top of page


FY 26ൽ 7.7% വളർച്ച, Q4ൽ 7.8%
പോയ മാർച്ചിൽ അവസാനിച്ച 2026 സമ്പൂർണ സാമ്പത്തിക വർഷം 7.7% വളർച്ച കൈവരിച്ചെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഈ വളർച്ച കാണുന്നത്. 7.6% ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇന്നത്തെ ലോക സാഹചര്യത്തിൽ ഇതു നേട്ടം തന്നെ. 2026 സാമ്പത്തിക വർഷത്തെ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസങ്ങളിൽ അതായത് നാലാം പാദത്തിൽ മാത്രം 7.8 % വളർച്ച നേടിയിട്ടുണ്ട്. മൂന്നാം പാദത്തിൽ 8% വളർച്ച രേഖപ്പെടുത്തിയിരുന്നു. അടിസ്ഥാന വർഷം 2022-23 ആയി പുതുക്കി നി

Sreekantan S
19 hours ago1 min read


പുതിയ പലിശ, എംപിസി യോഗം നാളെ
പുതിയ പലിശ നാളെ അറിയാം. റിസർവ് ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി വെള്ളിയാഴ്ച തീരുമാനം പറയും. തത്സ്ഥിതി തുടർന്നേക്കും. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ 2026ലെ പ്രൊവിഷണൽ എസ്റ്റിമേഷനും വെള്ളിയാഴ്ച പ്രഖ്യാപിക്കും. Cautious resiliance എന്ന തലക്കെട്ടാണ് മെയ് മാസത്തെ തത്സ്ഥിതിയെ ധനകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നത്. ആഗോള ഇന്ധന പ്രതിസന്ധി, രൂപയുടെ വിലയിടിവ്, ഏറുന്ന ഇറക്കുമതി ചെലവ്, ശരാശരിയിൽ കുറഞ്ഞ കാലവർഷം. ഈ ഘടകങ്ങൾ വെച്ച് അങ്ങനെ ഒരു വിലയിരുത്തലെ നടത്താനാവൂ. 1.94

Sreekantan S
2 days ago1 min read


Value Buying തുണച്ചു
തുടക്കത്തിലെ വീഴ്ചയുടെ നഷ്ടം ഉച്ചയോടെ തിരിച്ചു പിടിച്ചു. സ്റ്റോക് മാർക്കറ്റിൻ്റെ ഇന്നത്തെ ബാക്കി പത്രം അതാണ്. വില കുറഞ്ഞ പല കമ്പനികളും നിക്ഷേപ യോഗ്യമായി ജനത്തിന് തോന്നിയപ്പോൾ അവർ വാങ്ങി. Value buying. അതു തന്നെ. സെൻസെക്സ് 1,350 പോയൻ്റിലേറെ രാവിലെ താഴ്ന്നു. നിഫ്റ്റി 330 പോയൻ്റിലേറെ താഴോട്ട് പോയി. ഒടുവിൽ സെൻസെക്സിൻ്റ നഷ്ടം 303 പോയൻ്റായി ചുരുങ്ങി. നിഫ്റ്റി 78 പോയൻ്റും. ബാങ്ക് നിഫ്റ്റി ഉച്ചയോടെ വീണ്ടെടുത്തത് 500 പോയൻ്റ്. വ്യതിയാന സൂചിക INDIA VIX മെച്ചപ്പെട്ടതോടെ എല്ലാവർക്കും കമ്പ

Sreekantan S
3 days ago1 min read


5 ഐപിഒകൾ ഈ ആഴ്ച
ഈ ആഴ്ച അഞ്ച് കമ്പനികൾ പബ്ളിക് ഇഷ്യുവുമായി മാർക്കറ്റിൽ എത്തുന്നു. ഇവർ സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 900 കോടിയിലേറെ. ജിഎംആർ ഗ്രീൻ ടെക്നോളജീസ്, ഹെക്സഗൺ ന്യുട്രീഷൻ, മെറിട്രോണിക്സ്, വാഹ് കെമിക്കൽസ്, ജെൻക്സായി അനലിറ്റിക്സ് എന്നിവയാണ് ഓഹരി വിൽപ്പന നടത്തുന്നത്. ഒടുവിൽ പറഞ്ഞ മൂന്നും എസ്എംഇ വിഭാഗത്തിലാണ് എത്തുന്നത്. ജിഎംആർ ഗ്രീൻ ടെക്നോളജീസ് ഇഷ്യു ജൂൺ 3ന് തുടങ്ങി 5 ന് അവസാനിക്കും.192 രൂപയാണ് ഇഷ്യു വില. ഹെക്സാഗൺ ന്യൂട്രിഷൻ ഓഹരി വിൽപ്പന ജൂൺ 5ന് തുടങ്ങി 9ന് അവസാനിക്കും.45 രൂപയാണ് ഇഷ്യു വില.

