top of page


റിലയൻസിനെതിരെ സിബിഐ അന്വേഷണമില്ല, ഹർജി തള്ളി
ഒഎൻജിസിയുടെ എണ്ണപ്പാടങ്ങളിൽ നിന്ന് റിലയൻസ് പ്രകൃതി വാതകം ചോർത്തിയെന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഒഎൻജിസിയുടെആന്ധ്രയിലെ കൃഷ്ണ ഗോദാവരി എണ്ണപ്പാടങ്ങളിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് അനധികൃതമായി പ്രകൃതി വാതകം ചോർത്തുന്നുവെന്നായിരുന്നു കേസിലെ ആരോപണം.ജിതേന്ദ്ര പി മാരുവാണ് കോടതിയെ സമീപിച്ചത്. മോഷണം, വിശ്വാസ വഞ്ചന, പൊതുമുതൽ ദുരുപയോഗം തുടങ്ങിയ വകുപ്പുകളിൽ എഫ്ഐആറിട്ട് മുകേഷ് അംബാനിക്കും റിലയൻസ് ഇൻഡസ്ട്രീസിനുമെതിരെ കേസ്സെടുത്ത് സിബിഐ അന്വേഷണം നടത്

Sreekantan S
Mar 271 min read


രണ്ട് അമേരിക്കൻ സംരംഭങ്ങൾ ഏറ്റെടുക്കാൻ ഇൻഫോസിസ്
ഇൻഫോസിസ് അമേരിക്കയിലെ രണ്ട് ഐടി സംരംഭങ്ങൾ ഏറ്റെടുക്കുന്നു. ഏറ്റെടുക്കലിന് മുടക്കാൻ പോകുന്നത് 560 ദശലക്ഷം ഡോളർ. അടുത്തിടെ ഇൻഫോസിസ് വിദേശത്ത് നടത്തുന്ന വലിയ ഏറ്റെടുക്കലാണിത്. ഒപ്റ്റിമം ഹെൽത്ത് കെയർ ഐടി, സ്ട്രാറ്റസ് എന്നീ സംരംഭങ്ങളാണ് ഇൻഫോസിസ് അമേരിക്കയിൽ സ്വന്തമാക്കാൻ പോകുന്നത്. ഒപ്റ്റിമത്തിന് വേണ്ടിയാണ് 465 ദശലക്ഷം ഡോളറും മുടക്കുന്നത്. സ്ട്രാറ്റസ് വാങ്ങാൻ വേണ്ടി വരുന്നത് 95 ദശലക്ഷം ഡോളറും. 2027 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ തന്നെ ഏറ്റെടുക്കൽ പ്രാബല്യത്തിലാവും. ഒപ്റ്റിമം ഹെൽത്ത

Sreekantan S
Mar 261 min read


മണിപ്പാൽ ഹെൽത്ത് ഐപിഒ വരുന്നു, ലക്ഷ്യം 8,000 കോടി
രാജ്യമെങ്ങും പന്തലിച്ചു കിടക്കുന്ന ആശുപത്രി ശൃംഖലയുടെ കരുത്തിൽ മണിപ്പാൽ ഹെൽത്ത് എൻ്റർപ്രൈസസ് ഓഹരി വിപണിയിലേക്ക്. 8,000 കോടിയാണ് പുതിയ ഓഹരികളുടെ സമാഹരണ ലക്ഷ്യം. പുറമെ പ്രൊമോട്ടർ വിഹിതത്തിലെ ഓഫർ ഫോർ സെയിലും ഉദ്ദേശിക്കുന്നു. ഐപിഒ പ്രോസ്പെക്ടസിൻ്റെ കരടു രേഖകൾ സെബിക്ക് സമർപ്പിച്ചു കഴിഞ്ഞു. പ്രൊമോട്ടർമാരുടെ പങ്കാളിത്തം ഓഫർ ഫോർ സെയിൽ വഴി കുറയ്ക്കും. 4.32 കോടി വരെ ഓഹരികൾ പ്രൊമോട്ടർമാർ കൈമാറാൻ ഉദ്ദേശിക്കുന്നു. ഇംപീരിയസ് ഹെൽത്ത് കെയർ ഇൻവെസ്റ്റ്മെൻറ്സ്, മണിപ്പാൽ എജ്യംക്കേഷൻ ആൻ്റ് മെഡിക്

