top of page


12.5% വളർച്ച ഉറപ്പിച്ച് ഹാപ്പിയസ്റ്റ് മൈൻഡ്സ്
ഈ വർഷം 12.5% വളർച്ച നേടുമെന്ന ആത്മവിശ്വാസം ഊട്ടി ഉറപ്പിക്കുന്നു ഹാപ്പിയസ്റ്റ് മൈൻഡ്സ്. നാലാം പാദ പ്രവർത്തന ഫലം പുറത്തുവിട്ടു കൊണ്ട് മാനേജ്മെൻ്റ് നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ഫുരിക്കുന്നത് ആത്മവിശ്വാസം. FY 26, Q4 ൽ കമ്പനി നേടിയ വരുമാനം 621.7 കോടി. Q3യെ അപേക്ഷിച്ച് 3.1% വളർച്ച. 2025 നാലാം പാദത്തെ അപേക്ഷിച്ച് 9% വളർച്ച. എന്നാൽ ലാഭത്തിൽ കുത്തനെ വളർച്ച നേടി. തൊട്ടു മുൻപാദത്തെ അപേക്ഷിച്ച് 51.8% കൂടുതൽ. മുൻ വർഷം Q4 നെക്കാൾ 79.9% വളർച്ച. മുൻനിര കമ്പനികളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്

Sreekantan S
May 301 min read


ക്രൂഡ് വില വർധന, ഒഎൻജിസിക്ക് വൻ നേട്ടം
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കൂടിയതോടെ പൊതുമേഖലാ നവരത്ന കമ്പനിയായ ഒഎൻജിസിയുടെ ലാഭം കൂടി. ഒഎൻജിസിയുടെ ഒടുവിൽ പുറത്തു വന്ന Q4 ഫലം അതാണ് സൂചിപ്പിക്കുന്നത്. നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 53% കൂടി. ഇതിൻ്റെ പിന്നിലെ രഹസ്യം ക്രൂഡ് വില വർധന തന്നെ. FY 26 Q4ൽ ഒഎൻജിസിയുടെ ലാഭം 13,678 കോടിയായി ഉയർന്നു.കഴിഞ്ഞ വർഷം നാലാം പാദത്തെ അപേക്ഷിച്ച് 53% വും ഈ വർഷം Q3 യെ അപേക്ഷിച്ച് 15% വും വർധന. വരുമാനം 1.74 ലക്ഷം കോടി. മുൻ വർഷം നേടിയത് 1.67 ലക്ഷം കോടി. ഓഹരി ഒന്നിന് ഒരു രൂപ അതായത് 20% അന്തിമ

Sreekantan S
May 291 min read


ദർശന രേഖ അറിയാം, ടാറ്റ സൺസ് ബോർഡ് യോഗം നാളെ
ടാറ്റ സൺസ് ഡയറക്ടർ ബോർഡ് യോഗം മെയ് 26ന് ചേരുന്നു. ടാറ്റ സൺസിൻ്റെ ഭാവി വളർച്ചാ പദ്ധതികളുടെ ദർശനരേഖ ചെയർമാൻ എൻ.ചന്ദ്രശേഖരൻ യോഗത്തിൽ അവതരിപ്പിക്കും. ടാറ്റ ഗ്രൂപ്പ് പിന്തുടരുന്ന ബിസിനസ് സ്ട്രാറ്റജിയിൽ ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിൽ ചന്ദ്ര ശേഖരൻ്റെ ചൊവ്വാഴ്ചത്തെ ദർശന രേഖയുടെ പ്രസക്തി വർദ്ധിക്കുന്നു. മൂലധനം, മൂലധന വിനിയോഗം, ലാഭക്ഷമത എന്നീ ഘടകങ്ങൾ ഇഴകീറി പരിശോധിക്കപ്പെടുന്ന ഒരു പ്രസൻ്റേഷൻ ചന്ദ്രശേഖരൻ നടത്താനിടയുണ്ട്. വേണ്ടത്ര സാമ്പത്തിക അച്ചടക

Sreekantan S
May 251 min read


എൽഐസി ബോണസ് ഓഹരിക്ക് 29 വരെ അവസരം
എൽഐസി ബോണസ് ഓഹരികൾ ലഭിക്കാനുള്ള റെക്കോഡ് തിയ്യതി മെയ് 29. ഈ മാസം 29 ന് ഓഹരി കൈവശമുള്ളവർക്ക് ബോണസ് ഓഹരിക്ക് അർഹതയുണ്ടായിരിക്കും. ഒന്നിനൊന്ന് എന്ന നിലയ്ക്കാണ് എൽഐസി ബോണസ് ഓഹരി പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 10 രൂപ മുഖവിലയുള്ള ഒരു പുതിയ ഓഹരി കൂടി ലഭിക്കും. ഓഹരി ഒന്നിന് 10 രൂപ ലാഭവിഹിതവും എൽഐസി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 25 ലെ രേഖകൾ പ്രകാരം ഓഹരി കൈവശമുള്ളവർക്ക് ഡിവിഡൻ്റ് ലഭിക്കും. ബോണസ് ഓഹരി മാർക്കറ്റിൽ വരുമ്പോൾ ആനുപാതികമായി വില കുറയുമെന്നോർക്കണം. എന്നാ