Sreekantan S
5 days ago1 min read


NSE യിൽ F&O ക്ളോസിങ് ദീർഘിപ്പിക്കുന്നു
നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലെ എഫ് ആൻറ് ഒ ക്ളോസിങ് സമയത്തിൽ മാറ്റം. ഓഗസ്റ്റ് മൂന്നു മുതൽ എൻഎസ്ഇയിലെ ഫ്യൂച്ചേഴ്സ് ആൻ്റ് ഓപ്ഷൻസ് ക്ളോസിങ് 3.40നായിരിക്കും. ക്യാഷ് സെഗ്മെൻ്റ് പതിവുപോലെ 3.30 ന് തന്നെ വ്യാപാരം അവസാനിപ്പിക്കും. പുതിയ ക്ളോസിങ് ഓക്ഷൻ സെഷൻ നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായാണ് എഫ് ആൻ്റ് ഒ ഇടപാടുകൾ പത്തു മിനിറ്റു കൂടി നീട്ടിയത്. ക്ളോസിങ് വേളയിലെ തിരക്കിട്ട വാങ്ങൽ, വിൽക്കൽ ഓർഡറുകൾ യഥാവിധി പരിഗണിച്ച് കുറ്റമറ്റ ക്ളോസിങ് വില നിശ്ചയിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ക്ളോസിങ് ഓക്ഷ

Sreekantan S
7 days ago1 min read


12.5% വളർച്ച ഉറപ്പിച്ച് ഹാപ്പിയസ്റ്റ് മൈൻഡ്സ്
ഈ വർഷം 12.5% വളർച്ച നേടുമെന്ന ആത്മവിശ്വാസം ഊട്ടി ഉറപ്പിക്കുന്നു ഹാപ്പിയസ്റ്റ് മൈൻഡ്സ്. നാലാം പാദ പ്രവർത്തന ഫലം പുറത്തുവിട്ടു കൊണ്ട് മാനേജ്മെൻ്റ് നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ഫുരിക്കുന്നത് ആത്മവിശ്വാസം. FY 26, Q4 ൽ കമ്പനി നേടിയ വരുമാനം 621.7 കോടി. Q3യെ അപേക്ഷിച്ച് 3.1% വളർച്ച. 2025 നാലാം പാദത്തെ അപേക്ഷിച്ച് 9% വളർച്ച. എന്നാൽ ലാഭത്തിൽ കുത്തനെ വളർച്ച നേടി. തൊട്ടു മുൻപാദത്തെ അപേക്ഷിച്ച് 51.8% കൂടുതൽ. മുൻ വർഷം Q4 നെക്കാൾ 79.9% വളർച്ച. മുൻനിര കമ്പനികളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്

Sreekantan S
May 301 min read


ക്രൂഡ് വില വർധന, ഒഎൻജിസിക്ക് വൻ നേട്ടം
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കൂടിയതോടെ പൊതുമേഖലാ നവരത്ന കമ്പനിയായ ഒഎൻജിസിയുടെ ലാഭം കൂടി. ഒഎൻജിസിയുടെ ഒടുവിൽ പുറത്തു വന്ന Q4 ഫലം അതാണ് സൂചിപ്പിക്കുന്നത്. നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 53% കൂടി. ഇതിൻ്റെ പിന്നിലെ രഹസ്യം ക്രൂഡ് വില വർധന തന്നെ. FY 26 Q4ൽ ഒഎൻജിസിയുടെ ലാഭം 13,678 കോടിയായി ഉയർന്നു.കഴിഞ്ഞ വർഷം നാലാം പാദത്തെ അപേക്ഷിച്ച് 53% വും ഈ വർഷം Q3 യെ അപേക്ഷിച്ച് 15% വും വർധന. വരുമാനം 1.74 ലക്ഷം കോടി. മുൻ വർഷം നേടിയത് 1.67 ലക്ഷം കോടി. ഓഹരി ഒന്നിന് ഒരു രൂപ അതായത് 20% അന്തിമ

