top of page


Value Buying തുണച്ചു
തുടക്കത്തിലെ വീഴ്ചയുടെ നഷ്ടം ഉച്ചയോടെ തിരിച്ചു പിടിച്ചു. സ്റ്റോക് മാർക്കറ്റിൻ്റെ ഇന്നത്തെ ബാക്കി പത്രം അതാണ്. വില കുറഞ്ഞ പല കമ്പനികളും നിക്ഷേപ യോഗ്യമായി ജനത്തിന് തോന്നിയപ്പോൾ അവർ വാങ്ങി. Value buying. അതു തന്നെ. സെൻസെക്സ് 1,350 പോയൻ്റിലേറെ രാവിലെ താഴ്ന്നു. നിഫ്റ്റി 330 പോയൻ്റിലേറെ താഴോട്ട് പോയി. ഒടുവിൽ സെൻസെക്സിൻ്റ നഷ്ടം 303 പോയൻ്റായി ചുരുങ്ങി. നിഫ്റ്റി 78 പോയൻ്റും. ബാങ്ക് നിഫ്റ്റി ഉച്ചയോടെ വീണ്ടെടുത്തത് 500 പോയൻ്റ്. വ്യതിയാന സൂചിക INDIA VIX മെച്ചപ്പെട്ടതോടെ എല്ലാവർക്കും കമ്പ

Sreekantan S
3 days ago1 min read


5 ഐപിഒകൾ ഈ ആഴ്ച
ഈ ആഴ്ച അഞ്ച് കമ്പനികൾ പബ്ളിക് ഇഷ്യുവുമായി മാർക്കറ്റിൽ എത്തുന്നു. ഇവർ സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 900 കോടിയിലേറെ. ജിഎംആർ ഗ്രീൻ ടെക്നോളജീസ്, ഹെക്സഗൺ ന്യുട്രീഷൻ, മെറിട്രോണിക്സ്, വാഹ് കെമിക്കൽസ്, ജെൻക്സായി അനലിറ്റിക്സ് എന്നിവയാണ് ഓഹരി വിൽപ്പന നടത്തുന്നത്. ഒടുവിൽ പറഞ്ഞ മൂന്നും എസ്എംഇ വിഭാഗത്തിലാണ് എത്തുന്നത്. ജിഎംആർ ഗ്രീൻ ടെക്നോളജീസ് ഇഷ്യു ജൂൺ 3ന് തുടങ്ങി 5 ന് അവസാനിക്കും.192 രൂപയാണ് ഇഷ്യു വില. ഹെക്സാഗൺ ന്യൂട്രിഷൻ ഓഹരി വിൽപ്പന ജൂൺ 5ന് തുടങ്ങി 9ന് അവസാനിക്കും.45 രൂപയാണ് ഇഷ്യു വില.

Sreekantan S
5 days ago1 min read


NSE യിൽ F&O ക്ളോസിങ് ദീർഘിപ്പിക്കുന്നു
നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലെ എഫ് ആൻറ് ഒ ക്ളോസിങ് സമയത്തിൽ മാറ്റം. ഓഗസ്റ്റ് മൂന്നു മുതൽ എൻഎസ്ഇയിലെ ഫ്യൂച്ചേഴ്സ് ആൻ്റ് ഓപ്ഷൻസ് ക്ളോസിങ് 3.40നായിരിക്കും. ക്യാഷ് സെഗ്മെൻ്റ് പതിവുപോലെ 3.30 ന് തന്നെ വ്യാപാരം അവസാനിപ്പിക്കും. പുതിയ ക്ളോസിങ് ഓക്ഷൻ സെഷൻ നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായാണ് എഫ് ആൻ്റ് ഒ ഇടപാടുകൾ പത്തു മിനിറ്റു കൂടി നീട്ടിയത്. ക്ളോസിങ് വേളയിലെ തിരക്കിട്ട വാങ്ങൽ, വിൽക്കൽ ഓർഡറുകൾ യഥാവിധി പരിഗണിച്ച് കുറ്റമറ്റ ക്ളോസിങ് വില നിശ്ചയിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ക്ളോസിങ് ഓക്ഷ