Sreekantan S
May 241 min read


ഫോർട്ടിസ് ഹെൽത്ത്കെയറിന് 271.2 കോടി ലാഭം
പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ഫോർട്ടിസ് ഹെൽത്ത്കെയറിന് നാലാം പാദത്തിൽ 271.2 കോടി ലാഭം. മുൻ വർഷത്തെ അപേക്ഷിച്ച് 44.2% വർധന. മുൻ വർഷം നാലാം പാദത്തിൽ നേടിയ ലാഭം 188.02 കോടിയായിരുന്നു. ഹോസ്പിറ്റൽ ഡിവിഷൻ തുടർച്ചയായി പ്രവർത്തന മികവ് കാട്ടുന്നുവെന്ന് മാനേജിങ് ഡയറക്ടർ അഷുതോഷ് രഘുവംശി പറഞ്ഞു. ഹോസ്പിറ്റൽ ബിസിനസ്സിൽ നിന്നാണ് വരുമാനത്തിൻ്റെ 85 % . പ്രവർത്തന വരുമാനത്തിൽ 17.8% വർധന നേടാൻ കഴിഞ്ഞു. മാർച്ച് പാദത്തിലെ പ്രവർത്തന വരുമാനം 2364.67 കോടിയാണ്. മുൻ വർഷം നാലാം പാദത്തിലെ പ്രവർത്തന വരുമാന

Sreekantan S
May 241 min read


ആകാശ് അംബാനി ജിയോ പ്ളാറ്റ്ഫോംസ് സാരഥി
ഐപിഒയ്ക്ക് മുന്നോടിയായി ജിയോ പ്ളാറ്റ്ഫോംസിൻ്റ മാനേജിങ് ഡയറക്ടറായി ആകാശ് അംബാനി നിയമിതനായി. അഞ്ചു വർഷത്തേക്കാണ് നിയമനം ഐപിഒ കരടു രേഖകൾ തയ്യാറാക്കി വരികയാണ് ജിയോ പ്ളാറ്റ്ഫോംസ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ രേഖകൾ സെബി അനുമതിക്കായി സമർപ്പിക്കുമെന്ന് അറിയുന്നു. റിലയൻസ് ജിയോ ഇൻഫോകോമിൻ്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി 2014 മുതൽ പ്രവർത്തിച്ച ആകാശ് അംബാനി 2022 ൽ അതിൻ്റെ ചെയർമാനായി. നിലവിൽ ആ പദവിയിൽ തുടരുമ്പോഴാണ് ജിയോ പ്ളാറ്റ്ഫോംസിൻ്റ തലപ്പത്ത് എത്തുന്നത്. AZB ആൻറ് പാർട്നേഴ്സിൻ്റ സഹസ്ഥ

Sreekantan S
May 131 min read


മഹീന്ദ്ര & മഹീന്ദ്രയ്ക്ക് മികച്ച ലാഭം
മഹീന്ദ്ര & മഹീന്ദ്രയ്ക്ക് മികച്ച നാലാം പാദ പ്രവർത്തന ഫലം. Q4 ലാഭം 48.5 % വർധനയോടെ 5,259 കോടിയായി ഉയർന്നു. അന്തിമ ലാഭവിഹിതമായി ഓഹരി ഒന്നിന് 33 രൂപ നിക്ഷേപകർക്ക് ലഭിക്കും. 3,541.85 കോടിയായിരുന്നു മുൻ വർഷം ഇതേ കാലത്തെ ലാഭം. ഓട്ടോമൊബീൽ, ഫാം സെക്ടറുകളിലെ മുന്നേറ്റമാണ് ലാഭത്തിലെ കുതിപ്പിന് ആധാരം. 2026 സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 1,97, 792.78 കോടിയാണ്. 2025 സാമ്പത്തിക വർഷമിത് 1,58,749.75 കോടിയായിരുന്നു. 2026 സമ്പൂർണ വർഷത്തെ ലാഭം 18,621.71 കോടിയായി ഉയർന്നു. 2025 ലെ ലാഭം 14, 073