Sreekantan S
May 291 min read


ദർശന രേഖ അറിയാം, ടാറ്റ സൺസ് ബോർഡ് യോഗം നാളെ
ടാറ്റ സൺസ് ഡയറക്ടർ ബോർഡ് യോഗം മെയ് 26ന് ചേരുന്നു. ടാറ്റ സൺസിൻ്റെ ഭാവി വളർച്ചാ പദ്ധതികളുടെ ദർശനരേഖ ചെയർമാൻ എൻ.ചന്ദ്രശേഖരൻ യോഗത്തിൽ അവതരിപ്പിക്കും. ടാറ്റ ഗ്രൂപ്പ് പിന്തുടരുന്ന ബിസിനസ് സ്ട്രാറ്റജിയിൽ ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിൽ ചന്ദ്ര ശേഖരൻ്റെ ചൊവ്വാഴ്ചത്തെ ദർശന രേഖയുടെ പ്രസക്തി വർദ്ധിക്കുന്നു. മൂലധനം, മൂലധന വിനിയോഗം, ലാഭക്ഷമത എന്നീ ഘടകങ്ങൾ ഇഴകീറി പരിശോധിക്കപ്പെടുന്ന ഒരു പ്രസൻ്റേഷൻ ചന്ദ്രശേഖരൻ നടത്താനിടയുണ്ട്. വേണ്ടത്ര സാമ്പത്തിക അച്ചടക

Sreekantan S
May 251 min read


എൽഐസി ബോണസ് ഓഹരിക്ക് 29 വരെ അവസരം
എൽഐസി ബോണസ് ഓഹരികൾ ലഭിക്കാനുള്ള റെക്കോഡ് തിയ്യതി മെയ് 29. ഈ മാസം 29 ന് ഓഹരി കൈവശമുള്ളവർക്ക് ബോണസ് ഓഹരിക്ക് അർഹതയുണ്ടായിരിക്കും. ഒന്നിനൊന്ന് എന്ന നിലയ്ക്കാണ് എൽഐസി ബോണസ് ഓഹരി പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 10 രൂപ മുഖവിലയുള്ള ഒരു പുതിയ ഓഹരി കൂടി ലഭിക്കും. ഓഹരി ഒന്നിന് 10 രൂപ ലാഭവിഹിതവും എൽഐസി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 25 ലെ രേഖകൾ പ്രകാരം ഓഹരി കൈവശമുള്ളവർക്ക് ഡിവിഡൻ്റ് ലഭിക്കും. ബോണസ് ഓഹരി മാർക്കറ്റിൽ വരുമ്പോൾ ആനുപാതികമായി വില കുറയുമെന്നോർക്കണം. എന്നാ

Sreekantan S
May 241 min read


ഫോർട്ടിസ് ഹെൽത്ത്കെയറിന് 271.2 കോടി ലാഭം
പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ഫോർട്ടിസ് ഹെൽത്ത്കെയറിന് നാലാം പാദത്തിൽ 271.2 കോടി ലാഭം. മുൻ വർഷത്തെ അപേക്ഷിച്ച് 44.2% വർധന. മുൻ വർഷം നാലാം പാദത്തിൽ നേടിയ ലാഭം 188.02 കോടിയായിരുന്നു. ഹോസ്പിറ്റൽ ഡിവിഷൻ തുടർച്ചയായി പ്രവർത്തന മികവ് കാട്ടുന്നുവെന്ന് മാനേജിങ് ഡയറക്ടർ അഷുതോഷ് രഘുവംശി പറഞ്ഞു. ഹോസ്പിറ്റൽ ബിസിനസ്സിൽ നിന്നാണ് വരുമാനത്തിൻ്റെ 85 % . പ്രവർത്തന വരുമാനത്തിൽ 17.8% വർധന നേടാൻ കഴിഞ്ഞു. മാർച്ച് പാദത്തിലെ പ്രവർത്തന വരുമാനം 2364.67 കോടിയാണ്. മുൻ വർഷം നാലാം പാദത്തിലെ പ്രവർത്തന വരുമാന