Sreekantan S
7 days ago1 min read


സ്വിഗ്ഗിക്കും സുമാറ്റോയ്ക്കും പിന്നാലെ സെപ്റ്റോയും ഐപിഒയ്ക്ക്
സുമാറ്റോയ്ക്കും സ്വിഗ്ഗിക്കും പിന്നാലെ ക്വിക്ക് കമേഴ്സ് പ്ളാറ്റ്ഫോമായ സെപ്റ്റോയും ഓഹരി വിൽപ്പനക്ക് പദ്ധതിയിടുന്നു. 11,000 കോടിയുടെ ഐപിഒ ജൂലായ് മാസം വരുമെന്നറിയുന്നു. ഓഹരി വിൽപ്പനയ്ക്കുള്ള പ്രാരംഭ നടപടികൾക്ക് സെബി അനുമതിയായി. പ്രോസ്പക്ടസിൻ്റ അന്തിമ കരടു രേഖകൾ സെബി പരിഗണിക്കുന്നതായാണ് വിവരം.ഏതാനും ദിവസങ്ങൾക്കകം തീരുമാനം വന്നേക്കാം. ബംഗലുരു കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് സെപ്റ്റോ. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളായിരിക്കെ ഇടയ്ക്കു വെച്ച് പoനം നിർത്തിയ ആദി

Sreekantan S
May 211 min read


നഷ്ടം കുറച്ച് ഒല ഇലക്ട്രിക്
ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റിക്ക് നാലാം പാദത്തിൽ 500 കോടിയുടെ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിലെ നഷ്ടം 870 കോടിയായിരുന്നു.മുൻവർഷ നാലാം പാദത്തെ അപേക്ഷിച്ച് നഷ്ടം 42.5% കുറഞ്ഞു. ഈ വർഷം തൊട്ടു മുമ്പുള്ള ഡിസംബർ പാദത്തിലെ നഷ്ടം 487 കോടിയായിരുന്നു.മൂന്നാം പാദത്തിൽ നിന്ന് നാലാം പാദമായപ്പോൾ നഷ്ടം 2.7% കൂടിയെന്നു കാണാം. പ്രവർത്തന വരുമാനം മുൻവർഷം നാലാം പാദത്തെ അപേക്ഷിച്ച് 56.6 % കുറഞ്ഞിട്ടുണ്ട്. മുൻ വർഷം ഈ ഇനത്തിൽ 611 കോടി നേടിയെങ്കി

Sreekantan S
May 201 min read


5G IMPACT, കമ്പോള മൂല്യത്തിൽ ഭാരതി രണ്ടാമൻ
എച്ച്ഡിഎഫ്സി ബാങ്കിനെ പിന്തള്ളി കമ്പോള മൂല്യത്തിൽ രണ്ടാമനായി ഭാരതി എയർടെൽ. റിലയൻസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ പിന്നിൽ രണ്ടാമനായി ഇനി ഭാരതി എയർടെൽ. ഭാരതിയുടെ ഓഹരി മൂല്യം 11.8 ലക്ഷം കോടി. എച്ച്ഡിഎഫ്സിയുടേത് 11.7 ലക്ഷം കോടി. ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസിൻ്റെ മൂല്യം 18 ലക്ഷം കോടി . കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ എയർടെൽ ഓഹരി ഉയർന്നത് 270%. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി കൂടിയതാവട്ടെ 49%. കൊവിഡ് പൂർവ പ്രൗഢി വീണ്ടെടുക്കാൻ ബുദ്ധിമുട്ടുകയാണ് ഇന്ന് എച്ച് ഡിഎഫ് സി ബാങ്ക്. എച്ച്ഡിഎഫ്സ

Sreekantan S
May 191 min read


വിലയിടിവിന് തടയിട്ട് ഷോർട് കവറിങ്
ഓഹരിയിൽ ഷോർട് കവറിങ്. ഇന്നതാണ് കണ്ടത്.കഴിഞ്ഞ ദിവസങ്ങളിൽ വിറ്റു മാറിയവർ പൊസിഷൻ സ്ക്വയർ ഓഫ് ചെയ്തു. ഇതോടെ സെൻസെക്സ് 790 പോയൻ്റ് കയറി 75,398.72ൽ ക്ളോസ് ചെയ്തു. നിഫ്റ്റി 277 പോയൻ്റ് വർധനയോടെ 23689.60 ൽ എത്തി. നിഫ്റ്റി മിഡ് കാപ്പ് 1.18 % കൂടിയപ്പോൾ സ്മാൾ കാപ്പിൽ ഫ്ളാറ്റ് ക്ളോസിങ്. ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ കമ്പോള മൂല്യം 458 ലക്ഷം കോടിയിൽ നിന്ന് 463 ലക്ഷം കോടിയായി. അദാനി എൻ്റർപ്രൈസസ്, സിപ്ള, ഭാരതി എയർടെൽ എന്നിവ മുന്നേറ്റം കാഴ്ചവെച്ച ഇൻഡക്സ് ഓഹരികളിൽപ്പെടുന്നു. ഇൻഫോസിസ്, ടെക് മഹീ