Sreekantan S
Mar 251 min read


പൊതു പങ്കാളിത്തത്തോടെ ദേശീയ പാത, രാജ്മാർഗ് ലിസ്റ്റ് ചെയ്തു
പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തെ ദേശീയ പാത നിർമ്മാണത്തിന് വഴിയൊരുക്കുന്നതിനായി കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. ഇതിൻ്റെ ഭാഗമായി പബ്ളിക് ഇഷ്യുവിലൂടെ പണം സമാഹരിച്ച രാജ്മാർഗ് ഇൻഫ്ര ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റ് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ട്രസ്റ്റാണിത്. ഓഹരി ഒന്നിന് 99 - 100 രൂപ പ്രൈസ് ബാൻറിൽ 6,000 കോടിയാണ് ട്രസ്റ്റ് സമാഹരിച്ചത്. എൻഎസ്ഇയിൽ 107.45 രൂപ വരെ ആദ്യ ദിനം വ

Sreekantan S
Mar 241 min read


വില വ്യതിയാനം, മ്യൂച്വൽ ഫണ്ടുകൾ ക്യാഷ് ഹോൾഡിങ് കൂട്ടി
ഓഹരി വില വ്യതിയാനം മുന്നിൽ കണ്ട് മ്യൂച്വൽ ഫണ്ടുകൾ ക്യാഷ് ഹോൾഡിങ് കൂട്ടുന്നു. ഫെബ്രുവരിയിൽ ജനുവരി യേക്കാൾ നാലായിരം കോടി ക്യാഷായി അവർ കയ്യിൽ കരുതി. മാർച്ചിലെ കണക്കുകൾ പുറത്തു വന്നിട്ടില്ല. ഓഹരി അധിഷ്ഠിത മ്യുച്വൽ ഫണ്ട് സ്കീമുകൾ ജനുവരിയിൽ അക്കൗണ്ടിൽ ക്യാഷായി സൂക്ഷിച്ചിരുന്നത് 2.06 ലക്ഷം കോടിയായിരുന്നു. ഫെബ്രുവരിയിൽ ഈ തുക 2.10 ലക്ഷം കോടിയായി. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ളാൻ വഴി ഫണ്ടുകളിലേക്ക് വരുന്ന പണത്തിന് പഞ്ഞമൊന്നുമില്ല. കഴിഞ്ഞ 11 മാസമായി അത് സ്ഥിര വളർച്ച കാണിക്കുന്നു.

Sreekantan S
Mar 231 min read


കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ ഇൻഫിന ഓഹരികൾ കൈമാറുന്നു
ഇൻഫിന ഫിനാൻസിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി തീരുമാനിച്ചു. കൊട്ടക് മഹീന്ദ്രയുടെ സമ്പൂർണ്ണ ഉപകമ്പനിയാണ് കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി. ഇൻഫിനയിലുള്ള 30.99% ഓഹരികളാണ് വിൽക്കുന്നത്. ആകെ അവർക്ക് 49.99% ഓഹരികളുണ്ട്. 1,294 കോടിയുടെ ഓഹരി കൈമാറ്റമാണ് നടക്കാൻ പോകുന്നത്. വിൽപ്പനയോടെ കൊട്ടകിൻ്റ ശേഷിക്കുന്ന പങ്കാളിത്തം 19.% ആയി ചുരുങ്ങും. ഡിറൈവ് ട്രേഡിങ് ആൻ്റ് റിസോർട്സ്, ബ്രൈറ്റ് സ്റ്റാർ ഇൻവെസ്റ്റ്മെൻറ്സ്, രാകേഷ് ജുൻജുൻവാല എസ്റ്റേറ്റ്സ് തുടങ്ങിയവരാണ്

Sreekantan S
Mar 221 min read


എസ്ബിഐ മ്യുച്വൽ ഐപിഒ വരുന്നു
രാജ്യത്തെ മുൻനിര അസറ്റ് മാനേജ്മെൻ്റ് കമ്പനിയായ എസ്ബി ഐ മ്യൂച്വൽ ഫണ്ട് ഐപിഒയ്ക്ക് നടപടി തുടങ്ങി. സമാഹരണ ലക്ഷ്യം 13,000 കോടി. പ്രോസ്പക്ടസിൻ്റെ കരട് രേഖകൾ സെബിക്ക് സമർപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഫ്രാൻസിലെ അമുണ്ടിയുടെയും സംയുക്ത നിയന്ത്രണത്തിലാണ് നിലവിൽ എസ്ബിഐ മ്യുച്വൽ ഫണ്ട്. 61.98% ഓഹരി പങ്കാളിത്തം എസ്ബി ഐയ്ക്കുണ്ട്. അമുണ്ടിയുടെ വിഹിതം 36.40%. ഐപിഒയിലൂടെ എസ്ബിഐ കൈവശമുള്ള 128,334,397 ഓഹരികൾ പൊതുവിപണിയിൽ വിറ്റഴിക്കും. അമുണ്ടി ഇന്ത്യ ഹോൾഡിങ് വിൽക്കുക 75,374,842 ഓഹ

