top of page

ഭാരത് ബയോടെക് ഐപിഒ വരുന്നു


വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഓഹരി വിൽപ്പനക്ക് ഒരുങ്ങുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 500 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ഏകദേശ ധാരണയായിട്ടുള്ളതെന്ന് വിശ്വസ്‌ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.


1996ൽ പ്രവർത്തനം തുടങ്ങിയ ഭാരത് ബയോടെക് വാക്സിൻ നിർമ്മാണത്തിൽ ഇതിനകം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കൊവാക്സിൻ എന്ന കൊവിഡ് വാക്സിൻ, ഹെപ്പറ്റൈറ്റിസ് ബി, ഡയേറിയ പ്രതിരോധ ഔഷധങ്ങൾ എന്നിവയെല്ലാം ഉത്പന്ന നിരയിലുണ്ട്. ഡോ. കൃഷ്ണ എല്ലയും ഭാര്യ ഡോ.സുചിത്ര എല്ലയുമാണ് ഹൈദ്രബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിൻ്റെ സ്ഥാപക പ്രൊമോട്ടർമാർ.ചിക്കൻഗുനിയ, സിക്ക തുടങ്ങിയ വൈറസ് രോഗങ്ങൾക്കും അദ്യ പ്രതിരോധ വാക്സിനുകൾ കണ്ടെത്തിയ കമ്പനി കൂടിയാണിത്. എച്ച്1 എൻ1 പ്രതിരോധ മരുന്നും അവരുടേതായുണ്ട്.145 ആഗോള പേറ്റൻ്റ്, 19 വാക്സിനുകൾ. ഭാരത് ബയോടെക് ഐപിഒ വിജയകരമാവാൻ അനുകൂല ഘടകങ്ങൾ ഏറെയുണ്ട്. എന്താവും ഇഷ്യം വില? പ്രീമിയം എത്ര?.അതനുസരിച്ചാവും നിക്ഷേപക പ്രതികരണം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page