Sreekantan S
May 141 min read


Weak outlook, ഐടി ഓഹരികൾ താഴോട്ട്
ഐടി ഓഹരികൾ കടുത്ത വിൽപ്പന സമ്മർദത്തിൽ. 2023 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഐടി ഇൻസക്സ് എത്തി ചേർന്നിരിക്കുന്നു. പരമ്പരാഗത ഐടി സേവനങ്ങൾക്കുള്ള ഡിമാൻ്റ് ലോകത്താകമാനം കുറയുന്നുവെന്ന റിപ്പോർട്ടുകളും കമ്പനികൾക്ക് വരും പാദങ്ങളിൽ വരുമാനം കുറയുമെന്ന പ്രവചനങ്ങളും തിരിച്ചടിക്ക് കാരണമായി. അമേരിക്കയിലെ പലിശ എന്താവുമെന്ന ആശങ്കയും ഐടി കമ്പനികളെ വേട്ടയാടുന്നു. സെക്ടറൽ ഇൻഡക്സുകളിൽ ഏറ്റവും ദുർബലം ഇപ്പോൾ ഐടി ഇൻഡക്സാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാലര ശതമാനം കുറഞ്ഞു. പേഴ്സി

Sreekantan S
May 121 min read


വരുമാന നേട്ടവുമായി എച്ച് യുഎൽ, 22 രൂപ ലാഭവിഹിതം
ഹിന്ദുസ്ഥാൻ യുണീലീവറിന് Q4 ൽ കഴിഞ്ഞ മൂന്നു വർഷത്തെ മികച്ച വരുമാന വളർച്ച. അന്തിമ ലാഭവിഹിതമായി നിക്ഷേപകർക്ക് ഓഹരി ഒന്നിന് 22 രൂപ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ 2026 സാമ്പത്തിക വർഷം എച്ച് യുഎൽ നിക്ഷേപകർക്ക് നൽകിയത് പ്രതി ഓഹരി 41 രൂപ ഡിവിഡൻ്റ് . മാർച്ച് ത്രൈമാസത്തിൽ കമ്പനി നേടിയ വരുമാനം 16,207 കോടി. മുൻ വർഷത്തെ അപേക്ഷിച്ച് 8% വരുമാന വളർച്ച. വിൽപ്പന വർധന 7%. വ്യാപാര വ്യാപ്തിയിലെ വർധനയോ 6%. ഇതെല്ലാം കഴിഞ്ഞ 12 പാദങ്ങളിലെ മികച്ച കണക്കുകളാണ്. നികുതി ശേഷ ലാഭം 3,002 കോടി. 20% വർധന. ന്

Sreekantan S
Apr 301 min read


മികച്ച ഫലം, ബന്ധൻ ബാങ്ക് ഓഹരിയിൽ കുതിപ്പ്
മൈക്രോ ഫിനാൻസിലും റീട്ടെയിൽ ബാങ്കിങ്ങിലും കേന്ദ്രീകരിക്കുന്ന ബന്ധൻ ബാങ്കിൻ്റെ ഓഹരി വില ഒരു വർഷത്തെ ഉയർന്ന നിലയിൽ. കഴിഞ്ഞ ദിവസം പുറത്തുവിട്ട Q4 ഫലത്തിൻ്റെ മികവിലാണ് ഈ കുതിപ്പ്. 204.44 രൂപയാണ് ഉയർന്ന വിലയായി എൻഎസ്ഇയിൽ രേഖപ്പെടുത്തിയത്. ഓപ്പൺ ചെയതത് 186.01 രൂപയിലാണ്. 134.25 രൂപയാണ് ഈ ഓഹരിയുടെ കഴിഞ്ഞ ഒരു വർഷത്തെ താഴ്ന്ന വില. Q4ൽ ബന്ധൻ ബാങ്കിൻ്റെ ലാഭം 68% വർധിച്ച് 534 കോടിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം Q4ലെ ലാഭം 317.90 കോടിയായിരുന്നു. അസറ്റ് ക്വാളിറ്റി മെച്ചപ്പെട്ടതുകൊണ്ട് കിട്ടാ

