കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ ഇൻഫിന ഓഹരികൾ കൈമാറുന്നു
- Sreekantan S

- Mar 22
- 1 min read

ഇൻഫിന ഫിനാൻസിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി തീരുമാനിച്ചു. കൊട്ടക് മഹീന്ദ്രയുടെ സമ്പൂർണ്ണ ഉപകമ്പനിയാണ് കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി.
ഇൻഫിനയിലുള്ള 30.99% ഓഹരികളാണ് വിൽക്കുന്നത്. ആകെ അവർക്ക് 49.99% ഓഹരികളുണ്ട്. 1,294 കോടിയുടെ ഓഹരി കൈമാറ്റമാണ് നടക്കാൻ പോകുന്നത്. വിൽപ്പനയോടെ കൊട്ടകിൻ്റ ശേഷിക്കുന്ന പങ്കാളിത്തം 19.% ആയി ചുരുങ്ങും.
ഡിറൈവ് ട്രേഡിങ് ആൻ്റ് റിസോർട്സ്, ബ്രൈറ്റ് സ്റ്റാർ ഇൻവെസ്റ്റ്മെൻറ്സ്, രാകേഷ് ജുൻജുൻവാല എസ്റ്റേറ്റ്സ് തുടങ്ങിയവരാണ് കൊട്ടകിൽ നിന്ന് ഇൻഫിന ഓഹരികൾ വാങ്ങുന്നത്.
1996ൽ പ്രവർത്തനം തുടങ്ങിയ ഇൻഫിന ഒരു നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയാണ്. കമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ഫിനാൻസിങ്, ഓഹരി ഈടിന്മേൽ വായ്പ എന്നീ മേഖലകളിലാണ് മുഖ്യമായും ഇടപാടുകൾ നടത്തുന്നത്.




Comments