top of page

ഷിപ്പ് ബിൽഡിങ്ങിൽ വരുന്നു 3 ലക്ഷം കോടി നിക്ഷേപം


പുതിയ നിക്ഷേപ സാദ്ധ്യത തേടുന്നവർ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിൻ്റ പ്രഖ്യാപനം ശ്രദ്ധിച്ചോ?. രാജ്യത്ത് ഷിപ്പ് ബിൽഡിങ് ക്ളസ്റ്ററുകൾ വ്യാപക തോതിൽ തുടങ്ങാൻ പോകുന്നു. മൂന്ന് ലക്ഷം കോടിയുടെ മുതൽമുടക്കാണ് ഈ മുൻഗണനാ മേഖലയിൽ മോദി സർക്കാർ വിഭാവനം ചെയ്യുന്നത്.


മാരിടൈം ഇന്ത്യ വിഷൻ 2030, മാരിടൈം അമൃത് കാൽ വിഷൻ 2047 എന്നീ ദർശന രേഖകളിൽ ലക്ഷ്യമിടുന്നത് ഇന്ത്യയെ ഒരു ലോകോത്തര ഷിപ്പ് ബിൽഡിങ് ഹബ്ബാക്കി മാറ്റുക എന്നതാണ്. ഷിപ്പ് റിപ്പയറിങ്ങിൽ കേന്ദ്രീകരിച്ചിരുന്ന കമ്പനികൾ ഇനി ഷിപ്പ് ബിൽഡിങ്ങിലേക്ക് ശ്രദ്ധ മാറ്റാൻ സർവ്വസാദ്ധ്യതയും കാണുന്നു.


പ്രതിരോധ ഘടക നിർമ്മിതിക്ക് സർക്കാർ നൽകുന്ന ശ്രദ്ധയും ആസൂത്രണവും ഫലം കണ്ടു തുടങ്ങി. 2025 സാമ്പത്തിക വർഷത്തിൽ പ്രതിരോധ സാമഗ്രികളുടെ ആഭ്യന്തര ഉത്പാദനം ഒന്നര ലക്ഷം കോടി കടന്നു. ഇത് റെക്കോഡാണ്. 24,000 കോടി കയറ്റുമതി വരുമാനമായി നേടി. ഇതും റെക്കോഡാണ്.


ഏപ്രിൽ 2026 ഓടെ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 29,000 കോടിയാവുമെന്ന പ്രതീക്ഷയിലാണ് നമ്മൾ. 2030 സാമ്പത്തിക വർഷമാവുമ്പോൾ ഈ മേഖലയിൽ നിന്നുള്ള കയറ്റുമതി വരുമാനം അമ്പതിനായിരം കോടി . അതിനായി ഒത്തു പിടിച്ചുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു .


ഷിപ്പ് യാർഡുകളുടെ മുഖം മാറും. നൂതന സാങ്കേതിക വിദ്യ ഉപയുക്തമാക്കി ഉത്പാദനക്ഷമത കൂട്ടും. ഉത്പാദനക്ഷമത രാജ്യാന്തര തലത്തിൽ കിടപിടയ്ക്കുന്നതാക്കും. ഷിപ്പ് ഡിസൈനിങ്ങിൽ ശാസ്ത്രീയ പരിശീലനം നൽകി മേഖല നവീകരിക്കും. ഡിജിറ്റലൈസേഷൻ്റെ സാദ്ധ്യതകൾ പരിശോധിക്കപ്പെടും


ചുരുക്കത്തിൽ ഡിഫൻസ് സ്റ്റോക്കുകൾ കൂടി പോർട് ഫോളിയോയിൽ ഉൾപ്പെടുത്തുന്ന കാര്യം ഓഹരി നിക്ഷേപകർക്ക് പരിഗണിക്കാവുന്നതാണ്. സർക്കാർ ഈ മേഖലയ്ക്ക് നൽകുന്ന ഊന്നൽ പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page