Sreekantan S
May 61 min read


ഒല ഇലക്ട്രിക്കിന് ഏപ്രിലിലും വിൽപ്പന വർധന
ഒല ഇലക്ട്രിക്കിൻ്റെ വിൽപ്പന ഏപ്രിലിൽ 20% കൂടി. മാർച്ചിലെ വിൽപ്പന 10,133 വാഹനങ്ങൾ ആയിരുന്നെങ്കിൽ ഏപ്രിലിൽ വിറ്റത് 12,166. ഇലക്ട്രിക് ടു വീലറുകളുടെ വിൽപ്പന രാജ്യത്ത് പൊതുവിൽ 22% കുറഞ്ഞപ്പോൾ ഒലയുടെ ഈ നേട്ടം എടുത്തു പറയേണ്ടതാണ്. ഇലക്ട്രിക് മോട്ടോർ സൈക്കിൾ വിപണിയിലേക്ക് കടന്നു കയറുകയാണ് ഒല. ഒലയുടെ റോഡ്സ്റ്റർ എക്സിന് ഉത്തർപ്രദേശ്, ബിഹാർ, മദ്ധ്യപ്രദേശ് തുടങ്ങിയ പ്രധാന മാർക്കറ്റുകളിൽ നല്ല പ്രിയമുണ്ട്. ഒല ഇലക്ട്രിക് ഓഹരി ഇതിനകം 60% ഓളം കൂടിയിട്ടുണ്ട്. മാർച്ചിലെ വിൽപ്പന കണക്കുകളുടെ...

Sreekantan S
May 21 min read


ശീഘ്രം വളരാൻ അദാനിയിൽ അഴിച്ചുപണി
തീരുമാനങ്ങൾ വേഗത്തിലാക്കാൻ പാകത്തിന് പ്രവർത്തന തലത്തിൽ അഴിച്ചുപണി നടത്താൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസം കഴിവതും ഒഴിവാക്കി വളർച്ച ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നിൽ. ഒരു ത്രിതല മാനേജ്മെൻ്റ് സംവിധാനമാണ് അദാനി ഗ്രൂപ്പ് വിഭാവനം ചെയ്യുന്നത്. നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടവരുടെ എണ്ണം കഴിവതും ചുരുക്കും. മുതൽമുടക്ക് സംബന്ധിയായ കാര്യങ്ങൾ വേഗത്തിൽ എടുക്കാനാവണം. എല്ലാറ്റിനും മുൻനിര മാനേജ്മെൻറിനെ ആശ്രയിക്കുന്ന പരമ്പരാഗത രീതി മാറ

Sreekantan S
May 21 min read


ആസ്റ്റർ DM - ക്വാളിറ്റി കെയർ ലയനത്തിന് പച്ചക്കൊടി
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ - ക്വാളിറ്റി കെയർ ലയനത്തിന് ഓഹരി ഉടമകളുടെ അംഗീകാരമായി. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ആശുപത്രി ശൃംഖലയായി ആസ്റ്റർ മാറും. ബ്ളാക്സ്റ്റോൺ നിയന്ത്രണത്തിലുള്ള കമ്പനിയാണ് ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ്. ലയന ശേഷവും ആസാദ് മൂപ്പൻ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. മൂപ്പൻ കുടുംബത്തിനും ബ്ളാക്സ്റ്റോണിനും ഡയറക്ടർ ബോർഡിൽ മൂന്നു വീതം പ്രതിനിധികൾ ഉണ്ടാവും. പുറമെ 6 സ്വതന്ത്ര ഡയറക്ടർമാരും. ക്വാളിറ്റി കെയറിൻ്റെ സാരഥി വരുൺ ഖന്ന മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി

Sreekantan S
Mar 121 min read


ക്ളീൻ മാക്സിന് തണുപ്പൻ ലിസ്റ്റിങ്
ക്ളീൻ മാക്സ് എൻവിറോ എനർജി സൊല്യൂഷൻസ് ഓഹരി ലിസ്റ്റ് ചെയ്തു.960 രൂപയാണ് NSE യിലെ ലിസ്റ്റിങ് വില. ഓഹരിയുടെ ഇഷ്യു വില 1,000 - 1,053 രൂപയായിരുന്നു.863.70 രൂപ വരെ ഒരു വേള താഴ്ന്നു. ബിഎസ്ഇയിൽ 952 രൂപയ്ക്കാണ് ലിസ്റ്റിങ് നടന്നത്. അലോട്മെൻ്റ് കിട്ടിയവർ ക്ഷമയോടെ കാത്തിരിക്കാനാണ് വിദഗ്ദ്ധർ പറഞ്ഞു കേട്ടത്. പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്നവർ വില സ്ഥിരത ആർജ്ജിക്കും വരെ ക്ഷമിക്കുന്നതാവും ബുദ്ധിയെന്ന് സ്വസ്തിക ഇൻവെസ്റ്റ്മെൻ്റ് മാർട്ടിൻ്റെ അനലിസ്റ്റ് ശിവാനി ന്യാതി പറയുന്നു.