Sreekantan S
Mar 211 min read


തുടക്കം കേമം, ഒടുവിലോ ആറിത്തണുത്തു
ആഴ്ച ഒടുവിൽ സ്റ്റോക് മാർക്കറ്റിൽ കണ്ടത് വലിയ കയറ്റിറക്കം. തുടക്കത്തിൽ കണ്ട ആവേശം ഒടുവിൽ ആറിത്തണുത്തു. ക്രൂഡ് വില കുറഞ്ഞതും നിക്ഷേപകരുടെ വാല്യം ബയ്യിങ്ങും ഇൻഡക്സുകളുടെ കയറ്റത്തിന് രാവിലെ വഴിയൊരുക്കി. അടുത്ത ആഴ്ചയിലെ ജിയോ പൊളിറ്റിക്സ് പ്രവചനാതീതമായതിനാൽ ഉച്ചയോടെ കിട്ടിയ ലാഭമെടുത്ത് മാറി. അതോടെ രാവിലെ കണ്ട നേട്ടം ക്ളോസിങ്ങിൽ ഇൻഡക്സുകൾക്ക് നിലനിർത്താനായില്ല. നിഫ്റ്റിയിൽ ജെഎസ് ഡബ്ള്യു സ്റ്റീൽ ഏറെ തിളങ്ങി. ടാറ്റ സ്റ്റീലും 4% ൽ അധികം കയറി. ഇതോടെ മെറ്റൽ ഇൻഡക്സു തന്നെ 2 % കൂടി. ക്രൂഡ

Sreekantan S
Mar 201 min read


Bloodbath,ഓഹരിയിൽ കനത്ത വീഴ്ച
മൂന്ന് ദിവസത്തെ തുടർച്ചയായ റാലിക്ക് അറുതിയായി നാലാം ദിനം കനത്ത വീഴ്ച.സെൻസെക്സ് 2500 പോയൻ്റ് വീണപ്പോൾ നിഫ്റ്റയുടെ നഷ്ടം 775 പോയൻ്റ്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ കമ്പോള മൂല്യത്തിൽ ഈ ചോരപ്പുഴയിൽ ഒലിച്ചുപോയത് 9 ലക്ഷം കോടി. ഭൂലോകത്തെല്ലാം മോശം. ക്രൂഡ് കത്തുന്നു. വിദേശ ഫണ്ടുകൾ ഇടതടവില്ലാതെ വിൽക്കുന്നു. പിന്നെ എങ്ങനെ നിലനിൽക്കും?. നിഫ്റ്റി കഷ്ടി 23,000 ൽ പിടിച്ചു നിൽക്കുകയാണ്. മാർക്കറ്റിലെ എല്ലാ സെക്ടറൽ ഇൻഡക്സുകളും ചുവപ്പിൽ. എച്ച്ഡി എഫ്സി ബാങ്കിൽ തുടങ്ങി എല്ലാ ബാങ്ക് ഓഹരികളും

Sreekantan S
Mar 191 min read


ജയ്പീ അസോസിയേറ്റ്സ് അദാനിക്ക് സ്വന്തം
പാപ്പരായ ജയ്പ്രകാശ് അസോസിയേറ്റ്സ് ഇനി അദാനിക്ക് സ്വന്തം. ഏറ്റെടുക്കലിന് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൻ്റ അനുമതിയായി. 14,535 കോടിയാണ് അദാനി ഇതിനായി മുടക്കുന്നത്. റിയൽ എസ്റ്റേറ്റ്, സിമൻ്റ്, ഹോട്ടൽ വിപുലമായിരുന്നു ജയ്പ്രകാശ് അസോസിയേറ്റ്സിൻ്റ പ്രവർത്തന മേഖലകൾ. ഒരു കാലത്തെ പ്രതാപികളായിരുന്നു. വേദാന്തയെയും ഡാൽമിയ ഭാരത് നെയും കടത്തിവെട്ടിയാണ് അദാനിയുടെ വിജയം. കഴിഞ്ഞ നവംബറിൽ ക്രഡിറ്റേഴ്സ് കമ്മിറ്റി അദാനി സമർപ്പിച്ച ഏറ്റെടുക്കൽ പദ്ധതി അംഗീകരിച്ചിരുന്നു. 57,185 കോടിയുടെ കടം ജയ്പ്രകാശ് അ

