Bloodbath,ഓഹരിയിൽ കനത്ത വീഴ്‌ച
- Sreekantan S

- Mar 19
- 1 min read

മൂന്ന് ദിവസത്തെ തുടർച്ചയായ റാലിക്ക് അറുതിയായി നാലാം ദിനം കനത്ത വീഴ്ച.സെൻസെക്സ് 2500 പോയൻ്റ് വീണപ്പോൾ നിഫ്റ്റയുടെ നഷ്ടം 775 പോയൻ്റ്.
ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ കമ്പോള മൂല്യത്തിൽ ഈ ചോരപ്പുഴയിൽ ഒലിച്ചുപോയത് 9 ലക്ഷം കോടി. ഭൂലോകത്തെല്ലാം മോശം. ക്രൂഡ് കത്തുന്നു. വിദേശ ഫണ്ടുകൾ ഇടതടവില്ലാതെ വിൽക്കുന്നു. പിന്നെ എങ്ങനെ നിലനിൽക്കും?. നിഫ്റ്റി കഷ്ടി 23,000 ൽ പിടിച്ചു നിൽക്കുകയാണ്.
മാർക്കറ്റിലെ എല്ലാ സെക്ടറൽ ഇൻഡക്സുകളും ചുവപ്പിൽ. എച്ച്ഡി എഫ്സി ബാങ്കിൽ തുടങ്ങി എല്ലാ ബാങ്ക് ഓഹരികളും താഴോട്ടായി. താൽക്കാലിക ചെയർമാൻ്റെ രാജി വാർത്ത എച്ച്ഡിഎഫ്സി ബാങ്കിനെ തുടക്കം മുതൽ ഉലച്ചു. നിഫ്റ്റി സ്മാൾ കാപ്പും മിഡ് കാപ്പും എല്ലാം താഴോട്ടായി. 885 ഓഹരികൾക്ക് മാത്രമാണ് വില വർധന കണ്ടത്. 2549 കമ്പനികൾ താഴോട്ട്.ക്രൂഡ് 110 ഡോളറിന് മുകളിൽ കുറച്ചു നാൾ നിന്നാൽ നമ്മുടെ വളർച്ചാ കണക്കുകൂട്ടലെല്ലാം തെറ്റും. ആ ആശങ്ക മാർക്കറ്റിനുണ്ട്.
അമേരിക്കയിൽ ഇക്കൊല്ലം ഇനി ഒരു പലിശ കുറയ്ക്കലിന് സാദ്ധ്യതയില്ലെന്നാണ് ജറോം പവലിനെ കേട്ടപ്പോൾ തോന്നിയത്. ഇന്ത്യയിൽ വിഷമസന്ധി നേരിടാൻ സർക്കാർ നടപടികൾ തുടങ്ങിയിട്ടുണ്ട്. Resiliance & Logistic Intervention For Export Facilitation അഥവാ RELIEF മോദി സർക്കാർ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഗണ്യമായി കൂടിയ ചരക്ക് കൂലിയുടെയും ഇൻഷൂറൻസിൻ്റെയും ഭാരം കയറ്റുമതിക്കാർക്ക് ഒന്നിറക്കി വെക്കാൻ റിലീഫ് സഹായകരമായേക്കാം. അതിൻ്റെ ഫലം നാളെ നമ്മളെ രക്ഷിക്കുമോ?.




Comments