Bottom fishing , ക്ഷമയുള്ളവർക്ക് ആലോചിക്കാം
- Sreekantan S

- Mar 9
- 1 min read

ജനുവരി 5ന് കണ്ട സർവകാല റെക്കോഡിൽ നിന്ന് 10% ലേറെ നമ്മുടെ സ്റ്റോക് മാർക്കറ്റ് താഴ്ന്നിരിക്കുന്നു. 11 മാസത്തെ താഴ്ന്ന നിലവാരത്തിൽ. 16 സെക്ടറൽ ഇൻഡക്സുകളും ചുവപ്പിൽ. നിഫ്റ്റി മിഡ് കാപ്പ്, സ്മാൾ കാപ്പ് ഇൻഡക്സുകൾ ഒറ്റയടിക്ക് 3% ലേറെ താഴ്ന്ന ദിവസം.
മേലോട്ട് പറക്കുന്ന ക്രൂഡ് വില, ദുർബല രൂപ, പ്രതികൂല ലോക സാഹചര്യങ്ങൾ എല്ലാം പിന്നോട്ടടിക്ക് കാരണമായി. മറികടക്കാൻ പറ്റിയ വാർത്തകൾ ആഭ്യന്തര തലത്തിൽ ഇല്ല താനും.
നിക്ഷേപകർ പരിഭ്രാന്തരാവേണ്ട ഒരു സാഹചര്യവുമില്ല. മാധ്യമ റിപ്പോർട്ടുകൾ പലതും അപക്വമാണ്. വിശ്വാസമർപ്പിച്ച് മുമ്പ് വാങ്ങിക്കൂട്ടിയ ഓഹരികൾക്ക് വില കുറയുമ്പോൾ അവരവരുടെ സാമ്പത്തിക ശേഷി അനുസരിച്ച് വാങ്ങി ആവറേജ് ചെയ്യാം. മിഡിൽ ഈസ്റ്റ് പ്രശ്നം കാര്യമായി ബാധിക്കാത്ത മേഖലകൾ
തിരഞ്ഞെടുക്കുന്നത് അഭികാമ്യം.
തൽക്കാലം സ്റ്റോക് മാർക്കറ്റ് സെൻ്റിമെൻ്റ്സിനടിപ്പെട്ട് മുന്നോട്ട് പോകാനാണ് സാദ്ധ്യത. മാർക്കറ്റ് ഏതു സമയവും തിരിയാം. ഓവർ സോൾഡ് ആയാൽ തിരിയും.ഇതിനേക്കാൾ ക്രൂഡ് വില ഉയർന്ന സാഹചര്യം മുമ്പും നമുക്ക് ഉണ്ടായിട്ടുണ്ട്. അക്കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ഏത് ഊർജ്ജ പ്രതിസന്ധിയെയും നേരിടാനുള്ള കരുത്ത് ഇന്ന് നമ്മൾക്കുണ്ട്. തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. എന്നു വെച്ച് പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല. ലാർജ് കാപ്പിൽ പരമാവധി ഏറിയാൽ 10% വിലയിടിവ് കൂടി വന്നേക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. മിഡ് കാപ്പ്, സ്മാൾ കാപ്പ് നിക്ഷേപം തൽക്കാലം ചവിട്ടി പിടിക്കുന്നതാവും ബുദ്ധിയെന്നും അവർ പറയുന്നു.
സെബി സർട്ടിഫൈഡ് അനലിസ്റ്റുകളുടെ അഭിപ്രായം സ്വീകരിച്ച് മാത്രം നിങ്ങൾ നിക്ഷേപ തീരുമാനങ്ങൾ എടുക്കുക . പൊതു അറിവ് മാത്രമാണ് ഈ കുറിപ്പിന് ആധാരം.




Comments