Sreekantan S
Apr 291 min read


നിർണ്ണായകം, RIL ഫലം നാളെ
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ നാലാം പാദ പ്രവർത്തന ഫലം നാളെ അറിയാം. നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം Q4 ഫലം പുറത്തു വിടും. ലാഭ വിഹിതം എത്രയെന്നും നാളെ അറിയാം. സാഹചര്യങ്ങൾ വെച്ച് ഓയിൽ ടു കെമിക്കൽസ് (O2C) ബിസിനസ് നിരാശപ്പെടുത്താനാണ് സാദ്ധ്യത. റീട്ടെയിലിലും വളർച്ചാ മാന്ദ്യത്തിന് ഇടയുണ്ട്. ടെലികോം ബിസിനസ്സിലെ മികവു കൊണ്ട് എല്ലാ ക്ഷീണവും മാറ്റാൻ കഴിയുമോ? ഈ വിലപ്പെട്ട ചോദ്യത്തിനാണ് ഉത്തരം തേടുന്നത്. മൊത്ത വരുമാനം 9% കൂടി 2,88,746 കോടിയാവുമെന്ന വിലയിരുത്തലുണ്ട്. Q3 യിൽ ഇത് 2,64,905 കോടിയായ

Sreekantan S
Apr 231 min read


ഓഹരി ആറാഴ്ചയിലെ ഉയർന്ന നിലയിൽ
സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ആറാഴ്ചത്തെ ഉയർന്ന നിലയിൽ. ഏഷ്യൻ മാർക്കറ്റുകളിലെ ട്രെൻറ് അതേ പടി. ക്രൂഡ് വില കുറഞ്ഞതിൻ്റെ ആശ്വാസം എല്ലാ ഇടപാടുകാരിലും നിഴലിച്ചു. ക്ളോസിങ്ങിൽ സെൻസെക്സിൽ 753 പോയൻറ് വർധന. നിഫ്റ്റിയിൽ കണ്ടത് 212 പോയൻ്റ് നേട്ടം ഇൻഡക്സുകൾ ഏപ്രിലിൽ ഇതിനകം 10% കൂടി. മാർച്ചിൽ 11.5% കുറഞ്ഞിരുന്നു. പൊതുവെ പോസിറ്റീവ് ട്രെൻ്റാണ് ഇന്ന് ഉടനീളം കണ്ടത്. 2407 ഓഹരികൾക്ക് വില കൂടിയപ്പോൾ 1702 എണ്ണം താഴോട്ടായിരുന്നു. വ്യതിയാന സൂചിക INDIA VIX 17.5 ലേക്ക് താഴ്ന്നു. ഐസിഐസിഐ ബാങ്ക്, ആക്സി

Sreekantan S
Apr 221 min read


FY 27, ഇൻഫോസിസിന് മിത വളർച്ചയെന്ന് പ്രവചനം
2027 സാമ്പത്തിക വർഷം ഇൻഫോസിസ് നേടാൻ പോകുന്ന വളർച്ച രണ്ടു മുതൽ അഞ്ചു ശതമാനമായിരിക്കുമെന്ന് പ്രവചനങ്ങൾ. ഏപ്രിൽ 23ന് വരുന്ന 2026 നാലാം പാദ ഫലത്തോടെ ഇതിന് വ്യക്തത കൈവരും. Q4ൽ നേരിയ ലാഭവർധനയെ ബ്രോക്കറേജുകൾ പ്രതീക്ഷിക്കുന്നുള്ളു. കരുതലോടെയുള്ള ഗൈഡൻസാവും മാനേജ്മെൻ്റ് പങ്കുവെക്കുകയെന്നാണ് വിലയിരുത്തലുകൾ. മൊത്ത വരുമാനം 46,673 കോടിക്കും 46,998 കോടിക്കുമിടയിലാവുമെന്ന് ബ്രോക്കറേജ് പോളുകളിൽ കാണുന്നു. തൊട്ടു മുൻപാദത്തെക്കാൾ നേരിയ വർധന, പരമാവധി 0.3% നേടിയാലായി. മുൻ വർഷം നാലാം പാദത്തെക്കാൾ 4

