top of page

ഓഹരി, താഴോട്ട് തന്നെ


സ്റ്റോക് മാർക്കറ്റ് ദുർബലമായി തുടരുകയാണ്. ആഴ്ച അവസാനവും ട്രെൻ്റിൽ മാറ്റമില്ല. വെള്ളിയാഴ്ച രാവിലെ തന്നെ കണ്ടത് കൂട്ടപ്പൊരിച്ചിലായിരുന്നു. കമ്പോള മൂല്യത്തിൽ മൂന്നു ലക്ഷം കോടിയുടെ നഷ്ടം രാവിലെ തന്നെ.


ജിയോ പൊളിറ്റിക്സിൽ അനിശ്ചിതത്വം മാറുന്നില്ല. പുതിയ പ്രശ്നങ്ങൾ ഉരുണ്ടു കൂടുന്നു. അമേരിക്ക-ഇറാൻ ചർച്ചകൾ എങ്ങുമെത്തുന്നില്ല. ഇതോടെ ക്രൂഡ് വില ബാരലിന് 71 ഡോളറിന് മുകളിലെത്തി.


വിദേശ ഫണ്ടുകൾ പലപ്പോഴും വിറ്റതിനേക്കാളും കൂടുതൽ വാങ്ങുന്നുണ്ടെങ്കിലും sell on ralIy തന്ത്രം തന്നെ പയറ്റിക്കാണുന്നു. ഇന്ത്യൻ മാർക്കറ്റിലെ ഉയർന്ന

വാല്യംവേഷനാണ് അവരെയിതിന് പ്രേരിപ്പിക്കുന്നത്.ഇതോടെ രൂപ-ഡോളർ നിരക്ക് 91 ൽ ചുറ്റി തിരിയുന്നു. ഈ നിലയിൽ മാർക്കറ്റ് കൺസോളി ഡേറ്റ് ചെയ്യാനാണ് തൽക്കാലം സാദ്ധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇൻഡക്സുകൾക്കപ്പുറം Stock Picking ന് പ്രാധാന്യം നൽകേണ്ട സമയം .

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page