Sreekantan S
May 241 min read


കേന്ദ്ര സർക്കാരിന് 2.87 ലക്ഷം കോടി RBI ലാഭവിഹിതം
റിസർവ് ബാങ്ക് ലാഭവിഹിത ഇനത്തിൽ 2.87 ലക്ഷം കോടി കേന്ദ്ര സർക്കാരിന് നൽകി. 2026ലെ ഡിവിഡൻ്റ് ഇനത്തിൽ നൽകിയ ഈ തുക റെക്കോഡാണ്. റിസർവ് ബാങ്ക് ബോർഡ് യോഗത്തിൻ്റ തീരുമാന പ്രകാരമാണ് ഈ പണ കൈമാറ്റം. പശ്ചിമേഷ്യൻ പ്രതിസന്ധി സൃഷ്ടിച്ച സമ്മർദങ്ങളെ വലിയൊരളവിൽ അതിജീവിക്കാൻ കേന്ദ്ര സർക്കാരിന് ഈ പണം വഴി സാധിക്കും. മാർച്ച് 31 ലെ കണക്കു പ്രകാരം റിസർവ് ബാങ്കിൻ്റെ ബാലൻസ് ഷീറ്റ് 91,97,121.08 കോടിയുടെ താണ്.20.61% വളർച്ച. മൊത്ത വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 26.42% കൂടി. 2026-27 സാമ്പത്തിക വർഷത്തിൽ ബജ

Sreekantan S
May 231 min read


സ്വിഗ്ഗിക്കും സുമാറ്റോയ്ക്കും പിന്നാലെ സെപ്റ്റോയും ഐപിഒയ്ക്ക്
സുമാറ്റോയ്ക്കും സ്വിഗ്ഗിക്കും പിന്നാലെ ക്വിക്ക് കമേഴ്സ് പ്ളാറ്റ്ഫോമായ സെപ്റ്റോയും ഓഹരി വിൽപ്പനക്ക് പദ്ധതിയിടുന്നു. 11,000 കോടിയുടെ ഐപിഒ ജൂലായ് മാസം വരുമെന്നറിയുന്നു. ഓഹരി വിൽപ്പനയ്ക്കുള്ള പ്രാരംഭ നടപടികൾക്ക് സെബി അനുമതിയായി. പ്രോസ്പക്ടസിൻ്റ അന്തിമ കരടു രേഖകൾ സെബി പരിഗണിക്കുന്നതായാണ് വിവരം.ഏതാനും ദിവസങ്ങൾക്കകം തീരുമാനം വന്നേക്കാം. ബംഗലുരു കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് സെപ്റ്റോ. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളായിരിക്കെ ഇടയ്ക്കു വെച്ച് പoനം നിർത്തിയ ആദി

Sreekantan S
May 211 min read


നഷ്ടം കുറച്ച് ഒല ഇലക്ട്രിക്
ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റിക്ക് നാലാം പാദത്തിൽ 500 കോടിയുടെ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിലെ നഷ്ടം 870 കോടിയായിരുന്നു.മുൻവർഷ നാലാം പാദത്തെ അപേക്ഷിച്ച് നഷ്ടം 42.5% കുറഞ്ഞു. ഈ വർഷം തൊട്ടു മുമ്പുള്ള ഡിസംബർ പാദത്തിലെ നഷ്ടം 487 കോടിയായിരുന്നു.മൂന്നാം പാദത്തിൽ നിന്ന് നാലാം പാദമായപ്പോൾ നഷ്ടം 2.7% കൂടിയെന്നു കാണാം. പ്രവർത്തന വരുമാനം മുൻവർഷം നാലാം പാദത്തെ അപേക്ഷിച്ച് 56.6 % കുറഞ്ഞിട്ടുണ്ട്. മുൻ വർഷം ഈ ഇനത്തിൽ 611 കോടി നേടിയെങ്കി

