യോഗി ജപ്പാനിൽ,യുപിയിൽ 11,000 കോടി നിക്ഷേപം
- Sreekantan S

- Feb 25
- 1 min read

ഉത്തർപ്രദേശിലേക്ക് ജപ്പാനിൽ നിന്ന് 11,000 കോടിയുടെ വ്യാവസായിക നിക്ഷേപം. ജപ്പാൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യ ദിനത്തിൽ ഒപ്പുവെച്ച ധാരണാപത്രങ്ങളുടെ കണക്കാണിത്. കുബോട്ട കോർപ്പറേഷൻ, മിൻഡ കോർപ്പറേഷൻ, ജപ്പാൻ ഏവിയേഷൻ ഇലക്ട്രോണിക്സ്, നഗസെ ആൻ്റ് കമ്പനി, സീക്കോ അഡ്വാൻസ്, ഒ ആൻ്റ് ഒ ഗ്രൂപ്പ്, ഫ്യുജി, ഫ്യംജി സിൽവർ ടെക് കോൺക്രീറ്റ് എന്നീ വമ്പൻ ജപ്പാൻ കമ്പനികൾ ഉത്തർപ്രദേശിൽ മുതൽ മുടക്കാൻ പോകുന്നു.
കാർഷിക ,വ്യാവസായിക യന്ത്രങ്ങളുടെ നിർമ്മിതി, ഓട്ടോമൊബീൽ, ഇലക്ട്രോണിക്സ്, അച്ചടി, ഗ്രാഫിക്സ്, റിയാൽറ്റി തുടങ്ങിയ നാനാ മേഖലകളിൽ വ്യാപരിക്കുന്ന മുതൽ മുടക്കാണ് വരാൻ പോകുന്നത്. ഒസാക ആസ്ഥാനമായി 1890 മുതൽ പ്രവർത്തിക്കുന്ന കുബോട്ട കോർപ്പറേഷൻ കാർഷിക, വ്യാവസായിക യന്ത്രങ്ങളുടെ വിശ്വോത്തര നിർമ്മാതാക്കളാണ്.സ്പാർക് മിൻഡ ഗ്രൂപ്പ് സംരംഭമാണ് മിൻഡ കോർപ്പറേഷൻ. വാഹന ഘടക നിർമ്മാണ മേഖലയിൽ അവർക്ക് അപ്രമാദിത്തമുണ്ട്. വാഹനത്തിൻ്റെ ഉള്ളറ മുതൽ സെൻസർ വരെ അവർ നിർമ്മിക്കുന്നു. ഇലക്ട്രോണിക്സിൽ മുൻനിരക്കാരാണ് ജപ്പാൻ ഏവിയേഷൻ ഇലക്ട്രോണിക്സ് ' രാസവസ്തുക്കൾ മുതൽ ഇലക്ട്രോണിക്സ് വരെ പടർന്നു പന്തലിച്ച ഗ്രൂപ്പാണ് നഗസെ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ,
നിയമവാഴ്ച ഉറപ്പാക്കുന്നതിൽ എല്ലാം ഏറെ മുന്നേറിയ ഉത്തർപ്രദേശ് ഈ വൻ
നിക്ഷേപങ്ങളോടെ വലിയ വികസന കുതിപ്പിലേക്കാവും കടന്നു കയറുക.
ബ്യൂറോക്രസിയുടെ ചുവപ്പുനാട യോഗി പാടെ അഴിച്ചെറിഞ്ഞു കഴിഞ്ഞു.




Comments