Sreekantan S
Apr 211 min read


4 ദിവസം എഫ്പിഐകൾ മുടക്കിയത് 4,794 കോടി
പോയ ആഴ്ച വിദേശ പോർട് ഫോളിയോ നിക്ഷേപകർ വിറ്റതിനേക്കാൾ 4,794 കോടി രൂപയുടെ ഓഹരികൾ ഇന്ത്യയിൽ വാങ്ങി. കഴിഞ്ഞ ആഴ്ച നാലു ദിവസമെ സ്റ്റോക് എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചുള്ളു. അംബെദ്കർ ജയന്തി പ്രമാണിച്ച് ചൊവ്വാഴ്ച അവധിയായിരുന്നു. ഏപ്രിൽ 13 ന് അവർ വാങ്ങിയത് 1,509.37 കോടിയുടെ ഓഹരികൾ. ഏപ്രിൽ 15ന് വാങ്ങിയതിനേക്കാൾ 1,435.44 കോടിയുടെ വിൽപ്പന നടത്തി. ഏപ്രിൽ 16ന് 3,098.97 കോടിയുടെ വാങ്ങലും. വെള്ളിയാഴ്ച 1,621.38 കോടി തുടർന്നും വാങ്ങി. പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളാവും വരുന്ന ആഴ്ചയിലും നിർണായക ഘടക

Sreekantan S
Apr 191 min read


Profit booking, ഓഹരി താഴോട്ട്
സ്റ്റോക് മാർക്കറ്റിൽ കണ്ടത് ലാഭമെടുക്കൽ. ഇൻഡക്സുകളിൽ തുടക്കം കണ്ട മുന്നേറ്റം അതോടെ ഇല്ലാതായി. ഒരു വേള കണ്ട ഉയർച്ചയിൽ നിന്ന് സെൻസെക്സ് 750 പോയൻറ് താഴോട്ട് പോയി. ഓട്ടോ, എഫ്എംസിജി ഇൻഡക്സുകൾ നിഫ്റ്റിയെയും സെൻസെക്സിനെയും താഴോട്ട് വലിച്ചു. 24, 400ൽ നിഫ്റ്റിക്ക് ശക്തമായ റസിസ്റ്റൻസ് കാണുന്നു. പുതിയ ലോക സാഹചര്യങ്ങൾ അനുദിനം മാറുന്നു. ഇതിനെ നേരിടാൻ നിക്ഷേപകർ മേഖലകൾ മാറി ഭാഗ്യം പരീക്ഷിക്കുന്നു. ഇന്ന് വിൽപ്പനയുടെ ഊഴം ഓട്ടോ, എഫ്എംസിജി കമ്പനികളിലായിരുന്നു. ബ്രിട്ടാനിയ, നെസ്ളെ, ഹീറോ മോട

Sreekantan S
Apr 171 min read


Value buying, ഓഹരിയിൽ തിരിച്ചു കയറ്റം
താഴ്ച കണ്ടപ്പോൾ നിക്ഷേപകർ കൂട്ടത്തോടെ വാങ്ങാൻ തുടങ്ങിയതോടെ തിരിച്ചു കയറ്റം. അതാണ് തിങ്കളാഴ്ച സ്റ്റോക് മാർക്കറ്റിൽ നടന്നത്. കണ്ട താഴ്ചയിൽ നിന്ന് 1,100 പോയൻ്റാണ് തിരിച്ചു കയറിയത്. Value buying നിഫ്റ്റി താഴ്ചയിൽ നിന്ന് ഒന്നര ശതമാനം, ബാങ്ക് നിഫ്റ്റി രണ്ടര ശതമാനം തിരിച്ചു കയറി. മെറ്റൽ, റിയാൽറ്റി ഇൻഡക്സുകൾ നഷ്ടം തിരിച്ചുപിടിച്ചതോടെ നിഫ്റ്റി 23,800 ൽ വീണ്ടും മുത്തമിട്ടു. അദാനി എൻ്റർപ്രൈസസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷൂറൻസ്, എൻടിപിസി എന്നിവ നിഫ്റ്റിയെ കയറ്റത്തിൽ സഹായിച്ചു. വിദേശ ഫണ്ടുകളുടെ

Sreekantan S
Apr 131 min read


SIPയിൽ റെക്കോഡ് നേട്ടം
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ളാനുകളിലെ നിക്ഷേപം മാർച്ച് മാസം റെക്കോഡ് ഉയരത്തിൽ. പശ്ചിമേഷ്യൻ സംഘർഷത്തിൽ സ്റ്റോക് മാർക്കറ്റ് കനത്ത വീഴ്ചയ്ക്കു വിധേയമായിട്ടും ദീർഘകാല സമീപനത്തോടെ വ്യക്തിഗത നിക്ഷേപം മ്യുച്വൽ ഫണ്ടുകളിലേക്ക് ഒഴുകി. ഇന്ത്യൻ മൂലധന വിപണി പക്വതയോടെ വളരുന്നതിൻ്റെ സൂചനയാണിത്. മാർച്ചിൽ SIPയിലേക്ക് എത്തിയത് 32,087 കോടി. ഫെബ്രുവരിയിലെ വരവ് 29,845 കോടിയായിരുന്നു.SIP അക്കൗണ്ടുകളുടെ എണ്ണത്തിലും ഇക്കാലത്ത് വർധനയുണ്ട്. 9.44 കോടിയിൽ നിന്ന് 9.72 കോടിയായി. ഇന്ത്യ ഗ്രോത്ത് സ്റ

