ഫോൺപേ ഐപിഒ വൈകും
- Sreekantan S

- Mar 17
- 1 min read

വാൾമാർട്ട് നിയന്ത്രണത്തിലുള്ള ഡിജിറ്റൽ പേമെൻ്റ് കമ്പനിയായ ഫോൺപേ , പബ്ളിക് ഇഷ്യു നീട്ടിവെക്കാൻ തീരുമാനിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം
സംഘർഷ ബാധിത പ്രദേശങ്ങളിൽ എത്രയും പെട്ടെന്ന് സമാധാനം കൈവരട്ടെയെന്നും അങ്ങനെയാവും മുറയ്ക്ക് ഐപിഒ ഇറക്കുമെന്നും ഫോൺപേ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സമീർ നിഗം പറഞ്ഞു. ആഗോള മൂലധന വിപണികൾ ഒന്ന് സ്ഥിരതയാർജ്ജിക്കട്ടെ. അപ്പോൾ ലിസ്റ്റിങ് നടപടികളുമായി മുന്നോട്ട് പോകും.
ഓഫർ ഫോർ സെയിലാണ് ഫോൺപേ പരിഗണിക്കുന്നത്.1.3 ബില്യൺ ഡോളർ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. അന്തിമ തീരുമാനമായിട്ടില്ല. 10 ബില്യൺ ഡോളറാണ് കമ്പനിക്ക് വിലയിട്ടിരിക്കുന്നതെന്ന് അറിയുന്നു.
ഇന്ത്യയിലെ യുപിഐ ഇടപാടുകളിൽ ഏതാണ്ട് 45% ഫോൺപേ വഴിയാണ് നടക്കുന്നത് .ഗൂഗിൾപേയ്ക്ക് 35% ഓളം പങ്കാളിത്തമേ നേടാനായിട്ടുള്ളു. ബംഗലുരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിൻ ടെക് കമ്പനിയായ ഫോൺ പേയ്ക്ക് ഐപിഒ ഇറക്കാൻ സെബി അനുമതി ലഭിച്ചു കഴിഞ്ഞു. ഇസ്രയേൽ - ഇറാൻ യുദ്ധം കടുത്തതോടെ തൽക്കാലം ലിസ്റ്റിങ് നടപടികൾക്ക് വേഗത കുറയ്ക്കാൻ അവർ തീരുമാനിച്ചിരിക്കുന്നു.




Comments