top of page

അമേരിക്കൻ ഓഹരികൾ ഇന്ത്യയിൽ വാങ്ങാം



ഇന്ത്യയിലെ നിക്ഷേപകർക്ക് ഇവിടിരുന്നു തന്നെ വിദേശ രാജ്യങ്ങളിലെ കമ്പനികളുടെ ഓഹരികൾ വാങ്ങാൻ അവസരം. വില കൂടിയ ഓഹരികൾ ഭാഗികമായി 1/2 യോ 1/4 യോ വാങ്ങാം. അതുപോലെ വിൽക്കാനും കഴിയും. NSE IX അഥവാ നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ഇൻ്റർനാഷണൽ എക്സ്ചേഞ്ചാണ് ഈ സൗകര്യം ഒരുക്കുന്നത്.


ഓഹരികൾക്കു പുറമെ കടപ്പത്രങ്ങളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും വ്യാപാരം നടത്താം. അമേരിക്കൻ കമ്പോളമാണ് ആദ്യ പരീക്ഷണമെന്ന് NSE IX മാനേജിങ് ഡയറക്ടർ വി ബാലസുബ്രഹ്മണ്യം പറഞ്ഞു. അടുത്ത പടിയായി 30 രാജ്യങ്ങളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കും.


അമേരിക്കക്കൊപ്പം ജി 7 രാഷ്ട്രങ്ങളും ആദ്യ ഘട്ടത്തിൽ തന്നെ ലക്ഷ്യമിടുന്നു. ലോക ജിഡിപിയുടെ 50-60% സമ്പത്ത് ഇതോടെ വ്യാപാര പരിധിയിൽ വരും. റിസർവ് ബാങ്ക് നിബന്ധന അനുസരിച്ച് ഒരു ഇന്ത്യൻ പൗരന് ഒരു സാമ്പത്തിക വർഷം പരമാവധി രണ്ടര ലക്ഷം ഡോളർ വരെ വിദേശത്ത് നിക്ഷേപം നടത്താം. NSE IX GIobal Access എന്ന ഉപകമ്പനി വഴിയാണ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ഇൻ്റർനാഷണൽ എക്സ്ചേഞ്ച് ഈ സംവിധാനം ഒരുക്കുന്നത്.


എല്ലാം സുഗമമായി വരാൻ 10 ദിവസം എടുക്കാം. ഈ സൗകര്യത്തിനായി എക്സ്ചേഞ്ച് വെബ്സൈറ്റ് സന്ദർശിച്ച് നിക്ഷേപകർക്ക് രജിസ്റ്റർ ചെയ്ത് തുടങ്ങാം. വ്യാപാര നടത്തിപ്പിനും സെറ്റിൽമെൻ്റിനുമായി വിദേശ ബ്രോക്കർമാരായ വ്യൂട്രേഡ്മായി ധാരണയിൽ എത്തിക്കഴിഞ്ഞുവെന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞു. ക്രിപ്റ്റോ കറൻസികളിൽ

നിക്ഷേപിക്കാൻ അനുവദിക്കുന്നില്ല. അതു പോലെ തന്നെ ഓഹരി ഡറിവേറ്റ്യൂസിലും നിക്ഷേപം സാദ്ധ്യമല്ല. ചെറുകിട നിക്ഷേപകർക്കൊപ്പം കാലക്രമേണ നിക്ഷേപ സ്ഥാപനങ്ങൾക്കും വിദേശ വ്യാപാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുമെന്നും ബാലസുബ്രഹ്മണ്യം അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page