top of page

സുദർശൻ മിഴി തുറന്നു, ഫിൻഫ്ളുവൻസർമാർക്ക് പിടി വീണു


അംഗീകാരമില്ലാത്ത ഫിൻഫ്ളുവൻസർമാരെ സമൂഹമാധ്യമങ്ങളിൽ നിന്ന് പിഴുതെറിഞ്ഞ് സെബി. 1, 20,000 അനധികൃത പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിന്ന് സെബി നീക്കം ചെയ്തത്.


Alയുടെ സഹായത്തോടെയാണ് ഈ പിഴുതെറിയൽ നടത്തിയത്. സുദർശൻ എന്ന Al ടൂളുപയോഗിച്ച് സെബി അംഗീകാരമില്ലാത്ത സ്വയം പ്രഖ്യാപിത വിദഗ്ദ്ധന്മാരുടെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ എഴുത്തും ഓഡിയോ, വീഡിയോ പോസ്റ്റുകളും നീക്കി.


സാമ്പത്തിക സാക്ഷരതയ്ക്കായി ബോധവത്ക്കരണത്തിന് തടസ്സമില്ലെന്ന് സെബി ചെയർമാൻ തുഹിൻ കാന്ത് പാണ്ഡെ പറഞ്ഞു. ഓരോ വ്യക്തിക്കും അഭിപ്രായ സ്വാതന്ത്യമുണ്ട്. എന്നാൽ, നിക്ഷേപ നിർദ്ദേശങ്ങളും ശുപാർശകളും നൽകാൻ സെബി സർട്ടിഫൈഡ് അനലിസ്റ്റുകൾക്കെ അനുമതിയുള്ളു.


ചെറുകിടക്കാർ ഫിൻഫ്ളുവൻസർമാരുടെ പിടിയിൽപ്പെട്ട് ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലുമൊക്കെ പണമിറക്കുന്നു. ലഭ്യമായ കണക്കുകൾ വെച്ച് അവർക്ക് പൊതുവിൽ നഷ്ടം വരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അതിനാലാണ് അനധികൃത വിദഗ്ദ്ധന്മാരെ നിയന്ത്രിക്കുന്നതെന്നും സെബി ചെയർമാൻ പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page