Sreekantan S
Apr 121 min read


Share Buyback വിപ്രോ പരിഗണിക്കുന്നു
ഓഹരി മടക്കി വാങ്ങൽ വിപ്രോ ഡയറക്ടർ ബോർഡ് സജീവമായി പരിഗണിക്കുന്നു. തീരുമാനം ഏപ്രിൽ 16ന് ചേരുന്ന ബോർഡ് യോഗത്തിൽ ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം. അന്നാണ് വിപ്രോയുടെ Q4 ഫലം പുറത്തു വരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇങ്ങനെയൊരു ആലോചന വിപ്രോ നടത്തുന്നത് ആദ്യമായിട്ടാണ്. 2023 ജൂണിലാണ് ഏറ്റവും ഒടുവിൽ അവർ ഷെയർ ബൈബാക്ക് നടത്തുന്നത്. അന്ന് മടക്കി വാങ്ങിയത് 12,000 കോടിയുടെ ഓഹരികൾ. ഇക്കുറി 16,000 കോടിയുടെ ബൈബാക്കാണ് പരിഗണിക്കുന്നതെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഇൻവെസ്റ്റെക് റിപ്പോർട്ടിൽ കാണുന്

Sreekantan S
Apr 111 min read


LIC ബോണസ് ഓഹരി, തീരുമാനം 13ന് അറിയാം
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബോണസ് ഓഹരി പരിഗണിക്കുന്നു. ഏപ്രിൽ 13 ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനം ഉണ്ടാവുമെന്നറിയുന്നു. ബോർഡ് അനുമതി കിട്ടിയാൽ എൽഐസിയുടെ ആദ്യ ബോണസ് ഇഷ്യു സാക്ഷാത്ക്കരിക്കപ്പെടും. എൽ ഐസിയുടെ 21 ലക്ഷത്തോളം വരുന്ന ചെറുകിട നിക്ഷേപകർക്ക് ബോണസ് ഇഷ്യു വലിയ അനുഗ്രഹമാവും. ചെറുകിട നിക്ഷേപകരുടെ കമ്പനിയിലെ ഓഹരി പങ്കാളിത്തം 1.52% മാത്രമാണ്. Q3 യിൽ 12,958 കോടിയുടെ ലാഭ വർധനയാണ് വാർഷികാടിസ്ഥാനത്തിൽ എൽഐസി നേടിയത്. 17% ലാഭ വളർച്ച. പ്രീമിയം വരുമാനത്തിലും നിക്ഷേ

Sreekantan S
Apr 91 min read


Roaring bulls, ഓഹരിയിൽ എന്താ കുതിപ്പ്!
ഓഹരിയിൽ കാളകൾ സർവതന്ത്ര സ്വതന്ത്രരായി വിഹരിച്ചു. പേടിപ്പിക്കാൻ പുറപ്പെട്ട കരടികളെ കുത്തിമലർത്തി. പലിശയിൽ നമ്മൾ പറഞ്ഞ പോലെ മാറ്റമില്ലെന്ന് ആർബിഐ, യുദ്ധത്തിന് രണ്ടാഴ്ചത്തെ അവധി നൽകി അമേരിക്കയും ഇറാനും, ക്രൂഡ് വില താഴേക്ക്, പണപ്പെരുപ്പ ആശങ്ക ഒഴിയുന്നു. എല്ലാം കൂടി ഒരുമിച്ച് വന്നപ്പോൾ പതുങ്ങിയിരുന്ന കാളകൾ മുരണ്ടോടി. സെൻസെക്സും നിഫ്റ്റിയും പറന്നുയർന്നു. ക്ളോസിങ്ങിൽ പോലും ആ കുതിപ്പിന് ഒരു വിരാമവുമില്ല. സെൻസെക്സിൽ 2946.32 പോയൻ്റ് വർധന. ശതമാനക്കണക്കിൽ 3.95% നേട്ടം. 77562.90ൽ സെൻസെക

Sreekantan S
Apr 81 min read
bottom of page