Sreekantan S
Mar 181 min read


ഫോൺപേ ഐപിഒ വൈകും
വാൾമാർട്ട് നിയന്ത്രണത്തിലുള്ള ഡിജിറ്റൽ പേമെൻ്റ് കമ്പനിയായ ഫോൺപേ , പബ്ളിക് ഇഷ്യു നീട്ടിവെക്കാൻ തീരുമാനിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം സംഘർഷ ബാധിത പ്രദേശങ്ങളിൽ എത്രയും പെട്ടെന്ന് സമാധാനം കൈവരട്ടെയെന്നും അങ്ങനെയാവും മുറയ്ക്ക് ഐപിഒ ഇറക്കുമെന്നും ഫോൺപേ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സമീർ നിഗം പറഞ്ഞു. ആഗോള മൂലധന വിപണികൾ ഒന്ന് സ്ഥിരതയാർജ്ജിക്കട്ടെ. അപ്പോൾ ലിസ്റ്റിങ് നടപടികളുമായി മുന്നോട്ട് പോകും. ഓഫർ ഫോർ സെയിലാണ് ഫോൺപേ പരിഗണിക്കുന്നത്.1.3 ബില്യൺ ഡോളർ സമാഹരിക്

Sreekantan S
Mar 171 min read


24/48 hour, ഇന്ത്യാ പോസ്റ്റ് സേവനം
സ്വകാര്യ മേഖലയ്ക്ക് വെല്ലുവിളി ഉയർത്തി ഇന്ത്യ പോസ്റ്റ് സേവനങ്ങൾ നവീകരിക്കുന്നു. സ്പീഡ് പോസ്റ്റിൽ 24,48 മണിക്കൂർ സേവന പദ്ധതി വരാൻ പോകുന്നു. സ്വകാര്യ കുറിയർ, ലൊജിസ്റ്റിക്സ് കമ്പനികളോട് കിടപിടിക്കാൻ പാകത്തിന് പ്രൊഫഷണലാവാൻ പോകുന്നു നമ്മുടെ ഇന്ത്യ പോസ്റ്റ് . അതിവേഗം നൽകുന്ന പുതിയ പ്രീമിയം ഡലിവറി സർവീസ് ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗലുരു, ഹൈദ്രബാദ് നഗരങ്ങളിലാവും തുടക്കത്തിൽ ലഭ്യമാക്കുക. പിന്നീടിത് മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 24 സ്പീഡ് പോസ്റ്റിൽ പിറ്റേ ദിവസ

Sreekantan S
Mar 161 min read


FPI വിൽപ്പന എത്ര നാൾ?
ഫോറിൻ പോർട്ഫോളിയോ ഇൻവെസ് സ്റ്റേഴ്സ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ വിറ്റത് 39,450. 60 കോടിയുടെ ഓഹരികൾ. മാർച്ച് 9 മുതൽ 13 വരെയുള്ള കണക്കാണിത്. അഞ്ചു ദിവസവും തുടർച്ചയായി അവർ വാങ്ങിയതിനേക്കാൾ വിൽക്കാനാണ് ശ്രമിച്ചത്. വെള്ളിയാഴ്ചത്തെ മാത്രം വിൽപ്പന 7491.51 കോടിയാണെന്ന് എൻഎസ്ഡിഎൽ കണക്കുകളിൽ കാണുന്നു.വെള്ളിയാഴ്ച മൊത്തത്തിൽ അവർ വാങ്ങിയത് 16,081.97 കോടിയുടെ ഓഹരികളാണ്. വിറ്റതോ 23,457. 02 കോടി. അപ്പോൾ നെറ്റ് സെയിൽസ് 7491.51 കോടി. ഓഹരിയിൽ വിൽപ്പന തുടർന്നപ്പോൾ കടപ്പത്രങ്ങളിൽ അതായിരുന്നില്ല സ്ട്രാ

