top of page

SeII on rally, കാണുന്നത് അതു തന്നെ


തുടക്കത്തിലെ നേട്ടങ്ങൾ പിന്നീട് കൈമോശം വന്ന കാഴ്ചയാണ് സ്റ്റോക് മാർക്കറ്റിൽ കാണുന്നത്. NVidiaയുടെ മികച്ച ഫലം ഐടിയിൽ രാവിലെ കണ്ടു. പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയി. ബാങ്ക് നിഫ്റ്റിയിലാവട്ടെ നല്ല വ്യതിയാനം. 


കോൾ ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ, എസ്ബിഐ എന്നിവ നിഫ്റ്റിയെ പിന്നാക്കം വലിച്ചു കൊണ്ടേയിരുന്നു. ടാറ്റ മോട്ടോഴ്‌സും ടെക് മഹീന്ദ്രയും മുന്നോട്ടാഞ്ഞതാണ് നിഫ്റ്റിയെ പിടിച്ചു നിർത്തിയത്.

    

ക്രൂഡ് വില കഴിഞ്ഞ എഴുമാസത്തെ ഉയർന്ന നിലവാരത്തിൽ എത്തിയത് നിക്ഷേപകർക്കിടയിൽ ആശങ്ക പടർത്തി. അമേരിക്ക-ഇറാൻ സംഘർഷം അയയുന്ന മട്ടുമില്ല. ക്രൂഡ് കൂടുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. നമ്മുടെ ക്രൂഡാവശ്യം സിംഹഭാഗവും ഇറക്കുമതിയിലൂടെയാണല്ലോ നിറവേറ്റുന്നത്.


Sell o‌n rally. മാർക്കറ്റിൽ അതൊരു ട്രെൻറ് ആയിരിക്കുന്നു. വിദേശ ഫണ്ടുകളും തദ്ദേശ ഫണ്ടുകളും വാങ്ങിയിട്ടും അതനുസരിച്ചുള്ള  മുന്നേറ്റം മാർക്കറ്റിനു നിലനിർത്താൻ കഴിയുന്നില്ല. ബുധനാഴ്ചത്തെ കണക്കുകൾ വന്നപ്പോൾ വിദേശ, തദ്ദേശ ഫണ്ടുകൾ 8,100 കോടിയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്. അതിനനുസരിച്ച് മുന്നേറ്റം ഇവിടെ ദൃശ്യമായി കാണുന്നില്ല.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page