top of page

വില വ്യതിയാനം, മ്യൂച്വൽ ഫണ്ടുകൾ ക്യാഷ് ഹോൾഡിങ് കൂട്ടി


ഓഹരി വില വ്യതിയാനം മുന്നിൽ കണ്ട് മ്യൂച്വൽ ഫണ്ടുകൾ ക്യാഷ് ഹോൾഡിങ് കൂട്ടുന്നു. ഫെബ്രുവരിയിൽ ജനുവരി യേക്കാൾ നാലായിരം കോടി ക്യാഷായി അവർ കയ്യിൽ കരുതി. മാർച്ചിലെ കണക്കുകൾ പുറത്തു വന്നിട്ടില്ല.


ഓഹരി അധിഷ്ഠിത മ്യുച്വൽ ഫണ്ട് സ്കീമുകൾ ജനുവരിയിൽ അക്കൗണ്ടിൽ ക്യാഷായി സൂക്ഷിച്ചിരുന്നത് 2.06 ലക്ഷം കോടിയായിരുന്നു. ഫെബ്രുവരിയിൽ ഈ തുക 2.10 ലക്ഷം കോടിയായി.


സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ളാൻ വഴി ഫണ്ടുകളിലേക്ക് വരുന്ന പണത്തിന് പഞ്ഞമൊന്നുമില്ല. കഴിഞ്ഞ 11 മാസമായി അത് സ്ഥിര വളർച്ച കാണിക്കുന്നു. ഈ സാമ്പത്തിക വർഷം ആദ്യ 11 മാസക്കാലം SIP വഴി എത്തിയത് 3,17,502 കോടി. FY 25ൽ വന്നത് 2,89, 352 കോടി. ഇക്കൊല്ലം 11 മാസം കൊണ്ട്  കൂടിയത് 10% .


മാർക്കറ്റിൽ വിലയിടിവ് ഉണ്ടായിട്ടും ഇക്വിറ്റി സ്കീമുകൾക്ക് വിൽപ്പന സമ്മർദമില്ല. ജനുവരിയിൽ റിഡംഷൻ 41,639 കോടിയായിരുന്നെങ്കിൽ ഫെബ്രുവരിയിൽ 36,098 കോടിയായി വിൽപ്പന സമ്മർദം കുറഞ്ഞു.


ഒരു മാസം 29,000 മുതൽ 30,000 കോടി വരെ എസ്ഐപി നിക്ഷേപം ഇപ്പോൾ വരുന്നുണ്ട്. കനത്ത ഓഹരി വിലയിടിവ് തുടർന്നാൽ അത് തുടരുമോ? ആശങ്ക ബാക്കി നിൽക്കുന്നു. കുറഞ്ഞ ഇൻഫ്ളോയും കൂടുതൽ റിഡംഷനും വന്നാലോ? അത് മുന്നിൽക്കണ്ടാവും ഫണ്ടുകൾ കൂടുതൽ ക്യാഷ് ഹോൾഡ് ചെയ്യുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page