Sreekantan S
Mar 151 min read


NSE ഐപിഒ, നടപടികൾ തുടങ്ങി
നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ഐ പിഒയ്ക്ക് അണിയറയിൽ ഒരുക്കങ്ങൾ തകൃതി. കമ്പോള സാഹചര്യങ്ങൾ മെച്ചപ്പെടുന്ന മുറയ്ക്ക് ഓഹരി വിൽപ്പന തിയ്യതി പ്രഖ്യാപിക്കും. ഇൻവെസ്റ്റ്മെൻ്റ് ബാങ്കേഴ്സും ലീഗൽ അഡ്വൈ സേഴ്സുമായി. എൻഎസ്ഇ ഓഹരി വിൽപ്പനക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന കേസ് തള്ളിപ്പോയതോടെ നിയമ പ്രശ്നങ്ങൾ തീർന്നിരിക്കുന്നു. ജനുവരിയിൽ സെബി അനുമതി ലഭിച്ചിരുന്നു. നിലവിലുള്ള ഓഹരി ഉടമകൾക്ക് ഓഹരി പങ്കാളിത്തം കുറയ്ക്കാൻ പാകത്തിന് ഓഫർ ഫോർ സെയിലാവും എൻഎസ്ഇ നടത്തുക. വരാൻ പോകുന്നത് 24,000 മ

Sreekantan S
Mar 141 min read


SIPയിൽ എന്താവണം തന്ത്രം?
ഓഹരി വില കുറയുമ്പോൾ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ളാനിൽ നിക്ഷേപിക്കുന്നവർ എന്തു ചെയ്യണം? വലിയ വിലയിടിവിൽ പകച്ചുപോയി, എസ്ഐപിയിൽ പതിവ് നിക്ഷേപം തന്നെ നിർത്തി പുറത്തു ചാടുന്നവർ ഉണ്ട്. അത് അത്ര ബുദ്ധിയാണെന്ന് പറയാനാവില്ല. നിക്ഷേപിച്ചു വന്ന സ്കീമിൽ പതിവു നിക്ഷേപം കൊണ്ടു തന്നെ കൂടുതൽ യൂണിറ്റുകൾ വാങ്ങാനുള്ള അവസരമാണ് ഇതു മൂലം കൈമോശം വരുന്നത്. നേർ രേഖയിലൂടെ കടന്നു പോകുന്നതല്ല ഓഹരിക്കമ്പോളത്തിൻ്റെ രീതിശാസ്ത്രം. അത് വലിയതും ചെറിയതുമായ വ്യതിയാനങ്ങളുടേതാണ്. അതെന്തും അവസരങ്ങളുമാണ്. കയ

Sreekantan S
Mar 131 min read


ആസ്റ്റർ DM - ക്വാളിറ്റി കെയർ ലയനത്തിന് പച്ചക്കൊടി
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ - ക്വാളിറ്റി കെയർ ലയനത്തിന് ഓഹരി ഉടമകളുടെ അംഗീകാരമായി. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ആശുപത്രി ശൃംഖലയായി ആസ്റ്റർ മാറും. ബ്ളാക്സ്റ്റോൺ നിയന്ത്രണത്തിലുള്ള കമ്പനിയാണ് ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ്. ലയന ശേഷവും ആസാദ് മൂപ്പൻ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. മൂപ്പൻ കുടുംബത്തിനും ബ്ളാക്സ്റ്റോണിനും ഡയറക്ടർ ബോർഡിൽ മൂന്നു വീതം പ്രതിനിധികൾ ഉണ്ടാവും. പുറമെ 6 സ്വതന്ത്ര ഡയറക്ടർമാരും. ക്വാളിറ്റി കെയറിൻ്റെ സാരഥി വരുൺ ഖന്ന മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി

Sreekantan S
Mar 121 min read


ഗൾഫ് പ്രതിസന്ധി മറികടക്കാൻ ഒരു ലക്ഷം കോടി
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാൻ ഒരു ലക്ഷം കോടിയുടെ സാമ്പത്തിക സ്ഥിരതാ ഫണ്ടിന് രൂപം നൽകാൻ മോദി സർക്കാർ തയ്യാറെടുക്കുന്നു. സപ്ളിമെൻററി ഡിമാൻ്റ് ഫോർ ഗ്രാൻ്റ്സിൽപെടുത്തി പാർലമെൻ്റ് അനുമതിക്കായി ഇതു സമർപ്പിക്കുന്നു. ഗൾഫ് യുദ്ധം കാരണം പല ഉത്പന്നങ്ങൾക്കും ക്ഷാമമുണ്ടാകാം. വിലക്കയറ്റം ഉണ്ടാവാം. ക്രമാതീതമായി വില ഉയരുന്ന സാഹചര്യമുണ്ടായാൽ അത് നേരിടാൻ ഈ ഫണ്ട് വിനിയോഗിക്കും. കാർഷികോൽപാദനം ത്വരിതപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വളം മന്ത്രാലയത്തിന് 19,230 കോടി. വിവിധ സബ്സി

