ഗൾഫ് പ്രതിസന്ധി മറികടക്കാൻ ഒരു ലക്ഷം കോടി
- Sreekantan S

- Mar 11
- 1 min read

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാൻ ഒരു ലക്ഷം കോടിയുടെ സാമ്പത്തിക സ്ഥിരതാ ഫണ്ടിന് രൂപം നൽകാൻ മോദി സർക്കാർ തയ്യാറെടുക്കുന്നു. സപ്ളിമെൻററി ഡിമാൻ്റ് ഫോർ ഗ്രാൻ്റ്സിൽപെടുത്തി പാർലമെൻ്റ് അനുമതിക്കായി ഇതു സമർപ്പിക്കുന്നു.
ഗൾഫ് യുദ്ധം കാരണം പല ഉത്പന്നങ്ങൾക്കും ക്ഷാമമുണ്ടാകാം. വിലക്കയറ്റം ഉണ്ടാവാം. ക്രമാതീതമായി വില ഉയരുന്ന സാഹചര്യമുണ്ടായാൽ അത് നേരിടാൻ ഈ ഫണ്ട് വിനിയോഗിക്കും.
കാർഷികോൽപാദനം ത്വരിതപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വളം മന്ത്രാലയത്തിന് 19,230 കോടി. വിവിധ സബ്സിഡികൾക്കായി 23,641 കോടി. പിഎം ഗരീബ് കല്യാൺ അന്ന യോജനയിൽ കൂടുതൽ പണം ചെലവിടും. പ്രതിരോധ മന്ത്രാലയത്തിന് 41,822 കോടി അധികം നീക്കിവെക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാ അധിക ഗ്രാൻ്റുകളും കൂടി കണക്കിലെടുക്കുമ്പോൾ സർക്കാരിൻ്റെ വർധിത ബാദ്ധ്യത 2.81 ലക്ഷം കോടിയാവും. ഈ അധിക ചെലവുകൾ ഏൽപ്പിക്കുന്ന ആഘാതം മന്ത്രാലയങ്ങൾക്ക് മറ്റ് ചെലവുകൾ കുറച്ചുകൊണ്ട് നികത്തിയെടുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ICRA ചീഫ് എക്കോണമിസ്റ്റ് അദിതി നയ്യാർ പറയുന്നു.




Comments