top of page

എസ്ബിഐ മ്യുച്വൽ ഐപിഒ വരുന്നു


രാജ്യത്തെ മുൻനിര അസറ്റ് മാനേജ്മെൻ്റ് കമ്പനിയായ എസ്ബി ഐ മ്യൂച്വൽ ഫണ്ട് ഐപിഒയ്ക്ക് നടപടി തുടങ്ങി. സമാഹരണ ലക്ഷ്യം 13,000 കോടി. പ്രോസ്പക്ടസിൻ്റെ കരട് രേഖകൾ സെബിക്ക് സമർപ്പിച്ചു.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഫ്രാൻസിലെ അമുണ്ടിയുടെയും സംയുക്ത നിയന്ത്രണത്തിലാണ് നിലവിൽ എസ്ബിഐ മ്യുച്വൽ ഫണ്ട്. 61.98% ഓഹരി പങ്കാളിത്തം എസ്ബി ഐയ്ക്കുണ്ട്. അമുണ്ടിയുടെ വിഹിതം 36.40%. ഐപിഒയിലൂടെ എസ്ബിഐ കൈവശമുള്ള 128,334,397 ഓഹരികൾ പൊതുവിപണിയിൽ വിറ്റഴിക്കും. അമുണ്ടി ഇന്ത്യ ഹോൾഡിങ് വിൽക്കുക 75,374,842 ഓഹരികൾ.


രാജ്യത്തെ മ്യുച്വൽ ഫണ്ട് ബിസിനസിൽ 15.55%വും എസ്ബിഐ മ്യുച്വൽ ഫണ്ടിന് സ്വന്തം. കൈകാര്യം ചെയ്യുന്ന ആസ്തി 16.32 ലക്ഷം കോടി. രാജ്യത്തെ എഴാമത്തെ എഎംസിയാണ് ലിസ്റ്റിങ്ങിന് ഒരുങ്ങുന്നത്. നിപ്പൺ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്മെൻ്റ്, എച്ച്ഡിഎഫ്സി എഎംസി, ഐസിഐസിഐ പ്രൂഡൻഷ്യൽ എഎംസി , ആദിത്യ ബിർള സൺലൈഫ് എഎംസി, കനറ റൊബെക്കോ എഎംസി, യുടിഐ അസറ്റ് മാനേജ്മെൻ്റ് കമ്പനി എന്നിവയാണ് നേരത്തെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page