top of page

പൊതു പങ്കാളിത്തത്തോടെ ദേശീയ പാത, രാജ്മാർഗ് ലിസ്റ്റ് ചെയ്തു


പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തെ ദേശീയ പാത നിർമ്മാണത്തിന് വഴിയൊരുക്കുന്നതിനായി കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. ഇതിൻ്റെ ഭാഗമായി പബ്ളിക് ഇഷ്യുവിലൂടെ പണം സമാഹരിച്ച രാജ്മാർഗ് ഇൻഫ്ര ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റ് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ട്രസ്റ്റാണിത്.

ഓഹരി ഒന്നിന് 99 - 100 രൂപ പ്രൈസ് ബാൻറിൽ 6,000 കോടിയാണ് ട്രസ്റ്റ് സമാഹരിച്ചത്. എൻഎസ്ഇയിൽ 107.45 രൂപ വരെ ആദ്യ ദിനം വില വന്നു. പബ്ളിക് ഇഷ്യംവിന് 14 മടങ്ങ് അപേക്ഷകരുണ്ടായിരുന്നു


സുവർണ്ണ ചതുഷ്കോണ പദ്ധതിയിൽ വരുന്ന ദേശീയ പാതകളുടെ നിർമ്മാണത്തിൻ്റെ ബാധ്യതകൾ തീർക്കാനാണ് സമാഹരിച്ച തുക വിനിയോഗിക്കുക. പാതകളിൽ നിന്ന് ലഭിക്കുന്ന ടോൾ വരുമാനം ട്രസ്റ്റിന് മുതൽക്കൂട്ടാം. പ്രോജക്ടുകൾ ലാഭകരമാവുന്ന മുറയ്ക്ക് നിക്ഷേപകർക്ക് ലാഭവിഹിതം ലഭിക്കും .


രാജ്മാർഗ് ട്രസ്റ്റ് ചെയ്യുന്ന പോലെ പൊതു വിപണിയിൽ നിന്ന് പണം കണ്ടെത്തി വരുന്ന മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് 1,500 കിലോമീറ്റർ ദേശീയ പാത നിർമ്മിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ബിഎസ്ഇയിൽ നടന്ന ലിസ്റ്റിങ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഇൻഫ്ര ഫിനാൻസിങ്ങിൽ നാഴികക്കല്ലാവുകയാണ് രാജ്മാർഗ് മാതൃകയെന്നും അദ്ദേഹം പറഞ്ഞു .


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page