Sreekantan S
May 201 min read


പെപ്സികോ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു
പെപ്സികോ ഇന്ത്യ രാജ്യത്ത് വൻ മുതൽ മുടക്കിനൊരുങ്ങുന്നു. 2030 ഓടെ 5,700 കോടിയുടെ നിക്ഷേപത്തിനാണ് പെപ്സികോ ഇന്ത്യ പദ്ധതിയിടുന്നത്. തമിഴ്നാട്ടിലെയും മദ്ധ്യപ്രദേശിലെയും അസമിലെയും പെപ്സി പ്ളാൻറുകളുടെ ശേഷി കൂട്ടാനാവും ഈ നിക്ഷേപം നടത്തുകയെന്ന് പെപ്സികോ ഇന്ത്യയുടെ സൗത്ത് ഏഷ്യ സിഇഒ ജഗ്റിത് കൊട്ടെജ പറഞ്ഞു. 2025 ഡിസംബറിൽ അവസാനിച്ച ഒരു വർഷക്കാലത്ത് കമ്പനി 905 കോടി ലാഭം നേടി. നേടിയ വരുമാനം 9,789 കോടി. പെപ്സിയുടെ ലോകത്തെ പ്രമുഖ 13 മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ രണ്ടക്ക വളർച്ച സ്ഥിരമായ

Sreekantan S
May 191 min read


5G IMPACT, കമ്പോള മൂല്യത്തിൽ ഭാരതി രണ്ടാമൻ
എച്ച്ഡിഎഫ്സി ബാങ്കിനെ പിന്തള്ളി കമ്പോള മൂല്യത്തിൽ രണ്ടാമനായി ഭാരതി എയർടെൽ. റിലയൻസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ പിന്നിൽ രണ്ടാമനായി ഇനി ഭാരതി എയർടെൽ. ഭാരതിയുടെ ഓഹരി മൂല്യം 11.8 ലക്ഷം കോടി. എച്ച്ഡിഎഫ്സിയുടേത് 11.7 ലക്ഷം കോടി. ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസിൻ്റെ മൂല്യം 18 ലക്ഷം കോടി . കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ എയർടെൽ ഓഹരി ഉയർന്നത് 270%. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി കൂടിയതാവട്ടെ 49%. കൊവിഡ് പൂർവ പ്രൗഢി വീണ്ടെടുക്കാൻ ബുദ്ധിമുട്ടുകയാണ് ഇന്ന് എച്ച് ഡിഎഫ് സി ബാങ്ക്. എച്ച്ഡിഎഫ്സ

Sreekantan S
May 191 min read


വനിതാ സ്റ്റാർട്ടപ്പുകൾക്ക് 10 കോടി വരെ ഈടില്ലാ വായ്പ
വനിതാ സ്റ്റാർട്ടപ്പുകൾക്കും വനിതകളുടെ സ്വയം സഹായ സംഘങ്ങൾക്കും പത്തു കോടി വരെ ഈടില്ലാ വായ്പ ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. നഗരത്തിലെ മാളുകളിലും ഷോപ്പിങ് കോംപ്ളക്സുകളിലും വനിതാ സ്വയം സഹായ സംഘങ്ങളുടെ ഉത്പന്ന വിപണനത്തിന് സർക്കാർ സൗകര്യവും ഒരുക്കി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. രാജ്യ തലസ്ഥാനത്തെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനും സംരംഭകരാക്കാനും നടത്തുന്ന തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇവർക്ക് നൽകുന്ന വായ്പയ്ക്ക് സർക്കാർ തന്നെ ഗ്യാരൻ്റിയറാവും. മെഗാ സെൽഫ് ഗ്രൂപ്

Sreekantan S
May 171 min read


അദാനിയുടെ പഞ്ച നക്ഷത്ര ഹോട്ടൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനിയുടെ പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നു. ഐഎച്ച്ജി ഹോട്ടൽസ് ആൻ്റ് റിസോർട്സുമായി സഹകരിച്ച് അദാനി എയർപോർട് ഹോൾഡിങ്സ് പദ്ധതി നടപ്പാക്കും തിരുവനന്തപുരത്തിന് പുറമെ രാജ്യത്തെ നാലു നഗരങ്ങളിൽ കൂടി പഞ്ചനക്ഷത്ര ഹോട്ടലുകൾ തുറക്കാൻ ഇരുകൂട്ടരും ധാരണയിൽ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഹോട്ടൽ ഹോളിഡെ ഇൻ ബ്രാൻറി ലാവും അവതരിപ്പിക്കുക. വിമാനത്താവളത്തിന് എതിർവശത്ത് ചാക്കയിലാണ് നിർദിഷ്ട പദ്ധതി വരുന്നത്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി കിട്ടിക്കഴിഞ്ഞു. 135 കോടിയാണ് മുതൽ

