top of page

തുടക്കം കേമം, ഒടുവിലോ ആറിത്തണുത്തു


ആഴ്‌ച ഒടുവിൽ സ്റ്റോക് മാർക്കറ്റിൽ കണ്ടത് വലിയ കയറ്റിറക്കം. തുടക്കത്തിൽ കണ്ട ആവേശം ഒടുവിൽ ആറിത്തണുത്തു. ക്രൂഡ് വില കുറഞ്ഞതും നിക്ഷേപകരുടെ വാല്യം ബയ്യിങ്ങും ഇൻഡക്സുകളുടെ കയറ്റത്തിന് രാവിലെ വഴിയൊരുക്കി.


അടുത്ത ആഴ്ചയിലെ ജിയോ പൊളിറ്റിക്സ് പ്രവചനാതീതമായതിനാൽ ഉച്ചയോടെ കിട്ടിയ ലാഭമെടുത്ത് മാറി. അതോടെ രാവിലെ കണ്ട നേട്ടം ക്ളോസിങ്ങിൽ ഇൻഡക്സുകൾക്ക് നിലനിർത്താനായില്ല.


നിഫ്റ്റിയിൽ ജെഎസ് ഡബ്ള്യു സ്റ്റീൽ ഏറെ തിളങ്ങി. ടാറ്റ സ്റ്റീലും 4% ൽ അധികം കയറി. ഇതോടെ മെറ്റൽ ഇൻഡക്സു തന്നെ 2 % കൂടി. ക്രൂഡ് വില 107 ഡോളറിന് മുകളിൽ നിൽക്കുന്നതും വിദേശ നാണ്യ വിപണിയിൽ രൂപയുടെ വിലത്തകർച്ചയും നിക്ഷേപകരെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ്. 3,864 കോടി രൂപയുടെ ഓഹരികൾ തദ്ദേശ ഫണ്ടുകൾ വാങ്ങിയെന്നാണ് ലഭ്യമായ വിവരം.വലിയ വിലയിടിവിൽ നിന്ന് പിടിച്ചു നിർത്തിയത് തദ്ദേശ ഫണ്ടുകളുടെ പിന്തുണയാണെന്ന് സാരം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page