SBl ഗ്ളോബൽ ഐടി സെൻ്റർ ഐരോളിയിൽ
- Sreekantan S

- Feb 28
- 1 min read

എസ്ബിഐ ഗ്ളോബൽ ഐടി സെൻ്റർ മുംബൈയിൽ ഒരുങ്ങുന്നു. നഗരത്തോട് ചേർന്ന് കിടക്കുന്ന ഐരോളിയിലാണ് സെൻറർ വരുന്നത്.
നേവ ഭക്ത നോളജ് സിറ്റിയിൽ അഞ്ച് നിലകളിലായി 1.35 ലക്ഷം ചതുരശ്ര അടി . 1.68 കോടി മാസ വാടക.
നവി മുംബൈയിലെ ഐരോളി ഒരു ഐടി ഹബ്ബായി അതിവേഗം വളരുകയാണ്. ഇവിടെ മൈൻ്റ്സ്പേസ് സ്പെഷൽ ഇക്കണോമിക് സോണിൽ അടുത്തിടെ വിപ്രോ ഒരു വലിയ ഓഫീസ് സമുച്ചയം വാടകയ്ക്ക് എടുത്തിരുന്നു.
10.11 കോടി സെക്യൂരിറ്റി ഡപ്പോസിറ്റ് നൽകിയാണ് എസ്ബിഐ കേന്ദ്രം ഐരോളിയിൽ വരുന്നത്. റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് നവി മുംബൈയിലെ ഐരോളി റഡാറിലിടാം.
മലയാളികൾ തിങ്ങി പാർക്കുന്ന നവി മുംബൈ പ്രദേശമാണ് ഐരോളി. ഇവിടുത്തെ അയ്യപ്പ ക്ഷേത്രം പ്രശസ്‌തമാണ്.

Comments