ഓഹരിയിൽ ഗ്യാപ് ഡൗൺ പ്രതീക്ഷിക്കാം
- Sreekantan S

- Mar 1
- 1 min read

ഈ ആഴ്ച സ്റ്റോക് മാർക്കറ്റിൽ എല്ലാവരും ഒരു ഗ്യാപ് ഡൗൺ ഓപ്പണിങ്ങിനാണ് സാദ്ധ്യത പറയുന്നത്. ഖമേനിയുടെ അന്ത്യത്തിൽ പ്രകോപിതരായി രണ്ടു കൂട്ടരും അതിക്രമങ്ങൾ കടുപ്പിച്ചാലൊ?. ഈ അശങ്ക മാർക്കറ്റിനെ വേട്ടയാടുന്നു.
നിഫ്റ്റി 25,000 വിട്ട് നിർണ്ണായക സപ്പോർട്ടായ 24,850 ഭേദിച്ച് താഴോട്ട് പോയാൽ 24,500 . അല്ലെങ്കിൽ 24,400 വരെ കാണാമെന്ന് ടെക്നിക്കൽ അനലിസ്റ്റുകൾ പറയുന്നു. ഓഹരി വിറ്റ് സ്വർണ്ണത്തിലും വെള്ളിയിലുമൊക്കെ നിക്ഷേപകർ സുരക്ഷിത അഭയം തേടിയേക്കുമെന്ന് ഫണ്ടമെൻ്റൽ അനലിസ്റ്റുകൾ പറയുമ്പോൾ ടെക്നിക്കൽ ചാർട്ടിലെ പ്രവചനങ്ങൾ സാദ്ധ്യമായേക്കാം.
ഒമാൻ ഗൾഫിൻ്റെയും പേർഷ്യൻ ഗൾഫിൻ്റെയും ഇടയിൽ വരുന്ന ഹോർ മൂസ് കടലിടുക്കിൽ ഗതാഗതം സ്തംഭിച്ചാൽ നമ്മുടെ കാര്യങ്ങൾ അവതാളത്തിലാകും. ലോക ക്രൂഡ് വ്യാപാരത്തിൻ്റെ 20% അതുവഴിയാണ് കടന്നു പോകുന്നത്. ഹോർമൂസ് അടച്ചാൽ ക്രൂഡ് വില കത്തിക്കയറും. ചരക്കുകൂലി കൂടും. ആഗോള തലത്തിൽ പണപ്പെരുപ്പം ഉയരും. സാമ്പത്തിക വളർച്ചയും പണപ്പെരുപ്പവും ഒപ്പിച്ചു കൊണ്ടുപോകാൻ കേന്ദ്ര ബാങ്കുകൾ പണിപ്പെടും.
ആഗോള ക്രൂഡ് കയറ്റുമതിയിൽ ഇറാൻ്റെ സംഭാവന 3%.ഉത്പാദനം കൂട്ടി സൗദിക്കും യുഎഇയ്ക്കും ഇറാൻ്റെ അഭാവം തൽക്കാലം നികത്താവുന്നതേയുള്ളു. എന്നാൽ, ഹോർമൂസ് അടച്ചാൽ സാഹചര്യം കൈവിട്ടു പോകും. ക്രൂഡ് വില 75 ഡോളർ കടന്ന് അതുക്കും മെലെ എത്തുമോ?. ആ ചോദ്യത്തിലാവും ഈ ആഴ്ച ഓഹരി ചുറ്റി കറങ്ങുക .




Maybe good time for gold and silver.