Sreekantan S
Mar 111 min read


ഐ ഫോൺ, 25% ഉത്പാദനം ഇന്ത്യയിൽ
ആഗോള ഐഫോൺ ഉത്പാദനത്തിൻ്റെ 25% ഇന്ത്യയിൽ നിർമ്മിക്കുന്നു. ചൈനയ്ക്ക് ഉയർന്ന തീരുവ അമേരിക്ക ചുമത്തിയ പശ്ചാത്തലത്തിലാണ് ആപ്പിൾ ഇന്ത്യയിലേക്ക് ചുവടുമാറ്റിയത്. വിവിധ രാജ്യങ്ങളിലായി 220 മുതൽ 230 ദശലക്ഷം വരെ ഐഫോണുകളാണ് ഒരുകൊല്ലം ആപ്പിൾ ഉത്പാദിപ്പിക്കുന്നത്. ഇതിൽ 55 ദശലക്ഷവും ഇന്ത്യയിൽ. ചൈനയിലും വിയറ്റ്നാമിലും നമ്മളേക്കാൾ ഉത്പാദന ചെലവ് കുറവാണ്. എന്നിട്ടും ഇന്ത്യയെ പരിഗണിക്കാൻ കാരണമുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ് സ്കീം പ്രകാരം ലഭിച്ച ഇളവുകളാണ് ഇന്ത്യയിൽ ഉത

Sreekantan S
Mar 101 min read


ഗോവ ഫെസ്റ്റ് മെയ് 20 മുതൽ
രാജ്യത്തെ പരസ്യ, മാർക്കറ്റിങ് മെഗാ ഇവൻ്റ് ഗോവ ഫെസ്റ്റ് മെയ് 20 മുതൽ 22 വരെ നടക്കും. ഗോവയിൽ ഇക്കുറി നടക്കാൻ പോകുന്നത് ഗോവ ഫെസ്റ്റിൻ്റെ പത്തൊമ്പതാം പതിപ്പ്. വിഖ്യാത Abby Awards 2026 മേളയിൽ പ്രഖ്യാപിക്കും പരസ്യ, വിപണന രംഗത്തെ പുത്തൻ ചിന്തകൾ ,ട്രെൻ്റുകൾ എല്ലാം ഈ ഉത്സവത്തിൽ ഇഴ പിരിച്ച് ചർച്ച ചെയ്യപ്പെടുമെന്ന് അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ശ്രീനിവാസൻ കെ സ്വാമി പറഞ്ഞു. ദി അഡ്വർടൈസിങ് ക്ളബ്ബാണ് (TAC), അബ്ബി അവാർഡ്സ് സംഘടിപ്പിക്കുന്നത്. അബ്ബി അവാർഡ്സ് 2026 ൽ പുതി

Sreekantan S
Mar 91 min read


Bottom fishing , ക്ഷമയുള്ളവർക്ക് ആലോചിക്കാം
ജനുവരി 5ന് കണ്ട സർവകാല റെക്കോഡിൽ നിന്ന് 10% ലേറെ നമ്മുടെ സ്റ്റോക് മാർക്കറ്റ് താഴ്ന്നിരിക്കുന്നു. 11 മാസത്തെ താഴ്ന്ന നിലവാരത്തിൽ. 16 സെക്ടറൽ ഇൻഡക്സുകളും ചുവപ്പിൽ. നിഫ്റ്റി മിഡ് കാപ്പ്, സ്മാൾ കാപ്പ് ഇൻഡക്സുകൾ ഒറ്റയടിക്ക് 3% ലേറെ താഴ്ന്ന ദിവസം. മേലോട്ട് പറക്കുന്ന ക്രൂഡ് വില, ദുർബല രൂപ, പ്രതികൂല ലോക സാഹചര്യങ്ങൾ എല്ലാം പിന്നോട്ടടിക്ക് കാരണമായി. മറികടക്കാൻ പറ്റിയ വാർത്തകൾ ആഭ്യന്തര തലത്തിൽ ഇല്ല താനും. നിക്ഷേപകർ പരിഭ്രാന്തരാവേണ്ട ഒരു സാഹചര്യവുമില്ല. മാധ്യമ റിപ്പോർട്ടുകൾ പലതും അപക്വമ

Sreekantan S
Mar 91 min read
bottom of page