Sreekantan S
Mar 21 min read


ഭാരത് ബയോടെക് ഐപിഒ വരുന്നു
വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഓഹരി വിൽപ്പനക്ക് ഒരുങ്ങുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 500 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ഏകദേശ ധാരണയായിട്ടുള്ളതെന്ന് വിശ്വസ്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. 1996ൽ പ്രവർത്തനം തുടങ്ങിയ ഭാരത് ബയോടെക് വാക്സിൻ നിർമ്മാണത്തിൽ ഇതിനകം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കൊവാക്സിൻ എന്ന കൊവിഡ് വാക്സിൻ, ഹെപ്പറ്റൈറ്റിസ് ബി, ഡയേറിയ പ്രതിരോധ ഔഷധങ്ങൾ എന്നിവയെല്ലാം ഉത്പന്ന നിരയിലുണ്ട്. ഡോ. കൃഷ്ണ എല്ലയും ഭാര്യ ഡോ.സുചിത്ര

Sreekantan S
Feb 281 min read


ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ തട്ടിപ്പ്; KPMG അന്വേഷിക്കും.
ഹരിയാനയിലെ 590 കോടിയുടെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കാൻ KPMGയെ ചുമതലപ്പെടുത്തിയതായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് . ഫോറൻസിക് ഓഡിറ്റിങ് ഉടനടി നടത്താനാണ് തീരുമാനം.അതിനിടെ തട്ടിപ്പ് വാർത്തകളുടെ എറ്റവും മോശം സാഹചര്യം മുന്നിൽ കണ്ടുള്ള വിലയിലേക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി താഴ്ന്നുവെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.ഹരിയാനയിൽ 590 കോടിയുടെ തിരിമറി കണ്ടെത്തിയ ശേഷം ഓഹരി വില കുറഞ്ഞത് 16% ഓളം. വിപണി മൂല്യത്തിൽ വന്ന നഷ്ടം 12,000 കോടിക്ക് അടുത്ത്. കുറച്ചു കാലം ഈ ആശങ്കകൾ തുടരാം. മീഡിയം, ലോങ് ടേം

Sreekantan S
Feb 241 min read


IDFC First Bankൽ തട്ടിപ്പ്, ഓഹരി താഴെ
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ 590 കോടിയുടെ തട്ടിപ്പ്. ഹരിയാന സർക്കാരിൻ്റെ അക്കൗണ്ടിലാണ് തിരിമറി കണ്ടെത്തിയത്. ബാങ്ക് ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതെഴുതുമ്പോൾ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി വില 16% താഴ്ന്ന് 70 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. ഒരു വേള 20% താഴ്ന്നിരുന്നു. സംഭവം നിരീക്ഷിച്ച് വരികയാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ആശങ്കയ്ക്ക് വകയില്ല. മൂലധന പര്യാപ്തതാ അനുപാതം 11.5 % വേണ്ടിടത്ത് 17% ഉണ്ട്. ആർബിഐ ഗവർണ്ണറുടെ വിശദീകരണം വന്നതിൽ നിന്

Sreekantan S
Feb 231 min read


ഇന്ത്യയെ അറിയുന്ന അദാനി
എനിക്ക് എന്തു കൊണ്ട് അദാനി പ്രേമം?. രാഷ്ട്ര നിർമ്മിതിക്ക് പ്രാമുഖ്യം നൽകുന്ന ഒരു കോർപ്പറേറ്റായതുകൊണ്ടു തന്നെ . കോർപ്പറേറ്റുകൾ എന്നു കേട്ടാൽ വിറ പൂണ്ട് കലി രൂപം കൊള്ളുന്ന ബുദ്ധിജീവികളെ തട്ടി നടക്കാൻ പാടില്ലാത്ത കേരള രാജ്യത്തിരുന്നു കൊണ്ട് അവരുടെ ഭാഷയിൽ മൂരാച്ചി എഴുതുന്നു. മധുര മനോജ്ഞ ചീനയ്ക്കാകാമെങ്കിൽ പിന്നെ എൻ്റെ ഭാരതത്തിനുമാകാം. അദാനി കീ ജയ് !. AI ഡേറ്റാ സെൻ്ററിലും ഗ്രീൻ എനർജിയിലും അദാനി മുടക്കാൻ പോകുന്നത് 100 ബില്യൺ ഡോളർ. വരുന്ന ഒരു ദശാബ്ദത്തിൽ ഭാരതത്തിൻ്റെ Al മേഖലയിൽ അടി

Sreekantan S
Feb 211 min read
bottom of page