Sreekantan S
May 161 min read


വിലയിടിവിന് തടയിട്ട് ഷോർട് കവറിങ്
ഓഹരിയിൽ ഷോർട് കവറിങ്. ഇന്നതാണ് കണ്ടത്.കഴിഞ്ഞ ദിവസങ്ങളിൽ വിറ്റു മാറിയവർ പൊസിഷൻ സ്ക്വയർ ഓഫ് ചെയ്തു. ഇതോടെ സെൻസെക്സ് 790 പോയൻ്റ് കയറി 75,398.72ൽ ക്ളോസ് ചെയ്തു. നിഫ്റ്റി 277 പോയൻ്റ് വർധനയോടെ 23689.60 ൽ എത്തി. നിഫ്റ്റി മിഡ് കാപ്പ് 1.18 % കൂടിയപ്പോൾ സ്മാൾ കാപ്പിൽ ഫ്ളാറ്റ് ക്ളോസിങ്. ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ കമ്പോള മൂല്യം 458 ലക്ഷം കോടിയിൽ നിന്ന് 463 ലക്ഷം കോടിയായി. അദാനി എൻ്റർപ്രൈസസ്, സിപ്ള, ഭാരതി എയർടെൽ എന്നിവ മുന്നേറ്റം കാഴ്ചവെച്ച ഇൻഡക്സ് ഓഹരികളിൽപ്പെടുന്നു. ഇൻഫോസിസ്, ടെക് മഹീ

Sreekantan S
May 141 min read


ആകാശ് അംബാനി ജിയോ പ്ളാറ്റ്ഫോംസ് സാരഥി
ഐപിഒയ്ക്ക് മുന്നോടിയായി ജിയോ പ്ളാറ്റ്ഫോംസിൻ്റ മാനേജിങ് ഡയറക്ടറായി ആകാശ് അംബാനി നിയമിതനായി. അഞ്ചു വർഷത്തേക്കാണ് നിയമനം ഐപിഒ കരടു രേഖകൾ തയ്യാറാക്കി വരികയാണ് ജിയോ പ്ളാറ്റ്ഫോംസ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ രേഖകൾ സെബി അനുമതിക്കായി സമർപ്പിക്കുമെന്ന് അറിയുന്നു. റിലയൻസ് ജിയോ ഇൻഫോകോമിൻ്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി 2014 മുതൽ പ്രവർത്തിച്ച ആകാശ് അംബാനി 2022 ൽ അതിൻ്റെ ചെയർമാനായി. നിലവിൽ ആ പദവിയിൽ തുടരുമ്പോഴാണ് ജിയോ പ്ളാറ്റ്ഫോംസിൻ്റ തലപ്പത്ത് എത്തുന്നത്. AZB ആൻറ് പാർട്നേഴ്സിൻ്റ സഹസ്ഥ

Sreekantan S
May 131 min read


Weak outlook, ഐടി ഓഹരികൾ താഴോട്ട്
ഐടി ഓഹരികൾ കടുത്ത വിൽപ്പന സമ്മർദത്തിൽ. 2023 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഐടി ഇൻസക്സ് എത്തി ചേർന്നിരിക്കുന്നു. പരമ്പരാഗത ഐടി സേവനങ്ങൾക്കുള്ള ഡിമാൻ്റ് ലോകത്താകമാനം കുറയുന്നുവെന്ന റിപ്പോർട്ടുകളും കമ്പനികൾക്ക് വരും പാദങ്ങളിൽ വരുമാനം കുറയുമെന്ന പ്രവചനങ്ങളും തിരിച്ചടിക്ക് കാരണമായി. അമേരിക്കയിലെ പലിശ എന്താവുമെന്ന ആശങ്കയും ഐടി കമ്പനികളെ വേട്ടയാടുന്നു. സെക്ടറൽ ഇൻഡക്സുകളിൽ ഏറ്റവും ദുർബലം ഇപ്പോൾ ഐടി ഇൻഡക്സാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാലര ശതമാനം കുറഞ്ഞു. പേഴ്സി

Sreekantan S
May 121 min read
bottom of page
