപ്
ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം കണ്ടതിന് ലോക പൊലീസിൻ്റെ പരോക്ഷ സാക്ഷ്യമായി . കിരാന ഹിൽസ് എന്നു പറഞ്ഞില്ലെന്നേയുള്ളു; പാകിസ്താൻ്റെ ആണവ നിലവറകളുടെ തിരുമുറ്റം വരെ നമ്മൾ കടന്നു കയറിയെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഉറപ്പിച്ചിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ സംശയം തീർന്നോ?.രാഷ്ട്രത്തോടുള്ള അഭിസംബോധനയായ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ അഡ്രസിലാണ് ട്രംപിൻ്റ ഈ സാക്ഷ്യപ്പെടുത്തൽ. താൻ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ പാകിസ്താൻ പ്രധാനമന്ത്രിയുടെ കാര്യം കട്ടപ്പൊക യാ

Sreekantan S
Feb 251 min read


ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ തട്ടിപ്പ്; KPMG അന്വേഷിക്കും.
ഹരിയാനയിലെ 590 കോടിയുടെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കാൻ KPMGയെ ചുമതലപ്പെടുത്തിയതായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് . ഫോറൻസിക് ഓഡിറ്റിങ് ഉടനടി നടത്താനാണ് തീരുമാനം.അതിനിടെ തട്ടിപ്പ് വാർത്തകളുടെ എറ്റവും മോശം സാഹചര്യം മുന്നിൽ കണ്ടുള്ള വിലയിലേക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി താഴ്ന്നുവെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.ഹരിയാനയിൽ 590 കോടിയുടെ തിരിമറി കണ്ടെത്തിയ ശേഷം ഓഹരി വില കുറഞ്ഞത് 16% ഓളം. വിപണി മൂല്യത്തിൽ വന്ന നഷ്ടം 12,000 കോടിക്ക് അടുത്ത്. കുറച്ചു കാലം ഈ ആശങ്കകൾ തുടരാം. മീഡിയം, ലോങ് ടേം

Sreekantan S
Feb 241 min read
bottom of page
