top of page

മ്യൂച്വൽ ഫണ്ടിൽ 100%ലേറെ റിട്ടേൺ


രാജ്യത്തെ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ രണ്ടെണ്ണം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 100 %ലേറെ റിട്ടേൺ നിക്ഷേപകർക്ക് നൽകി. നിപ്പൺ ഇന്ത്യ തായ് വാൻ ഇക്വിറ്റി ഫണ്ടും ഡിഎസ്പി വേൾഡ് മൈനിങ് ഓവർസീസ് ഇക്വിറ്റി ഒമ്നി ഫണ്ട് ഓഫ് ഫണ്ട്സുമാണ് മുടക്കുമുതൽ നൂറു ശതമാനത്തിലേറെയായി നിക്ഷേപകർക്ക് മടക്കി നൽകിയത്.


കഴിഞ്ഞ ഹോളിക്ക് പണം മുടക്കിയവർക്ക് ഈ ഹോളി ആയപ്പോൾ നിപ്പൺ ഇന്ത്യ തായ് വാൻ ഇക്വിറ്റി ഫണ്ട് നൽകിയത് 112.79 % റിട്ടേൺ. ഡിഎസ് പി വേൾഡ് മൈനിങ് ഓവർസീസ് ഇക്വിറ്റി ഒമ്നി ഫണ്ട് ഓഫ് ഫണ്ട്സ് നൽകുന്നത് 111.56 % റിട്ടേൺ.


11 ഇക്വിറ്റി സ്കീമുകൾ ഇക്കാലത്ത് 50% ലേറെ റിട്ടേൺ നൽകി.551 ഫണ്ടുകളിൽ 531 എണ്ണം വളർച്ച കാണിക്കുമ്പോൾ 20 സ്കീമുകൾക്ക് നഷ്ട കണക്കുകൾ. തിരഞ്ഞെടുപ്പ് നല്ലതല്ലെങ്കിൽ മ്യൂച്വൽ ഫണ്ടിലും നഷ്ടം വരുമെന്നർത്ഥം.


ഐസിഐസിഐ പ്രൂഡൻഷ്യൽ സ്ട്രാറ്റജിക് മെറ്റൽ ആൻറ് എനർജി ഇക്വിറ്റി ഫണ്ട് ഓഫ് ഫണ്ട് നൽകിയ റിട്ടേൺ 86.7%.എച്ച്എസ്ബിസി ബ്രസീൽ ഫണ്ട് 66.85 % .ഡിഎസ്പി ഗ്ളോബൽ ക്ളീൻ എനർജി ഓവർസീസ് ഇക്വിറ്റി ഒമ്നി ഫണ്ട് ഓഫ് ഫണ്ട് 63.15 % വളർച്ച ഒരു വർഷത്തിനുള്ളിൽ രേഖപ്പെടുത്തി.


എഡൽവിസ് എമേർജിങ് മാർക്കറ്റ്സ് ഓഫ് ഷോർ ഫണ്ട് 59.5%വും എച്ച്എസ് ബിസി ഗ്ളോബൽ എമേർജിങ് മാർക്കറ്റ് സ് ഫണ്ട് 58.4%വും വളർന്നു .കൊട്ടക് ഗ്ളോബൽ എമേർജിങ് മാർക്കറ്റ് ഓവർസീസ് ഇക്വിറ്റി ഒമ്നി ഫണ്ട് ഓഫ് ഫണ്ട്സ് നൽകിയത് 56.18% .മിറൈ അസറ്റ് ഗ്ളോബൽ ഇലക്ട്രിക് ആൻറ് ഓട്ടോണമസ് വെഹിക്കിൾ ഇക്വിറ്റി പാസ്സീവ് ഫണ്ട് ഓഫ് ഫണ്ട് 55.44% റിട്ടേൺ നൽകി കാണുന്നു.


എച്ച്എസ്ബിസി ഏഷ്യ പസഫിക്കും മിറൈ അസറ്റ് എസ് ആൻ്റ് പി 500 ഉം ഒരു കൊല്ലത്തിനുള്ളിൽ അമ്പതു ശതമാനത്തിനു മുകളിൽ ആദായം നൽകിയ സ്കീമുകളാണ്.


ക്വാണ്ട് ടെക് ഫണ്ട്, ടാറ്റ ഡിജിറ്റൽ ഇന്ത്യ ഫണ്ട്, സാമ്കോ ആക്ടീവ് മൊമൻ്റം ഫണ്ട് എന്നിവ നഷ്ടം കാണിക്കുന്ന സ്കീമുകളിൽപ്പെടുന്നു.


പോയ വർഷത്തെ നേട്ടവും കോട്ടവും ഇനി ആവർത്തിക്കണമെന്നില്ല. കഴിഞ്ഞ കൊല്ലത്തെ സാഹചര്യമാവണമെന്നില്ലല്ലോ ഇനി വരാൻ പോകുന്നത് . നിക്ഷേപ തീരുമാനങ്ങൾ സെബി സർട്ടിഫൈഡ് അനലിസ്റ്റുകളുമായി കൂടിയാലോചിച്ച് മാത്രം ചെയ്യുക.


അവലംബം: ഇടി മ്യംച്വൽ ഫണ്ട്സ് പoനം

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page