top of page

ഇക്വിറ്റി സ്കീമുകൾക്കും സ്വർണ്ണം, വെള്ളി ഇടപാടുകളാവാം


ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾക്ക് സ്വർണ്ണം, വെള്ളി നിക്ഷേപങ്ങൾ നടത്താൻ സെബി അനുമതിയായി. ഓഹരി അധിഷ്ഠിത സ്കീമുകളിൽ സമാഹരിക്കുന്ന പണം നിശ്ചിത മേഖലകളിൽ മുതൽ മുടക്കിയ ശേഷം വരുന്ന റസിഡ്യുൽ സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കാനാണ് അനുവാദം ലഭിച്ചിരിക്കുന്നത്.



ലാർജ് കാപ്പ് ഫണ്ടുകളുടെ കാര്യമെടുത്താൽ സമാഹരിച്ച പണത്തിൻ്റെ 80% ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള 100 കമ്പനികളുടെ ഓഹരികളിൽ മുടക്കണമെന്നാണ് സെബി അനുശാസിക്കുന്നത്. ബാക്കി പണം ഫണ്ടിൻ്റെ അക്കൗണ്ടിലെ റസി ഡ്യുൽ ആയി കണക്കാക്കും. മിഡ് കാപ്പ് ഫണ്ടുകൾക്കും സ്മാൾ കാപ്പ് ഫണ്ടുകൾക്കും സെക്ടറൽ ഫണ്ടുകൾക്കും എല്ലാം സെബി നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.


ജനുവരിയിലെ ലഭ്യമായ കണക്കനുസരിച്ച് ഇന്ത്യയിലെ ഇക്വിറ്റി ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത് 38.46 ലക്ഷം കോടി. പുതിയ തീരുമാനത്തോടെ അതിലൊരു പങ്ക് ബുള്യൻ മാർക്കറ്റിലേക്കും വരും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page