ക്ളീൻ മാക്സിന് തണുപ്പൻ ലിസ്റ്റിങ്
- Sreekantan S

- Mar 2
- 1 min read

ക്ളീൻ മാക്സ് എൻവിറോ എനർജി സൊല്യൂഷൻസ് ഓഹരി ലിസ്റ്റ് ചെയ്തു.960 രൂപയാണ് NSE യിലെ ലിസ്റ്റിങ് വില. ഓഹരിയുടെ ഇഷ്യു വില 1,000 - 1,053 രൂപയായിരുന്നു.863.70 രൂപ വരെ ഒരു വേള താഴ്ന്നു.
ബിഎസ്ഇയിൽ 952 രൂപയ്ക്കാണ് ലിസ്റ്റിങ് നടന്നത്. അലോട്മെൻ്റ് കിട്ടിയവർ ക്ഷമയോടെ കാത്തിരിക്കാനാണ് വിദഗ്ദ്ധർ പറഞ്ഞു കേട്ടത്. പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്നവർ വില സ്ഥിരത ആർജ്ജിക്കും വരെ ക്ഷമിക്കുന്നതാവും ബുദ്ധിയെന്ന് സ്വസ്തിക ഇൻവെസ്റ്റ്മെൻ്റ് മാർട്ടിൻ്റെ അനലിസ്റ്റ് ശിവാനി ന്യാതി പറയുന്നു.




Comments